കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കാൽകഴഞ്ചും പിന്നോട്ടില്ല';പോസ്റ്റിന് കീഴെ സ്ത്രീവിരുദ്ധവും അശ്ലീലവും;മറുപടിയുമായി ചിന്ത ജെറോം

Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാ വില്ലേജുകളും പൊതു കളിസ്ഥലമെന്ന സംസ്ഥാന സര്‍ക്കാറിന്‍രെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മധ്യമത്തില്‍ പങ്കുവെച്ച് കുറിപ്പിന് താഴെ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ സ്ത്രീവിരുദ്ധവും അശ്ലീലവുമായ സൈബർ ബുള്ളിയിങുകള്‍ക്ക് മറുപടിയുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. അങ്ങേയറ്റം സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധമായ ഭാഷയിൽ ദ്വയാർത്ഥ പ്രയോഗങ്ങളുടെ അകമ്പടിയോടെ അവർ അവരുടെ രാഷ്ട്രീയാന്ധത പ്രസ്തുത പോസ്റ്റിനു കീഴിൽ വിസർജ്ജിച്ച് സൗഖ്യം കണ്ടെത്തി എന്ന് പറയുന്നതാകും ഉചിതമെന്നും ചിന്ത ജെറോം ഫേസ്ബുക്കില്‍ കുറിക്കുന്നു. ചിന്ത ജെറോമിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

നടപ്പിലാക്കിയിട്ടുണ്ടാകില്ല

നടപ്പിലാക്കിയിട്ടുണ്ടാകില്ല

ഏറ്റവും സൂക്ഷ്മമായി ജന ജീവിതത്തിൽ ഇടപെടുന്ന ഒരു സർക്കാരിന് മാത്രം സാധ്യമാക്കാൻ ആകുന്ന പദ്ധതികളിൽ ഒന്നാണ് പിണറായി സർക്കാർ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഒരോ വില്ലേജിലും ഒരു കളിസ്ഥലം എന്നത്. ഒരു പക്ഷേ കേരളത്തിന്റെയോ മറ്റേതെങ്കിലും ജനാധിപത്യ ഭരണസംവിധാനത്തിന്റേയോ ചരിത്രത്തിൽ ഇത്തരം ജനകീയമായ ഒരു പദ്ധതി സമാനതകളോടെ നടപ്പിലാക്കിയിട്ടുണ്ടാകില്ല.

'വരട്ടുചൊറി'

'വരട്ടുചൊറി'

ദീർഘദർശിത്വമുള്ള ഒരു ഭരണകൂടം സ്വീകരിച്ച ഈ പദ്ധതിയെപ്പറ്റി ഇന്നലെ ഞാൻ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ആ പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധരും ദോഷൈകദൃക്കുകളും രാഷ്ട്രീയ സങ്കുചിതത്വം 'വരട്ടുചൊറി' പോലെ ആസ്വദിക്കുന്നവരുമായ ഒരുപറ്റം ആളുകൾ (മുഖം ഉള്ളതും മുഖം ഇല്ലാത്തതുമായ) സൈബർ ബുള്ളിയിങ് നടത്തുകയുണ്ടായി. അങ്ങേയറ്റം സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധമായ ഭാഷയിൽ ദ്വയാർത്ഥ പ്രയോഗങ്ങളുടെ അകമ്പടിയോടെ അവർ അവരുടെ രാഷ്ട്രീയാന്ധത പ്രസ്തുത പോസ്റ്റിനു കീഴിൽ വിസർജ്ജിച്ച് സൗഖ്യം കണ്ടെത്തി എന്ന് പറയുന്നതാകും ശരി.

 കരുതിയെങ്കിൽ തെറ്റി

കരുതിയെങ്കിൽ തെറ്റി

ഇത് ഇന്നോ ഇന്നലെയോ ആരംഭിച്ച പ്രവണതയല്ല. എനിക്കെതിരെ മാത്രം സംഭവിക്കുന്നതുമല്ല. ഓരോ സ്ത്രീയും സാമൂഹ്യജീവിതത്തിലും സൈബർ ജീവിതത്തിലും കടന്നുപോകേണ്ടി വരുന്ന ദുസ്സഹമായ ജനാധിപത്യവിരുദ്ധ തെറിവിളികളുടെ ഒരു തുടർച്ച മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.
പോരാട്ടത്തിൻ്റെ 5 പതിറ്റാണ്ട് പിന്നിട്ട എസ് എഫ് ഐ എന്ന മഹാ പ്രസ്ഥാനത്തിന്റെ ഒരു എളിയ പ്രവർത്തക എന്ന നിലയിൽ കൈ വന്ന കലാലയ രാഷ്ട്രീയത്തിൻ്റെ തീക്ഷ്ണ സമരാനുഭാവങ്ങളും സാധാരണക്കാരുടെ പ്രശ്നങ്ങൾകകത്ത് ഇടപെട്ട് രൂപപ്പെട്ടുവന്ന പൊതു ജീവിത അനുഭവങ്ങളും ജീവൽപ്രശ്നങ്ങളോട് പോരാടി മുന്നോട്ട് നടന്നതിൻ്റെ ഉള്ളുറപ്പും ഉള്ള എനിക്ക് നിങ്ങൾ ശീതീകരിച്ച സൈബർ ഹൈവേകളിൽ ഇരുന്ന് നടത്തുന്ന ആക്രോശങ്ങൾ അല്പമെങ്കിലും ഏശുമെന്ന് കരുതിയെങ്കിൽ തെറ്റി.

ഭയപ്പെട്ട് പിന്മാറുന്നവരല്ല

ഭയപ്പെട്ട് പിന്മാറുന്നവരല്ല

ഇവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. കേരളത്തിലെ സ്ത്രീകൾ ഇത്തരം തോന്നിവാസങ്ങൾ കണ്ട് ഭയപ്പെട്ട് പിന്മാറുന്നവരല്ല. നങ്ങേലി മുതൽ നിതാന്തമായി തുടർന്നുപോരുന്ന സ്ത്രീവിമോചന പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളായി ജീവിക്കുന്ന ഒട്ടനേകം മനുഷ്യരെ പെറ്റുപോറ്റിയ നാടാണിത്. അവരുടെ പൈതൃകവും വർത്തമാനവും സൂക്ഷിക്കുന്ന സ്ത്രീകളാണ് ഇവിടെയുള്ളത്. അവർ ഇത്തരം തെറിവിളികളിലും ദ്വയാർത്ഥ പ്രയോഗങ്ങളിലും നിശബ്ദരാക്കാനോ പിൻവാങ്ങാനോ തയ്യാറാകുമെന്ന് കരുതിയാൽ നിങ്ങളുടെ രാഷ്ട്രീയ അപക്വത എന്നെ അതിനെ വിളിക്കാൻ ആകൂ...

 വിചാരണ നേരിടാൻ തയ്യാറായി കൊള്ളൂ

വിചാരണ നേരിടാൻ തയ്യാറായി കൊള്ളൂ

കാൽകഴഞ്ചും പിന്നോട്ടില്ല. തെറി വിളിക്കുന്നവവരും അസഭ്യവർഷം ചൊരിയുന്നവരും എത്രയും വേഗത്തിൽ സൈബർ പോലീസിന്റെ വിചാരണ നേരിടാൻ തയ്യാറായി കൊള്ളൂ. എന്റെ പോസ്റ്റിനു കീഴെ മാത്രമല്ല. കേരളത്തിലെ, ഇന്ത്യയിലെ, സൈബർ സ്പേസിലെ ഒരു സ്ത്രീയും നിങ്ങളുടെ ജനാധിപത്യവിരുദ്ധ ആക്രോശങ്ങളുടെ ഇരയായി ജീവിക്കാൻ വിധിക്കപ്പെട്ടവരല്ല. ഏതു ഫേക്കും ഒരൊറ്റക്ലിക്കിൽ പേരും മേൽവിലാസവും കണ്ടെത്താനാകുന്ന ശക്തമായ സൈബർഡോം കേരളത്തിലുണ്ടെന്ന് നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല. കേരളത്തിലെ ഓരോ വില്ലേജുകളിലും പൊതുകളിസ്ഥലങ്ങൾ ഒരുക്കുന്ന പിണറായി സർക്കാരിന് ഒന്നിച്ചൊന്നായി അഭിവാദ്യങ്ങൾ...

ക്രൈസ്തവ മേഖലകളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ്, താരിഖ് അന്‍വര്‍ സഭകളെ അനുനയിപ്പിക്കും!!ക്രൈസ്തവ മേഖലകളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ്, താരിഖ് അന്‍വര്‍ സഭകളെ അനുനയിപ്പിക്കും!!

പിജെ ജോസഫിനെ വീഴ്ത്താനുറച്ച് ജോസ് കെ മാണി;ഇറക്കുക ഈ നേതാവിനെ? ഇടുക്കിയിൽ ഇറങ്ങുക പുതുമുഖംപിജെ ജോസഫിനെ വീഴ്ത്താനുറച്ച് ജോസ് കെ മാണി;ഇറക്കുക ഈ നേതാവിനെ? ഇടുക്കിയിൽ ഇറങ്ങുക പുതുമുഖം

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിൽ വാക്സിൻ പ്രവർത്തിച്ചേക്കില്ല;വിദഗ്ദർദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിൽ വാക്സിൻ പ്രവർത്തിച്ചേക്കില്ല;വിദഗ്ദർ

Recommended Video

cmsvideo
യുവജനങ്ങൾക്കുള്ള യുവജന കമ്മീഷന്റെ തുക എവിടെപോകുന്നു ? | Oneindia Malayalam

English summary
Chintha Jerome responds to cyber bullying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X