കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ക്കടകക്കാറ് മാഞ്ഞു...ചിങ്ങപ്പുലരിയില്‍ കേരളം, ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍

ഓണത്തിന് ഇത്തവണയും വിലക്കയറ്റം രൂക്ഷമാവും

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: കര്‍ക്കിടക്കാറ് മാഞ്ഞ് മാനം തെളിഞ്ഞു. ചിങ്ങപ്പുലരിയെ വരവേറ്റ കേരളം ഇനി പൊന്നോണത്തിനായുള്ള കാത്തിരിപ്പിലാണ്. കര്‍ഷക ദിനമായാണ് ചിങ്ങം ഒന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മലയാളികള്‍ക്ക് പുതുവര്‍ഷം കൂടിയാണ് ചിങ്ങം ഒന്ന്. ഓണത്തിന്റെ വരവറിയിച്ചുകൊണ്ടാണ് ചിങ്ങപ്പിറവിയെത്തിയത്. കൊയ്ത്തിന്റെയും വിളവെടുപ്പിന്റെയും ഒരുക്കങ്ങളാണ് ചിങ്ങമാസത്തില്‍ നടക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

അത്ര ക്രൂരനാണോ ദിലീപ് ? താരവുമായുള്ള ബന്ധം, ലൊക്കേഷനിലെ പെരുമാറ്റം...ശോഭന മനസ്സ്തുറക്കുന്നുഅത്ര ക്രൂരനാണോ ദിലീപ് ? താരവുമായുള്ള ബന്ധം, ലൊക്കേഷനിലെ പെരുമാറ്റം...ശോഭന മനസ്സ്തുറക്കുന്നു

1

കൊയ്ത്തും വിളവെടുമെല്ലാം കേരളത്തിന് അന്യമായിക്കൊണ്ടിരിക്കെ ഇത്തവണത്തെ ഓണവും മലയാളികളുടെ കീശ കാലിയാക്കും. നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് അരിയും പച്ചക്കറിയുമെല്ലാം കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഓണക്കാലത്തും ഇതു തന്നെയാണ് സ്ഥിതി.

2

ജാതിമതഭേദമന്യേ മലയാളികള്‍ മുഴുവന്‍ ആഘോഷിക്കുന്ന ഓണം കേരളത്തിന് അകത്തും പുറത്തുമുള്ള വ്യാപാരികള്‍ക്കും 'വിളവെടുപ്പിന്റെ' അവസരമാണ്. ഓണക്കാലത്ത് ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള മുഴുവന്‍ സാധനങ്ങള്‍ക്കും വില കൂട്ടുകയെന്ന സ്ഥിരം തന്ത്രം തന്നെയാവും ഇത്തവണയും വ്യാപാരികള്‍ പരീക്ഷിക്കുക. അതുകൊണ്ടു തന്നെ സര്‍ക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളിയാവും അവശ്യസാധനങ്ങളുടെ വില നിയന്ത്രണം.

English summary
Chingam born, Malayalees around the world is waiting for Onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X