വിവാഹം ഉടൻ; പ്രണയ വിവാഹമോ? ട്രോളുകൾ, സുഹൃത്ത് വീണ വിജയനെ കുറിച്ച്..മനസ് തുറന്ന് ചിന്ത ജെറോം
കൊച്ചി: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാകുമ്പോൾ പല പുതിയ ആശയങ്ങളും അവതരിപ്പിച്ച് നടപ്പാക്കാൻ സാധിച്ചതിന്റെ സംതൃപ്തി ഉണ്ടെന്ന് ചിന്ത ജെറോം. നിരവധി കാര്യങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു അവ യുവജനങ്ങൾക്ക് കരുത്തായി മാറിയിട്ടുണ്ടെന്നും ചിന്ത പറഞ്ഞു. മനോമര ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ചിന്തയുടെ പ്രതികരണം.
തന്റെ വിവാഹത്തെ കുറിച്ചും ട്രോളുകളെ കുറിച്ചുമെല്ലാം അഭിമുഖത്തിൽ ചിന്ത മനസ് തുറന്നു. വിശദമായി വായിക്കാം

ജിമ്മിക്കി കമ്മൽ പ്രസംഗത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ട്രോളുകൾ കേട്ടിട്ടുള്ള നേതാവായിരുന്നു ചിന്ത. ട്രോളുകൾ വിഷമിക്കാറുണ്ടോയെന്ന ചോദ്യത്തിന് ട്രോളുകളൊക്കെ വരും പക്ഷേ അതിനെയൊക്ക അതിന്റേതായി രീതിയിൽ എടുക്കുന്ന വ്യക്തിയാണ് താൻ എന്ന് ചിന്ത പറഞ്ഞു.'ജിമ്മിക്കി കമ്മൽ ട്രോളുകൾ തന്നെ ബാധിച്ചിട്ടില്ല. 45 മിനിറ്റ് നീണ്ട പ്രസംഗമായിരുന്നു. യുകെജി തൊട്ട് പ്രസംഗത്തിൽ പങ്കെടുക്കാറുണ്ട്. പ്രസംഗ മത്സരത്തിൽ പങ്കെടുക്കുമ്പോൾ ഒരു ശൈലിയുണ്ട്. ആശൈലിയിലാണ് പ്രസംഗം അവതരിപ്പിച്ചത്. ആ സദസ് അതിനെ ഉൾകൊണ്ടിരുന്നു. പക്ഷേ ആ വീഡിയോ പുറത്ത് വന്നപ്പോൾ ട്രോളായി രൂപപ്പെട്ടു വന്നു'.

' തിരക്കുള്ള ജോലിക്കിടയിൽ ഇത്തരം കാര്യങ്ങൾ ആസ്വദിക്കുന്ന ആളാണ് താൻ. ട്രോളൻമാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇഷ്ടപ്പെടുകയം ബഹുമാനിക്കുകയും ചെയ്യന്നുണ്ട്. വിമർശനങ്ങൾ ഉന്നയിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. അതുൾക്കൊള്ളാനുള്ള മനസ് ഉണ്ട്. തിരുത്തപ്പെടേണ്ടവയാണെങ്കിൽ അത് തിരുത്താനും തയ്യാറാണ്'.

'സ്ത്രീ വിരുദ്ധ, മനുഷ്യത്വ വിരുദ്ധ പ്രയോഗങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. ചില പഴഞ്ചൊല്ലുകൾ, പ്രയോഗങ്ങൾ എന്നിവ പുതിയ കാലത്തിനനുസരിച്ച് നമ്മൾ പ്രയോഗിക്കണോയെന്നത് ശ്രദ്ധിക്കണം. എന്താണ് വസ്തുതയെന്ന് അറിയാതെ ചില വിഷയങ്ങളിൽ വിമർശനം ഉന്നയിക്കുന്നത് തെറ്റായ കാര്യമാണ്. ചില കാര്യങ്ങൾ സത്യം അറിയാതെ ആരെങ്കിലും തയ്യാറാക്കി വിട്ടാൽ അതിലെ യാഥാർത്ഥ്യം എന്താണെന്ന് നമ്മൾ തെളിയിക്കേണ്ട അവസ്ഥയിലേക്ക് എത്തി നിൽക്കുകയാണ്

'യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ എന്റെ വേതനത്തെക്കുറിച്ച് ചർച്ച നടന്നിരുന്നു. പാരസെറ്റമോൾ പോലും സർക്കാരിന്റെ ചെലവിലാണ് എന്നൊക്കെയാണെന്നായിരുന്നു ചർച്ചകൾ. താൻ ഇതൊന്നും ശ്രദ്ധിക്കാറില്ല. ആരെങ്കിലും അയച്ച് തരുമ്പോഴാണ് ഇതെല്ലാം അറിയുന്നത്' ചിന്ത പറഞ്ഞു.

വിവാഹം ഉടനെ ഉണ്ടാകും. ഓരോ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെല്ലോ. എല്ലാവരുടേയും ജീവിതം പോലെ തന്നെ വിവാഹവും നടക്കുമെന്നാണ് പ്രതീക്ഷ, ചിന്ത പറഞ്ഞു. വിവാഹം പ്രണയ വിവാഹമായിരിക്കുമോയെന്ന ചോദ്യത്തിന് എല്ലാ വിവാഹങ്ങളും പ്രണയ വിവാഹങ്ങൾ ആണല്ലോയെന്നായിരുന്നി ചിന്തയുടെ മറുപടി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായും ചിന്ത ജെറോമുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ചിന്ത. വീണ വിജയനെ കുറിച്ചും അച്ഛൻ മകൾ ബന്ധത്തെ കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ. 'വളരെ പോസിറ്റീവ് വൈബുള്ള, കരുത്തോടെ കാര്യങ്ങൾ നോക്കുന്ന രാഷ്ട്രീയ ധാരണയുള്ള വ്യക്തിയാണ് അവർ. സംരഭ എന്ന നിലയിൽ ഉൾപ്പെടെ വിജയം കൈവരിച്ച ആളാണ്. വീണയ്ക്ക് നേരെ യാതൊരു കാര്യവുമില്ലാത്ത ആരോപണങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ രംഗത്ത് യാതൊരു ഇടപെടലും നടത്താത്ത പെൺകുട്ടിക്കെതിരെ കുപ്രചരണങ്ങൾ അഴിച്ച് വിടുകയാണ്'.

'ചെറിയ മന്ദസ്മിതത്തോടെ ഇടപെടാൻ ആർജവവും കരുത്തും ഉള്ള പെൺകുട്ടിയാണ് അവർ. പുറമെ കാണുന്നത് പോലെ കരുത്തയായ പെൺകുട്ടി. എല്ലാ കാര്യങ്ങളേയും ധീരതയോടെയാണ് അവർ നേരിടുന്നത്. നമ്മൾ ശരിയാണെങ്കിൽ മറ്റൊന്നിനേയും ഭയപ്പെടേണ്ടതില്ലെന്ന നിലപാടുകാരിയാണ് അവർ. ചുറ്റുമുള്ളവർക്ക് കൂടി ധൈര്യം നൽകുന്ന തരത്തിലുള്ള ഊർജ്ജം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് വീണ'.

'വളരെ സാധാരണമായി ജീവിക്കുന്നവരാണ് പിണറായി വിജയന്റെ കുടുംബം. വളരെ സ്നേഹത്തോടെ ജീവിക്കുന്നർ. ഒരിക്കൽ പോലും തന്നെ അച്ഛൻ തല്ലിയിട്ടില്ലെന്ന് വീണ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എന്റെ പപ്പ എന്നെ ഒരുപാട് തല്ലിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് അക്കാര്യം അത്ഭുതമായിരുന്നു. ഒരിക്കൽ നേരിട്ട് ചോദിച്ചപ്പോൾ അങ്ങനെ തന്നെയാണ് എന്നായിരുന്നു മറുപടി. അത് കേട്ടപ്പോൾ ഒരുപാട് ഇഷ്ടവും സ്നേഹവുമാണ് തോന്നിയത്', ചിന്ത പറഞ്ഞു.












Click it and Unblock the Notifications