Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരന്തരം അശ്ലീല വീഡിയോകളും ചിത്രങ്ങളും അയക്കും.. ഗായകൻ കാർത്തികിനെ തുറന്ന് കാട്ടി ചിന്മയി

ചെന്നൈ: മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. നടിമാരും സാങ്കേതിക പ്രവര്‍ത്തകരും അടക്കമുളള സ്ത്രീകള്‍ തങ്ങള്‍ക്ക് നേരെ അപമര്യാദയായി പെരുമാറിയവരുടെ മുഖംമൂടികള്‍ വലിച്ച് കീറിക്കൊണ്ടിരിക്കുന്നു. വിഗ്രഹങ്ങള്‍ പലതും വീണുടഞ്ഞ് കൊണ്ടിരിക്കുകയാണ്.

തമിഴ് സിനിമാ രംഗത്ത് പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന് എതിരെ ചിന്മയി ഉന്നയിച്ച ആരോപണത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പാണ് ഗായകന്‍ കാര്‍ത്തികിന് നേര്‍ക്കും ആരോപണം ഉയര്‍ന്നത്. കാര്‍ത്തികിനെ വീണ്ടും തുറന്ന് കാട്ടി ചിന്മയിയും രംഗത്ത് വന്നിരിക്കുന്നു.

കാർത്തികിനെതിരെ ചിന്മയി

കാർത്തികിനെതിരെ ചിന്മയി

കഴിഞ്ഞ ദിവസമാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതി കാര്‍ത്തികിന് നേര്‍ക്ക് മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയത്. ഈ യുവതിയുടെ ആരോപണം ശരിവെച്ച് കൊണ്ടാണ് ഗായിക ചിന്മയി രംഗത്ത് വന്നിരിക്കുന്നത്. കാര്‍്ത്തികിന് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ്ട്വിറ്ററില്‍ ചിന്മയിയും ഉന്നയിച്ചിരിക്കുന്നത്.

സ്ത്രീകളുടെ പിറകേ പോകും

സ്ത്രീകളുടെ പിറകേ പോകും

ചിന്മയിയുടെ ട്വീറ്റ് ഇങ്ങനെയാണ്: ഗായകന്‍ കാര്‍ത്തിക് ഒരു രോഗിയെ പോലെ നിരവധി സ്ത്രീകളുടെ പിറകെ പോകുന്ന ആളാണ്. അതും ഒരേ ദിവസത്തില്‍ തന്നെ. തന്റെ പ്രശസ്തി ഒരു കുറ്റബോധവും ഇല്ലാതെ ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണ് കാര്‍ത്തിക്. സംഗീത രംഗത്തെ സുഹൃത്തുക്കളോടും മറ്റ് സ്ത്രീകളോടും അയാള്‍ അങ്ങനെ തന്നെയാണ്.

അശ്ലീല വീഡിയോകളും ചിത്രങ്ങളും അയക്കും

അശ്ലീല വീഡിയോകളും ചിത്രങ്ങളും അയക്കും

കാര്‍ത്തിക് നിരന്തരം അശ്ലീല വീഡിയോകളും ചിത്രങ്ങളും അയക്കും. കാര്‍ത്തികിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ അത് ഈ ക്യാംപെയ്‌നോട് ചെയ്യുന്ന അനീതിയായിപ്പോകും. കാര്‍ത്തികിനെ കുറിച്ച് പറയുമ്പോള്‍ മീ ടൂ എന്നല്ല, പകരം അസ് ടൂ എന്ന് പറയേണ്ടി വരും. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പല പെണ്‍കുട്ടികളും കാര്‍ത്തികിന്റെ പേര് സന്തോഷത്തോടെ പറയും എന്നുറപ്പാണ് എന്നാണ് ട്വീറ്റ്.

യുവതിയുടെ ആരോപണം

യുവതിയുടെ ആരോപണം

മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോനാണ് കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതിയുടെ ആരോപണം കാര്‍ത്തികിനെതിരെ പുറത്ത് വിട്ടത്. ട്വിറ്ററിലൂടെ ആണ് വെളിപ്പെടുത്തല്‍. യുവതി അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് വെളിപ്പെടുത്തല്‍. ഒരു പരിപാടിക്കിടെ വെച്ച് കണ്ടപ്പോള്‍ കാര്‍ത്തിക് നിര്‍ത്താതെ സംസാരിച്ചത് തന്റെ ശരീരത്തെ കുറിച്ചായിരുന്നുവെന്ന് യുവതി പറയുന്നു.

തൊടാനും അനുഭവിക്കാനും ആഗ്രഹം

തൊടാനും അനുഭവിക്കാനും ആഗ്രഹം

തൊടാനും അനുഭവിക്കാനും ആഗ്രഹമുണ്ട് എന്നാണ് കാര്‍ത്തിക് പറഞ്ഞത്. തന്നെക്കുറിച്ച് ഓര്‍ത്ത് സ്വയംഭോഗം ചെയ്യാറുണ്ടെന്നും കാര്‍ത്തിക് പറഞ്ഞതായി യുവതി ആരോപിക്കുന്നു. തനിക്ക് അത് കേട്ട് തികച്ചും അസ്വസ്ഥത തോന്നി. പിന്നീട് കാണുമ്പോഴൊക്കെ അടുത്ത് പോകാതിരിക്ക്ാന്‍ താന്‍ ശ്രമിച്ചു. വലിയ സ്വാധീനമുള്ള ഗായകന്‍ ആയത് കൊ്ണ്ടാണ് തനിക്ക് പേര് വെളിപ്പെടുത്താന്‍ ഭയമെന്നും യുവതി പറയുന്നു.

വൈരമുത്തുവിനെതിരെ

വൈരമുത്തുവിനെതിരെ

യുവതിയുടെ ആരോപണം ശരിവെയ്ക്കുന്നതാണ് ചിന്മയിയുടെ വെളിപ്പെടുത്തല്‍. നേരത്തെ ഗാനരചയിതാവ് വൈരമുത്തു തന്നോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടതായി ചിന്മയി വെളിപ്പെടുത്തിയിരുന്നു.സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെ സഹകരിച്ചില്ലെങ്കില്‍ ഫീല്‍ഡില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചിന്മയി വെളിപ്പെടുത്തി. ആരോപണം വൈരമുത്തു നിഷേധിച്ചിട്ടുണ്ട്.

ട്വീറ്റ് വായിക്കാം

ചിന്മയിയുടെ ട്വീറ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+