ഉഷയുടെ വാദം പൊളിയുന്നു!! ചിത്രയെ പുറത്താക്കിയതിനു പിന്നില്‍...എല്ലാം വ്യക്തമാവുന്നു!!
മുഖ്യ സെലക്ടര്‍ ജിഎസ് രണ്‍ധാവയാണ് കാര്യങ്ങള്‍ വിശദമാക്കിയത്
കോഴിക്കോട്: ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം പി യു ചിത്രയെ തഴഞ്ഞതില്‍ തനിക്കു പങ്കില്ലെന്ന പി ടി ഉഷയുടെ വാദം പൊളിയുന്നു. ലണ്ടനില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ലോക മീറ്റില്‍ ചിത്രയെ തഴഞ്ഞത് വലിയ വിവാദമായിരുന്നു. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് വലിയ വിവാദമായി മാറിയത്. പിടി ഉഷയടക്കമുള്ള മൂന്നു മലയാളികള്‍ സെലക്ഷന് കമ്മിറ്റിയിലുണ്ടായിട്ടും താരം തഴയപ്പെട്ടത് വിമര്‍ശനത്തിന് കാരണമായിരുന്നു. ഉഷയ്ക്കെതിരേയും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇതില്‍ തനിക്ക് പങ്കില്ലെന്നും ചിത്രയ്ക്കു വേണ്ടി വാദിച്ചെന്നും വ്യക്തമാക്കി ഉഷ രംഗത്തുവരികയും ചെയ്തു.

മുഖ്യ സെലക്ടറുടെ വിശദീകരണം
ചിത്രയെ ടീമില്‍ ഉള്പ്പെടുത്തേണ്ടെന്നത് തന്റെ മാത്രം തീരുമാനമായിരുന്നില്ലെന്ന് മുഖ്യ സെലക്ടര്‍ ജിഎസ് രണ്‍ധാവ പറഞ്ഞു. ഉഷയും അത്ലറ്റിക് ഫെഡറേഷന് പ്രസിഡന്റ്, സെക്രട്ടറി എന്നിവരും ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉഷ പറഞ്ഞത്
ചിത്രയെ ഒഴിവാക്കിയതിനു പിന്നില്‍ താനാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉഷ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താരത്തിനു വേണ്ടി താന്‍ യോഗത്തില്‍ വാദിച്ചതായും അവര്‍ പറഞ്ഞിരുന്നു. താന്‍ സെലക്ഷന് കമ്മിറ്റിയിലെ വെറും നിരീക്ഷക മാത്രമാണെന്നും ഉഷ പറഞ്ഞിരുന്നു.

ഫെഡറേഷന് തീരുമാനിച്ചു
ഫെഡറേഷനാണ് ചിത്രയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതെന്നും ഉഷ പറഞ്ഞു. ലോക ചാംപ്യന്‍ഷിപ്പി യോഗ്യതാ മാര്‍ക്ക് കടന്നവരെയും അതിന് അടുത്ത് പ്രകടനം നടത്തിയവരെയും ടീമിലെടുത്താല്‍ മതിയെന്നത് ഫെഡറേഷന്റെ തീരുമാനമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

യോഗത്തില്‍ പങ്കെടുത്തത്
ടീമിനെ തിരഞ്ഞെടുത്താനുള്ള യോഗത്തില്‍ നിരീക്ഷകയെന്ന നിലയില്‍ മാത്രമാണ് താന്‍ പങ്കെടുത്തതെന്ന് ഉഷ വ്യക്തമാക്കിയിരുന്നു. യോഗം നടക്കുമ്പോള്‍ അര്‍ഹതയുള്ള ആരെയെങ്കിലും തഴയുന്നുണ്ടെങ്കില് സംസാരിക്കാമെന്ന് കരുതിയാണ് പങ്കെടുത്തത്. സെലക്ഷന് കമ്മിറ്റിയുടെ റൂള്‍സ് ആന്റ് റെഗുലേഷനില്‍ ഇടപെടാന താന്‍ ആരുമല്ലെന്നും ഉഷ പറഞ്ഞിരുന്നു.

ഹൈക്കോടതി വിശദീകരണം തേടി
ടീമില്‍ നിന്നും തഴയപ്പെട്ടതിനെതിരേ ചിത്ര നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു കേന്ദ്രത്തോട് വിശദീകരണം തേടിയിട്ടുണ്ട്.യോഗ്യത മാനദണ്ഡങ്ങളും സെലക്ഷന്റെ വിശദാംശങ്ങളും നാളെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നാളെ പരിഗണിക്കും
ചിത്ര നല്കിയ ഹര്‍ജി ഹൈക്കോടതി നാളെയാണ് പരിഗണിക്കുക. അതിനു മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനാണ് കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications