കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറിക്കമ്പനി പറ്റിച്ചെന്നാരോപണം,തട്ടിപ്പ് നടത്തിയത് ചില്ലറയൊന്നുമല്ല കോടികളാണ്,ഇരയായവര്‍ ചെയ്യുന്നത്

  • By Siniya
Google Oneindia Malayalam News

ചേലക്കര: കുറിക്കമ്പനി 10 കോടിയുടെ തട്ടിപ്പ് നടത്തിയതായി ആരോപിച്ച് ഇടപാടുകര്‍ രംഗത്തെത്തി. കാലാവധി കഴിഞ്ഞിട്ടും 10 കോടിയോളം രൂപ ഇടപാടുകാര്‍ക്ക് ലഭിച്ചില്ലെന്നാരോപിച്ചാണ് ഇവര്‍ രംഗത്തെത്തിയത്. സുമംഗളം കറീസ് ആന്‍ഡ് ലോണ്‍സ് ചിട്ടിക്കമ്പനിക്കെതിരെയാണ് ആരോപണം. 150 ഓളം പേര്‍ രംഗത്തെത്തിയത്. ഇക്കാര്യം. മംഗളം ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തത്

ഒരുവര്‍ഷത്തോളം തുക അടച്ചവരുടെ പണമാണ് നഷ്ടപ്പെട്ടത്. ഇതുമൂലം ഭവന നിര്‍മ്മാണം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പണം നിക്ഷേപിച്ചവര്‍ ദുരിതത്തിലായിരിക്കുകയാണ്. പണം ആവശ്യപ്പെട്ട ചിട്ടി കമ്പനി നടത്തിപ്പുക്കാരെ സമീപിച്ചപ്പോള്‍ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചതെന്നും നാട്ടുക്കാര്‍ പറയുന്നു.

-lottery-money

ഡെപ്പോസിറ്റ്‌സ്വീകരിച്ചവയില്‍ 10 കോടിയോളം നല്‍കാനുണ്ടെന്നും ആക്ഷേപമുണ്ട്. പണം ലഭിക്കാന്‍ ഇവര്‍ സംഘടിച്ച മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതിനല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതോടപ്പം തന്നെ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോവാനും തീരുമാനിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പി എ കൊച്ചുബാബു, ഒ എം മുഹമ്മദ് യു, സേതുമാധവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

English summary
chiti fund scam in trissure, common people protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X