കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈവിധ്യങ്ങള്‍ ഇടതുര്‍ന്ന മട്ടാഞ്ചേരി; ഫോര്‍ട്ട്‌കൊച്ചിയിലെ പള്ളത്തു രാമന്‍ കേന്ദ്രം, ചരിത്രമണ്ണില്‍ ഇളം തലമുറ

  • By Desk
Google Oneindia Malayalam News

കൊച്ചി: ചരിത്രം അരങ്ങേറിയ ഇടങ്ങളില്‍ ചെന്ന് പഴയകാലത്തേക്കു തിരിഞ്ഞു നോക്കുകയാണ് ഇളം തലമുറയിലെ അമ്പത്തിനാല് കുട്ടികള്‍. എറണാകുളം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ചുട്ടുള്ള അവധിക്കാല ക്യാംപിലെ അംഗങ്ങളായ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും സഞ്ചരിച്ച്, ചരിത്ര സംഭവങ്ങള്‍ അരങ്ങേറിയ മണ്ണില്‍ നിന്ന് തന്നെ കേട്ടും കണ്ടും ചരിത്രം പഠിക്കുകയാണ്.

മട്ടാഞ്ചേരിയിലെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ നേരിട്ടറിയുവാന്‍ ആദ്യം അവര്‍ സന്ദര്‍ശിച്ചത് കൊച്ചി തന്നെ. ഫോര്‍ട്ട്‌കൊച്ചിയിലെ പള്ളത്തു രാമന്‍ കേന്ദ്രത്തില്‍ കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ ബോണി തോമസ് അവര്‍ക്ക് കൊച്ചിയിലെ ചെറിയ ഒരു പ്രദേശത്തു എങ്ങിനെയാണ് ഇത്രയേറെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ എത്തിച്ചേര്‍ന്നെയതെന്നു വിശദികരിച്ചു. പിന്നീട് അവര്‍ മട്ടാഞ്ചേരിയുടെ ഭൂമികയിലുടെ സഞ്ചരിച്ച് വിവിധ സംസ്‌കാരങ്ങളുടെ ആവാസകേന്ദ്രങ്ങള്‍ കണ്ടു. സുഗന്ധ വ്യഞ്ജനങ്ങള്‍ നിറഞ്ഞിരുന്ന പാണ്ടികശാലകളും ജൂതത്തെരുവും ഡച്ചു പാലസും കണ്ടു.

 kesari

കേരളത്തിന്റെ സാഹിത്യകാരന്മാര്‍ക്കു പുതിയൊരു പന്ഥാവ് തുറന്നു കാണിച്ച കേസരി ബാലകൃഷ്ണപിള്ള അവസാനകാലത്തു കഴിഞ്ഞിരുന്ന പറവൂരിലെ മാടവന തറവാടിലെക്കയിരുന്നു. അടുത്ത ദിവസം അവര്‍ പോയത്. മഹാരാജാസ് കോളേജിലെ ഗവേഷണ വിദ്യാര്‍ത്ഥിനി സൗമ്യ അവര്‍ക്ക് കേസരിയുടെ ജീവിതവും അദ്ദേഹത്തിന്റെ സംഭാവനയും വിശദീകരിച്ചു. സഹോദരന്‍ അയ്യപ്പന്റെ ജന്മഗൃഹം കാണുവാന്‍ ചെറായിയിലെ സഹോദരന്‍ സ്മാരകത്തില്‍ എത്തിയ കുട്ടികളെ കാത്ത് കവിയും ചരിത്രകാരനുമായ പൂയപ്പള്ളി തങ്കപ്പന്‍ മാസ്റ്റര്‍ എത്തിയിരുന്നു.

പണ്ട് കാലത്ത് കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ കുറിച്ച് മാസ്റ്റര്‍ വിശദികരിച്ചപ്പോള്‍ പലര്‍ക്കും അത് പുതിയൊരു അറിവായിരുന്നു. മിശ്രഭോജനം നടന്നയിടത്തു ഉച്ചഭക്ഷണം കഴിച്ച് കുട്ടികള്‍ പിന്നീട് പോയത്. ഇന്ത്യയിലെ ആദ്യ യൂറോപ്യന്‍ കെട്ടിട സമുച്ചയമായ പള്ളിപ്പോര്‍ട് കോട്ട കാണുവാനാണ്.

ചവിട്ടു നാടകത്തിന്റെ മണ്ണിലേക്കായിരുന്നു പിന്നീടുള്ള യാത്ര. ഗോതുരുത്തിലെ ചവിട്ടുനാടക അക്കാഡമിയിലുടെ മുന്നില്‍ കുട്ടികളെ കാത്ത് അവിടത്തെ എഴുത്തുകാരും ചവിട്ടുനാടക കലാകാരന്മാരും മറ്റും നിന്നിരുന്നു. ഗോതുരുത്തിന്റെ ചരിത്രവും ചവിട്ടുനാടകത്തിന്റെ ചരിത്രവും അവര്‍ ക്യാംപ് അംഗങ്ങള്‍ക്ക് പറഞ്ഞു കൊടുത്തു. ചവിട്ടു നാടക കലാകാരന്മാരുടെ ഇളം തലമുറ അവര്‍ക്ക് മുന്നില്‍ ചുവടുകള്‍ വെച്ച്. 'കാറല്‍ മാന്‍' ചവിട്ടുനാടകത്തിന്റെ ചിലഭാഗങ്ങള്‍ കാണിച്ചു കൊടുത്തു.

എറണാകുളത്തെ വിവിധ സ്‌കൂളുകളില്‍ എട്ടുമുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന അമ്പത്തിനാല് കുട്ടികള്‍ ആണ് ക്യാംപില്‍ പങ്കെടുക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ അവര്‍ ആലുവ അദ്വൈത ആശ്രമവും ശ്രീനാരായണഗിരിയും ഏലൂരിലെ വ്യവസായ മേഖലയും മറ്റും സന്ദര്‍ശിക്കും. ശനിയാഴ്ചയാണ് ക്യാംപ് അവസാനിക്കുക.

English summary
children visits historical places in fort kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X