ന്യൂസ് 18 വിഷയത്തില്‍ രേഖ രാജിനോട് ചിത്രലേഖയ്ക്ക് പറയാനുള്ളത്.... ആ 10,000 രൂപയെ കുറിച്ച്
കണ്ണൂര്‍: ചിത്രലേഖ എന്ന പേര് മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. സിപിഎം അതിക്രമങ്ങളുടെ ജീവിക്കുന്ന ഇര എന്ന രീതിയില്‍ ആണ് ചിത്രലേഖയെ രേഖപ്പെടുത്തുന്നത്. ദളിത് സ്ത്രീ ആയ ചിത്രലേഖയ്ക്ക് സിപിഎം പ്രവര്‍ത്തകര്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
ന്യൂസ് 18 കേരളത്തില്‍ ദളിത് മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച വിഷയം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. ദളിത് ആക്ടിവിസ്റ്റുകള്‍ ഈ വിഷയത്തിന്റെ പിറകില്‍ തന്നെയുണ്ട്.

അത്തരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പോസ്റ്റ് ആയിരുന്നു രേഖ രാജിന്റേത്. ന്യൂസ് 18 സംഭവവും സാമൂഹ്യ നീതിയും എന്ന തലക്കെട്ടില്‍ ആയിരുന്നു രേഖ ആ കുറിപ്പ് എഴുതിയിരുന്നത്. എന്നാല്‍ അതിനോട് ചിത്ര ലേഖ നടത്തിയ പ്രതികരണമാണ് ഇപ്പോഴത്തെ മറ്റൊരു ചര്‍ച്ച.
മാധ്യമ പ്രവര്‍ത്തകയായ ദളിത് സ്ത്രീയ്ക്ക് നീതി വാങ്ങിക്കൊടുത്താല്‍ നല്ലത് എന്നാണ് ചിത്രലേഖ പറയുന്നത്. എന്നാല്‍ അത് തനിക്കുണ്ടായ അനുഭവം പോലെ ആകരുത് എന്നാണ് ചിത്രലേഖ സൂചിപ്പിക്കുന്നത്.
രേഖ രാജ് പറഞ്ഞത് അനുസരിച്ച് അന്ന് താന്‍ ഒരു വക്കീലിന് 10,000 രൂപ നല്‍കിയിരുന്നു എന്ന് ചിത്രലേഖ പറയുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ തന്റെ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ ആ വക്കീലിനേയും രേഖ രാജിനേയും പിന്നീട് കണ്ടില്ല എന്നാണ് ആരോപണം. ഈ കേസ് എങ്കിലും കൃത്യമായി നടക്കുമെന്ന പ്രാര്‍ത്ഥനോടെയാണ് ചിത്ര ലേഖ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
രേഖ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്ന അതേ ദിവസം തന്നെയാണ് ചിത്രലേഖയുടെ പ്രതികരണവും വന്നത്. രേഖയുടെ പോസ്റ്റ് മറ്റൊരാള്‍ ഷെയര്‍ ചെയ്തതിന് അടിയില്‍ കമന്റ് ആയിട്ടായിരുന്നു ആദ്യം ഇത് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചിത്രലേഖ തന്റെ ടൈം ലൈനില്‍ തന്നെ ഇക്കാര്യം എഴുതുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications