കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിമിക്കി കമ്മലിനെ കീറിമുറിച്ച് ചിന്ത ജെറോമിന്റെ നിരൂപണം.. കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ, വീഡിയോ!

  • By Muralidharan
Google Oneindia Malayalam News

Recommended Video

cmsvideo
'കേരളത്തിലെ അമ്മമാർ ബ്രാണ്ടി കുടിക്കില്ല': SFI നേതാവിന് പൊങ്കാല | Oneindia Malayalam

ദേവരാജൻ മാസ്റ്ററും ഓ എൻ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കിൽ "പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?", "അങ്ങനെ ആയാൽ തന്നെ, ആ അമ്പിളിയിൽ എങ്ങിനെ കണ്ണ് ഏറിയും?", "കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?" എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നേനെ.

നീയും നിന്റെ തുഴച്ചിലും കൊണം വരാതെ പോകണേ.. ധോണിയുടെ വള്ളംകളിക്ക് കണ്ണ് പൊട്ടുന്ന ട്രോളുകൾ, ഇത് കുറച്ചോവറാണേ!!

നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഫേസ്ബുക്കിൽ ഒരു വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഇട്ട പോസ്റ്റാണ് ഇത്. ഇങ്ങനെ ഒരു പോസ്റ്റിടാൻ മുരളി ഗോപിയെ പ്രേരിപ്പിച്ച കാര്യം എന്താണ് എന്നല്ലേ. അത് ഹിറ്റ് പാട്ടായ ജിമിക്കി കമ്മലിനെ കീറിമുറിച്ച് ചിന്ത ജെറോം നടത്തിയ ഒരു നിരൂപണമാണ്. അതിനെന്താണ് പ്രശ്നം എന്നല്ലേ. കൂടുതല്‍ വായിക്കൂ...

ഹിറ്റായിപ്പോയ ജിമിക്കിയും കമ്മലും

ഹിറ്റായിപ്പോയ ജിമിക്കിയും കമ്മലും

മലയാളത്തിൽ ഇന്ന് ഹിറ്റായിക്കൊണ്ടിരിക്കുകയാണ് ജിമിക്കിയും കമ്മലും. ഒരു കാര്യം നമ്മൾ മനസിലാക്കണം. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. അങ്ങനെ ഇടുന്നവരുടെ കമ്മൽ എടുത്തുകൊണ്ടുപോകുന്ന അച്ഛന്മാരും കേരളത്തിലില്ല. അഥവാ അങ്ങനെ കൊണ്ടുപോയാലും അച്ഛന്റെ ബ്രാണ്ടി എടുത്തുകൊണ്ടുപോകുന്ന അമ്മമാരും കേരളത്തിലില്ല - വികാരാധീനയായി ചിന്ത ജെറോം പ്രസംഗിക്കുന്ന 37 സെക്കൻഡ് വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

ചിന്ത ജെറോമിനോട് പറയുന്നത് ഇതാണ്

ചിന്ത ജെറോമിനോട് പറയുന്നത് ഇതാണ്

കൊച്ചേ, അത് പാടുന്നവന്റെ അമ്മയുടെയുയം അച്ഛന്റെയും കാര്യമാണ്. അവരെക്കയറി നിന്‍റെ അപ്പനും അമ്മയും ആക്കാന്‍ ആര് പറഞ്ഞു? നിന്റെ അപ്പനും അമ്മയും ചെയ്യില്ലെന്ന് കരുതി, ലോകത്തുള്ള എല്ലാ അപ്പനും അമ്മയും അവരെപ്പോലെ മാത്രമേ ആകാന്‍ പാടുള്ളൂ എന്നുണ്ടോ? ആവിഷ്കാരസ്വാതന്ത്ര്യം എന്നത് നിങ്ങള്‍ പറയുന്നതിനെ എതിര്‍ക്കുമ്പോള്‍ മാത്രമേ പാടുള്ളൂ? - ചിന്ത ജെറോമിന് സോഷ്യൽ മീഡിയയില്‍ കിട്ടിയ കൂടുതൽ മറുപടികൾ നോക്കൂ.

ശാസ്തമംഗലത്തിന്റെ പിൻഗാമി

ശാസ്തമംഗലത്തിന്റെ പിൻഗാമി

ലജ്ജാവതീടെ കള്ളക്കടക്കണ്ണിൽ താഴം പൂവ്, താമരത്താര്, തേൻ, തേൻനിലാവ്....എന്നിത്യാദി വസ്തുവഹകൾ എങ്ങനെ കൊള്ളും? എന്നിങ്ങനേള്ള ചോദ്യങ്ങൾ കൂടി ആവായിരുന്നു. ടി.പി.ശാസ്തമംഗലത്തിന് ഒരു പിൻഗാമിയെക്കിട്ടി! - അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് മുരളി ഗോപിയുടെ പോസ്റ്റിലിട്ട കമന്റിൽ ചിന്ത ജെറോമിനെ വിശേഷിപ്പിക്കുന്നത് ശാസ്തമംഗലത്തിന്റെ പിൻഗാമി എന്നാണ്.

സന്തോഷ് പണ്ഡിറ്റ് സിനിമയിൽ കാണിക്കുന്നത്

സന്തോഷ് പണ്ഡിറ്റ് സിനിമയിൽ കാണിക്കുന്നത്

ഇനി കേൾക്കാനുള്ള ശക്തിയില്ല.ഇത്രേം പണ്ഡിത ആണ് ഇവളെന്നു ഞാനറിഞ്ഞില്ല. ആ സന്തോഷ് പണ്ഡിറ്റ് സിനിമയിൽ കാണിക്കുന്ന കോമഡി ഇവൾക്ക് ജീവിതത്തിൽ തന്നെ കാണിക്കാൻ പറ്റുന്നല്ലോ എന്നോർക്കുമ്പോൾ ആ പാവം അച്ഛനെ ഓർത്തുപോകുന്നു. മകളെ പഠിപ്പിച്ചു നല്ല ഒരു ബുജി ആയി വളർത്തണം എന്ന് അദ്ദേഹം ഓർത്തുകാണില്ലെ..

ബഹുമാനിക്കാൻ പഠിക്കൂ

ബഹുമാനിക്കാൻ പഠിക്കൂ

നിരൂപകരെ എന്നും സമൂഹം പുച്ഛിച്ചിട്ടേയുള്ളൂ... അവരെ ഒന്നു ബഹുമാനിക്കാൻ പഠിക്കൂ സൂർത്തുക്കളെ . ഇതൊന്നും കണ്ട് ചിന്തേച്ചി തളരരുത്... ഇനിയും ഞങ്ങളെ ചിരിപ്പിച്ച്.. സോറി ചിന്തിപ്പിച്ച് കൊണ്ടേയിരിക്കണം എന്നാണ് എന്റെ ഒരിദ്ദ് .... എന്നാലും ഇങ്ങനൊക്കെ ആലോചിച്ചു എടുക്കാൻ എങ്ങനെ പറ്റുന്നു എന്റെ ചേച്ചി. ഇനി മോഹൻലാൽ നായർ അഭിനയിച്ച സിനിമ ആയതു കൊണ്ട് ഉള്ള കലിപ്പാണോ ചേച്ചിക്ക്.

പാർട്ടിക്ക് മുതല്‍ക്കൂട്ട്

പാർട്ടിക്ക് മുതല്‍ക്കൂട്ട്

ഒരു വിപ്ലവ വിദ്യാർഥി പ്രസ്ഥാനം അത്യാവശ്യമായി ചർച്ചക്ക് വെക്കേണ്ട വിഷയം തന്നെയാണ് അത്. ഇത്തരം നേതാക്കൾ വളർന്നു വരുന്നത് പാർട്ടിക്ക് ഒരുമുതൽക്കൂട്ട് തന്നെയാണ്. കുറച്ചു എങ്കിലും വിവരം ഉണ്ടേൽ മന്ദബുദ്ധി എന്ന് എങ്കിലും വിളികാം ആയിരുന്നു ,ഇത് ഇപ്പൊ അതും ഇല്ല

പൂമരത്തെ കൂടി ഒന്ന് നിരൂപിക്കൂ പ്ലീസ്

പൂമരത്തെ കൂടി ഒന്ന് നിരൂപിക്കൂ പ്ലീസ്

കേരളത്തിലൊരു സ്ഥലത്തും 42 പേർ ചേർന്ന് കപ്പലുണ്ടാക്കിയിട്ടില്ല. ഉണ്ടാക്കിയെങ്കിൽ തന്നെ അത് പൂമരം കൊണ്ടാവണമെന്നില്ല. ഉണ്ടാക്കിയ കപ്പലിൽ കുപ്പായക്കാരി ഉണ്ടാവണമെന്നില്ല. ഉണ്ടെങ്കിൽ തന്നെ അവളെ ഞാൻ നോക്കണമെന്നില്ല. നോക്കിയാൽ തന്നെ അവളെന്നെ തിരിച്ച് നോക്കണമെന്നുമില്ല. പിന്നെങ്ങനെ പൂമരം ഹിറ്റ് ആയി?

അല്ല സമാധാനം പറയുമോ

അല്ല സമാധാനം പറയുമോ

മിന്നലേ മിന്നലേ.. താഴെവരൂ.. മിന്നലുതട്ടി ആള് മരിച്ചാൽ ഈ എഴുതിയവൻ സമാധാനം പറയുമോ. അതുപോലെ തന്നെ "കാട്ടിലെ മാനിന്റെ തോല് കൊണ്ടുണ്ടാക്കി മാരാര് പണ്ടൊരു ചെണ്ട " കാട്ടിലെ മാനിന്റെ തോല് കൊണ്ട് ചെണ്ടയുണ്ടാക്കിയത് ആര്: അയാൾക്കെതിരെ കേസെടുക്കണം; ഇത് നല്ല പ്രവണതയാണോ ?? ഇത് ചർച്ച ചെയ്യപ്പെടണം.

ഷാനിക്കും ഒരു കൊട്ട്

ഷാനിക്കും ഒരു കൊട്ട്

ഷാനി ചേച്ചിയുടെ ചൊറിയാതെ വയ്യ ചിന്ത ചേച്ചി ഏറ്റെടുത്തു സൂർത്തുക്കളെ അങ്ങനെ അവർ ഒന്നിക്കുക ആണ് സൂർത്തുക്കളെ. ജില്ലേലെ... ജില്ലേലേ... ജിംതനക്കന ജില്ലേലേ..... ഇതിൽ പറഞ്ഞ "ജിം തനക്കന" എന്ന ജില്ലയുടെ ആകെ വിസ്തീർണ്ണം...??? ജനസംഖ്യ... ??? അവിടത്തെ കളക്ടർ - ദിനേശൻ വാണ്ട്സ് ടു നോ.

 എന്ത് സീരിയസായിട്ടാണ്

എന്ത് സീരിയസായിട്ടാണ്

നോക്കിയേ .. എന്തൊരു ഗൗരത്തോടെയുള്ള പ്രസംഗം. ഇതൊന്നും കൊണ്ട് അവരുടെ വിപ്ലവവീര്യത്തെ ഇല്ലാതാക്കാൻ കഴിയില്ല എന്ന് പ്രഘ്യപിക്കുംപോലെ. അല്ല ചേച്ചി ഇതൊരു സിനിമ പാട്ടല്ലേ ! ഏതായാലും നിങ്ങളുടെ കുട്ടിസഖാക്കളുടെ കുണു കുണു കുണു... ഗുളു ഗുളു ഗുളു .. പിണോ പിണോ എന്ന ഗീതികയേക്കാളെത്ര മനോഹരമാണീ പാട്ടു. ചിരിക്കാത്ത സഖാവിന് ചൊറിയുന്ന സഘത്തി കൂട്ട് എന്നാരാണ്ട് പറഞ്ഞ പോലെയായി. കഷ്ടം !!

ഓരോ കോമഡികളേയ്

ഓരോ കോമഡികളേയ്

കള്ളു കുടിച്ചും കഞ്ചാവ് വലിച്ചും നടക്കുന്നവന്റെ പേര് സുഗുണൻ... എന്നും ദൗർഭാഗ്യങ്ങൾ മാത്രം ജീവിതത്തിൽ ഉണ്ടായിട്ടുള്ളവളുടെ പേര് ഭാഗ്യലക്ഷ്മി... എവിടെ മത്സരിച്ചാലും തോൽക്കുന്ന അവനു വീട്ടുകാർ ഇട്ട പേര് വിജയൻ.. അസൂയയും കുശുമ്പും മാത്രം കൈമുതലുള്ള കൂട്ടുകാരിയുടെ പേര് " അനസൂയ"... ചിന്തിക്കാൻ പോലും കഴിവില്ലാത്ത ഒരു യുവജന ക്ഷേമ ബോർഡ് നേതാവിന്റെ പേര് - അല്ലേൽ വേണ്ട അത് പറയുന്നില്ല.

കാറ്റിനോട് വീശരുതെന്ന്...

കാറ്റിനോട് വീശരുതെന്ന്...

കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ ..." ഇവിടെ കാറ്റിനോട് വീശരുതെന്നും മഴയോട് പെയ്യരുതെന്നും പറയാൻ നമുക്കെന്തു അവകാശം ആണുള്ളത് ..അത് അവരവരുടെ മൗലികാവകാശങ്ങളുടെ ലംഘനമല്ലേ ...എന്തു കൊണ്ട് നാം ഇതിനെതിരെ പ്രതികരിച്ചില്ല...

ഇങ്ങനെ അലമ്പുണ്ടാക്കാൻ പാടുണ്ടോ?

ഇങ്ങനെ അലമ്പുണ്ടാക്കാൻ പാടുണ്ടോ?

ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ട്‌ വാ" എന്ന പാട്ട്‌ കേട്ട ചിന്താ ജെറോം.. ശാന്തമായി എല്ലാവരും ഉറങ്ങുന്ന ഒരു രാത്രിയിൽ വാദ്യ ഘോഷങ്ങൾ കൊണ്ട്‌ വന്ന് എല്ലാവരെയും ഉണർത്തി നാട്ടിൽ അലമ്പുണ്ടാക്കാൻ പാടുണ്ടോ? ഞാൻ ചോദിച്ചു പോവുകയാണ് സഖാക്കളെ... അങ്ങനെയാണോ നമ്മുടെ സംസ്കാരം.

പ്രാണനാഥനൊക്കെ പെട്ടുപോയേനെ

പ്രാണനാഥനൊക്കെ പെട്ടുപോയേനെ

എന്റെ ചിന്ത ചേച്ചീ ഞാനും ഒരു കമ്മ്യൂണിസ്റ്റാ. പാട്ടുകൾ പലതരത്തിൽ ഉണ്ട് അതിനെയൊന്നും ആരും ഇങ്ങനെയൊന്നും വിലയിരത്തിയിട്ടില്ല.... അങ്ങനെയാണെങ്കിൽ വളരെ പഴക്കമുള്ള ഒരു പാട്ടുണ്ട്. പ്രാണനാഥൻ എനിക്കു നൽകിയ പരമാനന്ദ സുഖത്തേ. എന്നും പറഞ്ഞ്. അതിനൊന്നും ഒരു കുഴപ്പവുമില്ല.

English summary
Chintha Jerome comment about Jimikki Kammal video goes viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X