കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്ര ട്രോളിയാലും ചിന്തയെ തോല്‍പ്പിക്കാനാവില്ല മക്കളേ! ഇരട്ടച്ചങ്കനെ ഉയര്‍ത്തിക്കാട്ടി കാര്യവട്ടത്ത്

കാര്യവട്ടത്ത് നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി20 മത്സരത്തില്‍ വ്യത്യസ്തമായ പോസ്റ്ററുമായെത്തിയാണ് ചിന്ത ജെറോം ഏവരെയും ഞെട്ടിച്ചുകളഞ്ഞത്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിനിടയില്‍ രാഷ്ട്രീയം കലർത്തി ചിന്ത | Oneindia Malayalam

തിരുവനന്തപുരം: ജിമിക്കി കമ്മല്‍ എന്ന സൂപ്പര്‍ ഹിറ്റ് പാട്ടിനെ നിരൂപണം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ യുവ രാഷ്ട്രീയനേതാവാണ് ചിന്ത ജെറോം. ഒരൊറ്റ പ്രസംഗത്തിലൂടെ ചിന്തയ്ക്ക് ഒരായിരം ട്രോളുകളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ഉറ്റസുഹൃത്തും സഹോദരിയും പ്രണയത്തില്‍! തടസം നിന്നത് അച്ഛന്‍! കൂട്ടിന് ബന്ധുവായ സ്ത്രീയും ..ഉറ്റസുഹൃത്തും സഹോദരിയും പ്രണയത്തില്‍! തടസം നിന്നത് അച്ഛന്‍! കൂട്ടിന് ബന്ധുവായ സ്ത്രീയും ..

സിന്‍ജോയുടെ തലച്ചോര്‍ കാണാനില്ല! പകരം നനഞ്ഞ തുണി മാത്രം! പല്ലുകളുമില്ല, സംഭവിച്ചതെന്ത്?സിന്‍ജോയുടെ തലച്ചോര്‍ കാണാനില്ല! പകരം നനഞ്ഞ തുണി മാത്രം! പല്ലുകളുമില്ല, സംഭവിച്ചതെന്ത്?

ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമായി മാറിയ ചിന്ത ജെറോം കഴിഞ്ഞദിവസം വീണ്ടും ഞെട്ടിച്ചു. കാര്യവട്ടത്ത് നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി20 മത്സരത്തില്‍ വ്യത്യസ്തമായ പോസ്റ്ററുമായെത്തിയാണ് ചിന്ത ജെറോം ഏവരെയും ഞെട്ടിച്ചുകളഞ്ഞത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ കാര്യവട്ടം സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമായാണ് ചിന്ത കളി കാണാനെത്തിയത്.

ക്രിക്കറ്റ് മത്സരം...

ക്രിക്കറ്റ് മത്സരം...

ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരമാണ് കഴിഞ്ഞദിവസം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നത്. മഴ കളിമുടക്കുമെന്ന് കരുതിയിരുന്നെങ്കിലും ഓവറുകള്‍ വെട്ടിച്ചുരുക്കി അവസാനനിമിഷം മത്സരം ആരംഭിച്ചു. മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.

കളി കാണാന്‍...

കളി കാണാന്‍...

സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷയും ഡിവൈഎഫ്‌ഐ നേതാവുമായ ചിന്താ ജെറോമും കാര്യവട്ടം സ്‌റ്റേഡിയത്തില്‍ കളി കാണാനെത്തിയിരുന്നു. മിക്കവരും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പ്ലക്കാര്‍ഡുമായെത്തിയപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമായെത്തിയാണ് ചിന്ത ശ്രദ്ധ പിടിച്ചുപറ്റിയത്.

ഒന്നാമത്...

ഒന്നാമത്...

കേരളം ഒന്നാമത് എന്ന് എഴുതിയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള പ്ലക്കാര്‍ഡുമായാണ് ചിന്ത ജെറോം കാണികള്‍ക്കിടയില്‍ ഇരിപ്പുറപ്പിച്ചത്. ഗ്യാലറിയിലെ ചിത്രങ്ങള്‍ ചിന്ത ജെറോം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

പ്രതികൂലിച്ചും...

പ്രതികൂലിച്ചും...

ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ക്രിക്കറ്റ് മത്സരത്തിനിടയില്‍ കേരള രാഷ്ട്രീയത്തെ ഉയര്‍ത്തിക്കാണിച്ചതിന് ചിന്തയെ അനുകൂലിച്ച് നിരവധിപേരാണ് ഫേസ്ബുക്കില്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, ചിന്തയുടെ പ്ലക്കാര്‍ഡിനെ വിമര്‍ശിക്കാനും ചിലരുണ്ടായിരുന്നു.

രാഷ്ട്രീയം വേറെ....

രാഷ്ട്രീയം വേറെ....

ക്രിക്കറ്റിനെ രാഷ്ട്രീയമായി കൂട്ടിക്കലര്‍ത്തുന്നതിനോട് എതിര്‍പ്പെന്നാണ് പ്രതികൂലിക്കുന്നവരുടെ നിലപാട്. ഫേസ്ബുക്കില്‍ ഇത്തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഇതിനും ട്രോള്‍...

ഇതിനും ട്രോള്‍...

ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ജിമിക്കി കമ്മല്‍ ട്രോളുകളെ ഓര്‍മ്മിപ്പിച്ചും ഒട്ടേറേപേര്‍ കമന്റ് ചെയ്തു. എന്തായാലും ഒരിടവേളയ്ക്ക് ശേഷം ചിന്ത ജെറോം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

English summary
chintha jerome's photos from karyavattom stadium goes viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X