ചിന്ത ജെറോം ഡിവൈഎഫ്‌ഐ പ്രസിഡന്റ് സ്ഥാനത്തേക്ക്? വി വസീഫും പരിഗണനയില്‍
തിരുവനന്തപുരം: ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെ പരിഗണിക്കുന്നെന്ന് റിപ്പോര്‍ട്ട്. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സി പി ഐ എമ്മിന്റെ യുവ വനിതാ മുഖമായ ചിന്ത മികച്ച പ്രാസംഗികയുമാണ്. ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുനസംഘാടനം സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിക്കുന്നത്.
അതേസമയം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ചിന്ത ജെറോമിനെ കൊണ്ടുവരാനുള്ള നീക്കത്തില്‍ സി പി ഐ എമ്മിലെ ഒരു വിഭാഗത്തിന് വിയോജിപ്പുള്ളതായും റിപ്പോര്‍ട്ടുണ്ട്. സി പി ഐ എം സംസ്ഥാന സമിതിയിലേക്ക് എത്തിയ ചിന്തയ്ക്ക് ഉടന്‍ ഡി വൈ എഫ് ഐ പ്രസിഡന്റ് പദവി നല്‍കുന്നത് ഇരട്ട പ്രമോഷനായിരിക്കുമെന്ന വാദമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. എന്നാല്‍ ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത് മികച്ച സന്ദേശം നല്‍കുമെന്ന വിലയിരുത്തലുമുണ്ട്.

2016 മുതല്‍ യുവജന കമ്മീഷന്‍ അധ്യക്ഷയാണ് ചിന്ത ജെറോം. എസ് എഫ് ഐയിലൂടെ ആയിരുന്നു ചിന്ത ജെറോമിന്റെ രാഷ്ട്രീയ പ്രവേശനം. എസ് എഫ് ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ആയിരുന്നു ചിന്ത ജെറോം. നിലവില്‍ ഡി വൈ എഫ് ഐയുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ് ചിന്ത. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ചിന്ത പി എച്ച് ഡിയും നേടിയിട്ടുണ്ട്.

കൊല്ലത്തെ കര്‍മ്മല റാണി ട്രെയ്നിങ് കോളേജില്‍ നിന്ന് ബിഎഡും നേടിയിട്ടുണ്ട് ചിന്ത ജെറോം. കേരള സര്‍വ്വകലാശാലയിലെ മുന്‍ സിന്‍ഡിക്കേറ്റ് അംഗവും കേരള സര്‍വ്വകലാശാല ചെയര്‍പേഴ്സണും ആയിരുന്നു ചിന്ത ജെറോം. മൂന്ന് തവണ തുടര്‍ച്ചയായി 'കുട്ടികളുടെ പ്രധാനമന്ത്രി' ആയും ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അടുത്ത ആഴ്ച പത്തനംതിട്ടയിലാണ് ഡി വൈ എഫ് ഐയുടെ സംസ്ഥാന സമ്മേളനം ആരംഭിക്കുന്നത്.
Recommended Video


സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വി കെ സനോജ് തുടരും. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വി വസീഫിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഡി വൈ എഫ് ഐ നേതൃത്വത്തിന് വി വസീഫിലാണ് താല്‍പര്യം എന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഫ്രാക്ഷന്‍ യോഗത്തില്‍ വസീഫിന്റെ പേരാണ് സംസ്ഥാന പ്രസിഡന്റ്് പദവിയിലേക്ക് ഡി വൈ എഫ് ഐ നേതൃത്വം മുന്നോട്ട് വച്ചത്. കോഴിക്കോട് നിന്നുള്ള നേതാവാണ് വസീഫ്.

ഡി വൈ എഫ് ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റും മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ പിന്തുണയും വസീഫിന് തുണയാകുമെന്നാണ് സൂചന. ഡി വൈ എഫ് ഐ നിര്‍ദേശം പാര്‍ട്ടി അംഗീകരിച്ചാല്‍ വി വസീഫ് തന്നെയായിരിക്കും സംസ്ഥാന പ്രസിഡന്റ് ആകുക. കൊല്ലത്ത് നിന്നുള്ള അരുണ്‍ ബാബു ഡി വൈ എഫ് ഐ ട്രഷറര്‍ പദവിയില്‍ എത്തിയേക്കും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജുഖാനെയും ട്രഷറര്‍ പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. എ എ റഹീം രാജ്യസഭാ എം പിയായെങ്കിലും അഖിലേന്ത്യാ സമ്മേളനത്തിന്റെ കാലയളവ് വരെ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്ത് തുടരും.












Click it and Unblock the Notifications