മസൂദ് അസര്‍ ഭീകരനല്ല; പത്താന്‍കോട് സൂത്രധാരന്‍ ഭീകരനല്ലെന്ന് ചൈന
ഒക്ടോബറില്‍ അസറിനെ ഭീകരനാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന എതിര്‍ത്തിരുന്നു. പിന്നീട് വീറ്റോ ചെയ്യപ്പെട്ട പ്രമേയം ആറ് മാസത്തിന് ശേഷം വീണ്ടും പരിഗണിക്കവെയാണ് ചൈന വീണ്ടും തടസ്സം സൃഷ്ടിച്ചത്.
ദില്ലി: മസൂദ് അസറിനെ ആഗോള ഭീകരനാക്കാനുള്ള നീക്കം ചൈന എതിര്‍ത്തു. ആഗോള ഭീകരനാക്കാനുള്ള പ്രമേയമാണ് യുഎന്‍ രക്ഷാ സമിതിയില്‍ ചൈന എതിര്‍ത്തത്. ചൈന എതിര്‍ത്തതോടെ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം പാസാക്കാനാകില്ല.
ഒക്ടോബറില്‍ അസറിനെ ഭീകരനാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന എതിര്‍ത്തിരുന്നു. പിന്നീട് വീറ്റോ ചെയ്യപ്പെട്ട പ്രമേയം ആറ് മാസത്തിന് ശേഷം വീണ്ടും പരിഗണിക്കവെയാണ് ചൈന വീണ്ടും തടസ്സം സൃഷ്ടിച്ചത്. ജനുവരിയില്‍ നടന്ന പത്താന്‍കോട്ട് ആക്രമണത്തില്‍ അടക്കം നിരവധി ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് അസര്‍.

ചൈനയുടെ നിലപാട് ഞെട്ടിച്ചുവെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അസറിന് ഉപരോധവും യാത്ര വിലക്കും ഉള്‍പ്പെടെയുളഅള നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ വരുന്നത് ഭീകരതയ്‌ക്കെതിരെയുള്ള നയമാണെന്നും വികാസ് സ്വരൂപ് വ്യക്തമാക്കി.












Click it and Unblock the Notifications