Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഹ്‌റു വിഭാവനം ചെയ്ത ഇന്ത്യയും പലസ്തീനിലെ കുഞ്ഞുങ്ങളും: ശിശുദിന സന്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ശിശു ദിനത്തില്‍ ഗാസയില്‍ ദുരിതം അനുഭവിക്കുന്ന കുട്ടികളെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങളിൽ ഇരകളാവുന്ന കുഞ്ഞുങ്ങളുടെ ദയനീയ ചിത്രങ്ങൾ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാതെ ഈ ദുരന്തങ്ങൾക്ക് ശമനമുണ്ടാകില്ല', മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ശിശു അവകാശങ്ങളുടെ കാര്യത്തിൽ കേരളം എല്ലാ അർത്ഥത്തിലും രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

child-day

മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്ന് ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം. പോഷകാഹാര ലഭ്യതയും ആരോഗ്യ സംരക്ഷണവും ഗുണമേന്മയുള്ള വിദ്യാഭ്യാസവുമെല്ലാം ഇവിടെ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ്. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളുമില്ലാത്ത ഒരിന്ത്യയാണ് ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്തത്.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ശിശു അവകാശങ്ങളുടെ കാര്യത്തിൽ കേരളം എല്ലാ അർത്ഥത്തിലും രാജ്യത്തിന് മാതൃകയാണ്. ഇതാവർത്തിച്ചുറപ്പിക്കുന്ന ഭരണനടപടികളാണ് കേരളത്തിലുണ്ടാവുന്നത്. പോഷകബാല്യം പദ്ധതി, സ്മാര്‍ട്ട് അങ്കണവാടികള്‍, പാരന്റിംഗ് ക്ലിനിക്കുകൾ, ബാലവേലയെപ്പറ്റി വിവരം നല്‍കുന്നവർക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതി, അന്താരാഷ്ട്ര നിലവാരത്തിലുള്ള പൊതുവിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ ഇവയിൽ ചിലതുമാത്രമാണ്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നതാണ് സർക്കാരിന്റെ നിലപാട്.

ഈ ഘട്ടത്തിൽ കുഞ്ഞുങ്ങൾക്കു നേരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ നമ്മുടെ ഹൃദയത്തെ നോവിക്കുന്നുണ്ട് എന്നത് വിസ്മരിക്കാനാവില്ല. പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങളിൽ ഇരകളാവുന്ന കുഞ്ഞുങ്ങളുടെ ദയനീയ ചിത്രങ്ങൾ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഗാസയിൽ മാത്രം 4609 കുട്ടികളാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്ക് പറ്റിയവരും കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട് അനാഥരായവരുമായ ഒട്ടനേകം കുഞ്ഞുങ്ങളുടെ മുഖം മനുഷ്യമനഃസാക്ഷിക്കു തീരാമുറിവായി മാറിയിരിക്കുന്നു. സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാതെ ഈ ദുരന്തങ്ങൾക്ക് ശമനമുണ്ടാകില്ല. ഇതിനായി ലോകത്തെ എല്ലാ പുരോഗമന ശക്തികളും ഒന്നിച്ചു ശബ്ദമുയർത്തണം. ഈ ശിശുദിനം പലസ്തീനിലെ കുഞ്ഞുങ്ങളുടെ സുരക്ഷക്കും പുനരധിവാസത്തിനുമുള്ള കൂട്ടായ ഇടപെടലുകൾക്കായുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെ.

ഏവർക്കും ശിശുദിനാശംസകൾ നേരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+