കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസ് 18 വിഷയത്തില്‍ രേഖ രാജിനോട് ചിത്രലേഖയ്ക്ക് പറയാനുള്ളത്.... ആ 10,000 രൂപയെ കുറിച്ച്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ചിത്രലേഖ എന്ന പേര് മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. സിപിഎം അതിക്രമങ്ങളുടെ ജീവിക്കുന്ന ഇര എന്ന രീതിയില്‍ ആണ് ചിത്രലേഖയെ രേഖപ്പെടുത്തുന്നത്. ദളിത് സ്ത്രീ ആയ ചിത്രലേഖയ്ക്ക് സിപിഎം പ്രവര്‍ത്തകര്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ന്യൂസ് 18 കേരളത്തില്‍ ദളിത് മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച വിഷയം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. ദളിത് ആക്ടിവിസ്റ്റുകള്‍ ഈ വിഷയത്തിന്റെ പിറകില്‍ തന്നെയുണ്ട്.

Chithra Lekha and Rekha Raj

അത്തരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പോസ്റ്റ് ആയിരുന്നു രേഖ രാജിന്റേത്. ന്യൂസ് 18 സംഭവവും സാമൂഹ്യ നീതിയും എന്ന തലക്കെട്ടില്‍ ആയിരുന്നു രേഖ ആ കുറിപ്പ് എഴുതിയിരുന്നത്. എന്നാല്‍ അതിനോട് ചിത്ര ലേഖ നടത്തിയ പ്രതികരണമാണ് ഇപ്പോഴത്തെ മറ്റൊരു ചര്‍ച്ച.

മാധ്യമ പ്രവര്‍ത്തകയായ ദളിത് സ്ത്രീയ്ക്ക് നീതി വാങ്ങിക്കൊടുത്താല്‍ നല്ലത് എന്നാണ് ചിത്രലേഖ പറയുന്നത്. എന്നാല്‍ അത് തനിക്കുണ്ടായ അനുഭവം പോലെ ആകരുത് എന്നാണ് ചിത്രലേഖ സൂചിപ്പിക്കുന്നത്.

രേഖ രാജ് പറഞ്ഞത് അനുസരിച്ച് അന്ന് താന്‍ ഒരു വക്കീലിന് 10,000 രൂപ നല്‍കിയിരുന്നു എന്ന് ചിത്രലേഖ പറയുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ തന്റെ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ ആ വക്കീലിനേയും രേഖ രാജിനേയും പിന്നീട് കണ്ടില്ല എന്നാണ് ആരോപണം. ഈ കേസ് എങ്കിലും കൃത്യമായി നടക്കുമെന്ന പ്രാര്‍ത്ഥനോടെയാണ് ചിത്ര ലേഖ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

രേഖ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്ന അതേ ദിവസം തന്നെയാണ് ചിത്രലേഖയുടെ പ്രതികരണവും വന്നത്. രേഖയുടെ പോസ്റ്റ് മറ്റൊരാള്‍ ഷെയര്‍ ചെയ്തതിന് അടിയില്‍ കമന്റ് ആയിട്ടായിരുന്നു ആദ്യം ഇത് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചിത്രലേഖ തന്റെ ടൈം ലൈനില്‍ തന്നെ ഇക്കാര്യം എഴുതുകയായിരുന്നു.

English summary
Chithra Lekha against Rekha Raj in News 18 issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X