കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിവെള്ളമില്ലാതെ ആദിവാസി ജനത: ചിന്നപ്പാറക്കുടിയിലെ കുടിവെള്ള പദ്ധതി പാതി വഴിയില്‍

  • By Desk
Google Oneindia Malayalam News

അടിമാലി: ആദിവാസി ക്ഷേമത്തിനായി ലക്ഷങ്ങള്‍ അനുവദിക്കുമ്പോഴും അനുവദിച്ച പദ്ധതി പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് അടിമാലി ഗ്രാമപഞ്ചായത്തിലെ ചിന്നപ്പാറ പുതുക്കുടി ആദിവാസി കോളനിയിലെ 40ഓളം കുടുംബങ്ങള്‍.നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാരംഭിച്ച ജലനിധി പദ്ധതിയുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തീകരിക്കാത്തതാണ് ആദിവാസി കുടുംബങ്ങളെ കുഴക്കുന്നത്.വെള്ളം ലഭിക്കാതായതോടെ തലചുമടായും കിലോമീറ്ററുകള്‍ ദൂരെ നിന്ന് വാഹനത്തില്‍ വെള്ളമെത്തിച്ചുമൊക്കെയാണ് ഈ നിര്‍ധനകുടുംബങ്ങള്‍ നിത്യവൃത്തികഴിച്ച് കൂട്ടുന്നത്.

2014ല്‍ ആയിരുന്നു അടിമാലി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡായ ചിന്നപ്പാറക്കുടിയിലെ കുടിവെള്ളക്ഷാമമൊഴിവാക്കുന്നതിനായി ജലനിധി പദ്ധതിക്ക് തുടക്കമിട്ടത്.പുതുക്കുടി,ആനക്കുളം തുടങ്ങിയ മേഖലകളില്‍ കുടിവെള്ളടാങ്കുകള്‍ നിര്‍മ്മിച്ച് പൈപ്പുകള്‍ മുഖേന വീടുകളില്‍ വെള്ളിമെത്തിക്കാനായിരുന്നു ലക്ഷ്യം.എന്നാല്‍ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ച് നാല് വര്‍ഷം പിന്നിട്ടിട്ടുപോലും പുതുക്കുടി മേഖലയിലെ വീടുകളില്‍ വെള്ളമെത്താത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.ഒരുമിച്ച് നിര്‍മ്മാണമാരംഭിച്ച ആനക്കുളത്ത് വെള്ളമെത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും തലചുമടായും കിലോമീറ്ററുകള്‍ ദൂരെ നിന്ന് വാഹനത്തില്‍ വെള്ളമെത്തിച്ചുമൊക്കെയാണ് പുതുക്കുടിയിലെ നിര്‍ധനകുടുംബങ്ങള്‍ നിത്യവൃത്തികഴിച്ച് കൂട്ടുന്നത്.പകല്‍ കൂലിവേലക്ക് പോയശേഷം വീട്ടില്‍ തിരിച്ചെത്തി രാത്രിയില്‍ വെള്ളം ചുമന്നുകൊണ്ടുവന്നു വേണം പുതുക്കുടിയിലെ വീട്ടമ്മമാര്‍ അത്താഴമൊരുക്കാന്‍. 2750 രൂപ വീതം പുതുക്കുടിയിലെ ഓരോ കുടുംബവും ഉപഭോക്തൃ വിഹിതം നല്‍കിയിട്ടുണ്ട്.പ്രത്യുപകാരമെന്നവണ്ണം വേട്ടപ്പെട്ടവര്‍ എല്ലാ വീടുകളിലും പൈപ്പുകളും മീറ്ററുകളും സ്ഥാപിച്ചു മടങ്ങി.ടാങ്ക് നിര്‍മ്മാണവും പൈപ്പിടലും പൂര്‍ത്തീകരിച്ചിട്ടും എന്തുകൊണ്ട് വീടുകളില്‍ വെള്ളമെത്തുന്നില്ലെന്ന ചോദ്യത്തിന്് കോളനി നിവാസികള്‍ക്കിനിയും ഉത്തരം ലഭിച്ചിട്ടില്ല.ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനിയില്‍ 10ഓളം കുടുംബങ്ങളുടെ വീട് നിര്‍മ്മാണവും പുരോഗമിക്കുകയാണ്.സിമന്റിനും മണലിനും പുറമേ വീട് നിര്‍മ്മാണത്തിനാവശ്യമായ വെള്ളവും ഈ ഗോത്രനിവാസികള്‍ വിലകൊടുത്തു വാങ്ങണം.ടാങ്കൊന്നിന് 300 രൂപ നല്‍കി വെള്ളം വാങ്ങാനാവാതെ വന്നതോടെ പലരും വീട് നിര്‍മ്മാണം നിര്‍ത്തി.

news

ടാങ്കില്‍ നിന്നും വീടുകളിലേക്ക് വെള്ളമെത്തിക്കാനായി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളില്‍ ചോര്‍ച്ചയുണ്ടെന്നും ഇത് പരിഹാരിക്കാതെ വെള്ളം വിതരണം ചെയ്യാനാവില്ലെന്നുമാണ് പദ്ധതിയുടെ മെല്ലപ്പോക്കിനെ സംബന്ധിച്ച് ആദിവാസി കുടുംബങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.മധ്യവേനലവധിക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ പ്രദേശത്തെ ഓരോ ആദിവാസി കുടുംബങ്ങളിലും വെള്ളത്തിന്റെ ആവശ്യകതയേറും.കുടിക്കാനും കുളിക്കാനുമടക്കം ഇത്തവണയും തങ്ങള്‍ തലചുമടായി വെള്ളമെത്തിക്കേണ്ടി വരുമോയെന്ന ആശങ്കയാണ് പുതുക്കുടിയിലെ ഓരോ വീട്ടമ്മയും പങ്ക് വയ്ക്കുന്നത്.വരും ദിവസങ്ങളില്‍ പദ്ധതിയുടെ പൂര്‍ത്തീകരണം സാധ്യമാക്കിയില്ലെങ്കില്‍ ഉപഭോക്തൃ വിഹിതമായി തങ്ങളടച്ച തുക തിരികെ നല്‍കണമെന്ന ആവശ്യവും ആദിവാസി കുടുംബങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്.

English summary
chinnaparakudi water project is incomplete,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X