ചിന്ത ജെറോം കേരള യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ചിന്താ ജെറോമിനെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണായി നിയമിച്ചു. യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി ഡിവൈഎഫ്‌ഐ നേതാവ് പി. ബിജുവിനേയും നിയമിച്ചു.
കൊല്ലം സ്വദേശിയായ ചിന്ത ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റ്, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയാണ്. കേരള സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ഇപ്പോള്‍ ചിന്ത. ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യമായ ചിന്ത സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വിവാദനായികയായിരുന്നു.

നേരത്തെ യുഡിഎഫ് ഭരണകാലത്ത് സിന്ധു ജോയിയെ കേരള യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയി നിയമിച്ചിരുന്നു. എന്നാല്‍, സ്ഥാനം ഏറ്റെടുക്കാതെ സിന്ധു ജോയ് രാജിവെക്കുകയായിരുന്നു. മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്ന സിന്ധു ജോയ് യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കി ആദരിച്ചത്.












Click it and Unblock the Notifications