Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കിലെ വിമര്‍ശനങ്ങള്‍ക്ക് ചിന്ത ജെറോമിന്റെ മറുപടി

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവ് ചിന്ത ജെറോം കഴിഞ്ഞദിവസം പുറത്തിറക്കിയ 'ചുംബനം സമരം ഇടതുപക്ഷം' എന്ന പുസ്തകത്തെ വിമര്‍ശിച്ച് ഒട്ടേറെയാളുകള്‍ ഫേസ്ബുക്കില്‍ രംഗത്തെത്തിയിരുന്നു. ചുംബന സമരത്തില്‍ പങ്കെടുത്തവര്‍ അരാജകവാദികളാണെന്ന പരാമര്‍ശമാണ് പ്രധാനമായും വിമര്‍ശനത്തിന് ഇടയാക്കിയത്.

എന്നാല്‍ തന്റെ പുസ്തകത്തിന്റെ പുറംകവര്‍ പോലും കാണാത്തവരാണ് വിമര്‍ശിക്കുന്നവരില്‍ ഏറെയും എന്ന് ചിന്ത തന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നു. പുസ്തകം വായിച്ചതിനുശേഷം വിമര്‍ശിക്കണമെന്നും തന്റെ പുസ്തകത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്തുകൊണ്ട് വിമര്‍ശിക്കുന്നതിനോട് യോജിപ്പില്ലെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

chintha-jerome

ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്:

ബഹുമാന്യരെ,

ഞാന്‍ എഴുതിയ ആദ്യപുസ്തകം 'ചുംബനം സമരം ഇടതുപക്ഷം' സി.പി.ഐ എം പോളിറ്റ്ബ്യൂറോ മെമ്പര്‍ സ:എം.എ.ബേബി, വയലാര്‍ അവാര്‍ഡ് ജേതാവ് ശ്രീ. പ്രഭാവര്‍മ്മയ്ക്ക് നല്‍കി പ്രകാശനം ചെയ്തല്ലോ. ഈ പുസ്തകപ്രകാശനത്തിന് തൊട്ടടുത്ത നിമിഷം മുതല്‍ എഫ്.ബിയില്‍ എന്നെ വിമര്‍ശിച്ചുകൊണ്ട് എന്റെ ജ്യേഷ്ഠ സഹോദരീ സഹോദരന്മാര്‍ നടത്തുന്ന വിമര്‍ശനം ഞാന്‍ തികഞ്ഞ ആദരവോടെ കാണുന്നു. പക്ഷേ, എന്റെ പുസ്തകത്തിലെ ചില ഭാഗങ്ങളെ അടര്‍ത്തിയെടുത്ത് നടത്തുന്ന ഒരു വിമര്‍ശനപ്പെരുമഴയാണിതെന്നത് പറയാതെ വയ്യ.

എന്റെ പുസ്തകത്തിലെ 'ഉടലുകൊണ്ട് കലഹിച്ചവര്‍' എന്ന അദ്ധ്യായത്തില്‍ ചരിത്രത്തിലെ പ്രധാനചുംബനങ്ങളും, ശരീരംകൊണ്ട് ലോകത്ത് നടന്ന സമരങ്ങളുമെല്ലാം അന്വേഷണവിധേയമാകുന്നുണ്ട്. എന്റെ പുസ്തകം വായിക്കാതെ നടത്തുന്ന വിമര്‍ശനങ്ങളുടെ പോരായ്മ ചില വിമര്‍ശനങ്ങളില്‍ കാണുന്നുണ്ട് എന്നത് ഖേദത്തോടെ പറയട്ടെ. പക്ഷേ, വിമര്‍ശനങ്ങളെ അന്ധമായി എതിര്‍ക്കുന്നത് ഒരു ഫാസിസ്റ്റ് സമീപനമാണെന്നതുകൊണ്ട് തന്നെ എല്ലാ വിമര്‍ശനങ്ങളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.

എന്തെങ്കിലും തരത്തിലുള്ള പ്രത്യയശാസ്ത്ര വ്യതിയാനം എനിക്ക് സംഭവിച്ചാല്‍ എന്നെ തിരുത്താനും നേര്‍വഴിക്ക് നടത്താനും അവകാശമുള്ളവരാണ് നിങ്ങള്‍. പക്ഷേ, ഞാന്‍ ഇപ്പോഴും പറയുന്നു ഫാസിസത്തെ എതിര്‍ക്കേണ്ടത് അരാജകത്വം കൊണ്ടല്ല!! അതിനര്‍ത്ഥം ഒരു പ്രതീകാത്മകസമരം നടത്തിയവരാകെ അരാജകവാദികളാണെന്നതല്ല. സ്വയം അങ്ങനെ ആണെന്ന് പറയുന്നവര്‍ അത് എന്റെ പേനയില്‍ പ്രതിഷ്ഠിക്കരുതെന്ന അപേക്ഷയുണ്ട്. പക്ഷേ, എന്നെ അടുത്തറിയാതെ ഞാന്‍ അഹങ്കാരി എന്ന് പറയുന്നവര്‍ക്കും, എന്റെ പുസ്തകത്തിന്റെ മുഖചിത്രം പോലും നേരിട്ട് കാണാതെ വിമര്‍ശിച്ച് ആഘോഷിക്കുന്നവര്‍ക്കും, ചെങ്കൊടിപ്രസ്ഥാനത്തെ ചതിച്ച് പോയവരോട് എന്നെ ഉപമിക്കുന്നവര്‍ക്കും ഒരു ഉറപ്പ് ഞാന്‍ നല്‍കുന്നു. എന്റെ ഇടതുപക്ഷമനസ് പീഢനങ്ങള്‍ക്കോ പ്രീണനങ്ങള്‍ക്കോ മുന്‍പില്‍ ഞാന്‍ പണയം വയ്ക്കില്ല!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+