കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരികള്‍ വാങ്ങിയത് ചിരഞ്ജീവി... സൂപ്പര്‍ താരങ്ങള്‍ ഉടമകളാവും!!

Google Oneindia Malayalam News

കൊച്ചി: മലയാളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൈമാറിയെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ഇത് സ്വന്തമാക്കിയത് ലുലു ഗ്രൂപ്പാണെന്ന അഭ്യൂഹങ്ങള്‍ തള്ളി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. സച്ചിന്റെ ഓഹരികള്‍ ടീമിന് പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. അതേസമയം നിലവിലുള്ള ഓഹരി ഉടമകളായ ചിരഞ്ജീവിയും അല്ലു അരവിന്ദും തന്നെയാണ് സച്ചിന്റെ ഓഹരികള്‍ വാങ്ങിയിരിക്കുന്നത്. ഇതോടെ 2014 മുതല്‍ ടീമിന്റെ സഹ ഉടമ എന്ന ബന്ധമാണ് സച്ചിന്‍ ഉപേക്ഷിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സില്‍ 40 ശതമാനം ഓഹരി പങ്കാളിത്തം സച്ചിനുണ്ടായിരുന്നു. ഇതില്‍ 20 ശതമാനം ഓഹരികള്‍ നേരത്തെ കൈമാറിയിരുന്നു. ശേഷിച്ചിരുന്ന 20 ശതമാനം കൂടിയാണ് കൈമാറിയത്.

1

ഇത് ടീമിന്റെ മറ്റ് ഉടമകളായ ഐക്വസ്റ്റ് ഗ്രൂപ്പ്, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഏറ്റെടുത്തത്. ഇതോടെ സച്ചിനും ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള ബന്ധം പൂര്‍ണമായി അവസാനിച്ചിരിക്കുകയാണ്. സച്ചിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ടീമുടമകള്‍ ഐകകണ്‌ഠ്യേന തീരുമാനിക്കുകയായിരുന്നു. അതേസമയം സച്ചിന്റെ പിന്‍മാറ്റത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. താന്‍ വിചാരിച്ച രീതിയിലുള്ള പ്രകടനം ബ്ലാസ്റ്റേഴ്‌സില്‍ നിന്നുണ്ടായില്ലെന്ന നിരാശ സച്ചിനുണ്ടായിരുന്നു. സച്ചിന്റെ പിന്തുണയ്ക്കും സംഭാവനകള്‍ക്കും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നന്ദി അറിയിച്ചു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നും മഞ്ഞപ്പടയുടെ ഭാഗമായിരിക്കുമെന്നും അവര്‍ അറിയിച്ചു.

യുപിയില്‍ ബിജെപി തകര്‍ന്നാല്‍ അത് രാജ്യത്ത് മുഴുവനും കാണാം... ആവേശമായി അഖിലേഷ് യാദവ്!!യുപിയില്‍ ബിജെപി തകര്‍ന്നാല്‍ അത് രാജ്യത്ത് മുഴുവനും കാണാം... ആവേശമായി അഖിലേഷ് യാദവ്!!

കോണ്‍ഗ്രസ് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ പോവുകയാണ്: അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് മുരളീധരന്‍കോണ്‍ഗ്രസ് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ പോവുകയാണ്: അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് മുരളീധരന്‍

English summary
chiranjeevi buy sachins share in kerala blasters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X