കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഷയുടെ വാദം പൊളിയുന്നു!! ചിത്രയെ പുറത്താക്കിയതിനു പിന്നില്‍...എല്ലാം വ്യക്തമാവുന്നു!!

മുഖ്യ സെലക്ടര്‍ ജിഎസ് രണ്‍ധാവയാണ് കാര്യങ്ങള്‍ വിശദമാക്കിയത്

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം പി യു ചിത്രയെ തഴഞ്ഞതില്‍ തനിക്കു പങ്കില്ലെന്ന പി ടി ഉഷയുടെ വാദം പൊളിയുന്നു. ലണ്ടനില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ലോക മീറ്റില്‍ ചിത്രയെ തഴഞ്ഞത് വലിയ വിവാദമായിരുന്നു. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് വലിയ വിവാദമായി മാറിയത്. പിടി ഉഷയടക്കമുള്ള മൂന്നു മലയാളികള്‍ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിട്ടും താരം തഴയപ്പെട്ടത് വിമര്‍ശനത്തിന് കാരണമായിരുന്നു. ഉഷയ്‌ക്കെതിരേയും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇതില്‍ തനിക്ക് പങ്കില്ലെന്നും ചിത്രയ്ക്കു വേണ്ടി വാദിച്ചെന്നും വ്യക്തമാക്കി ഉഷ രംഗത്തുവരികയും ചെയ്തു.

മുഖ്യ സെലക്ടറുടെ വിശദീകരണം

മുഖ്യ സെലക്ടറുടെ വിശദീകരണം

ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്നത് തന്റെ മാത്രം തീരുമാനമായിരുന്നില്ലെന്ന് മുഖ്യ സെലക്ടര്‍ ജിഎസ് രണ്‍ധാവ പറഞ്ഞു. ഉഷയും അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരും ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉഷ പറഞ്ഞത്

ഉഷ പറഞ്ഞത്

ചിത്രയെ ഒഴിവാക്കിയതിനു പിന്നില്‍ താനാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉഷ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താരത്തിനു വേണ്ടി താന്‍ യോഗത്തില്‍ വാദിച്ചതായും അവര്‍ പറഞ്ഞിരുന്നു. താന്‍ സെലക്ഷന്‍ കമ്മിറ്റിയിലെ വെറും നിരീക്ഷക മാത്രമാണെന്നും ഉഷ പറഞ്ഞിരുന്നു.

ഫെഡറേഷന്‍ തീരുമാനിച്ചു

ഫെഡറേഷന്‍ തീരുമാനിച്ചു

ഫെഡറേഷനാണ് ചിത്രയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതെന്നും ഉഷ പറഞ്ഞു. ലോക ചാംപ്യന്‍ഷിപ്പി യോഗ്യതാ മാര്‍ക്ക് കടന്നവരെയും അതിന് അടുത്ത് പ്രകടനം നടത്തിയവരെയും ടീമിലെടുത്താല്‍ മതിയെന്നത് ഫെഡറേഷന്റെ തീരുമാനമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

യോഗത്തില്‍ പങ്കെടുത്തത്

യോഗത്തില്‍ പങ്കെടുത്തത്

ടീമിനെ തിരഞ്ഞെടുത്താനുള്ള യോഗത്തില്‍ നിരീക്ഷകയെന്ന നിലയില്‍ മാത്രമാണ് താന്‍ പങ്കെടുത്തതെന്ന് ഉഷ വ്യക്തമാക്കിയിരുന്നു. യോഗം നടക്കുമ്പോള്‍ അര്‍ഹതയുള്ള ആരെയെങ്കിലും തഴയുന്നുണ്ടെങ്കില്‍ സംസാരിക്കാമെന്ന് കരുതിയാണ് പങ്കെടുത്തത്. സെലക്ഷന്‍ കമ്മിറ്റിയുടെ റൂള്‍സ് ആന്റ് റെഗുലേഷനില്‍ ഇടപെടാന താന്‍ ആരുമല്ലെന്നും ഉഷ പറഞ്ഞിരുന്നു.

ഹൈക്കോടതി വിശദീകരണം തേടി

ഹൈക്കോടതി വിശദീകരണം തേടി

ടീമില്‍ നിന്നും തഴയപ്പെട്ടതിനെതിരേ ചിത്ര നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു കേന്ദ്രത്തോട് വിശദീകരണം തേടിയിട്ടുണ്ട്.യോഗ്യത മാനദണ്ഡങ്ങളും സെലക്ഷന്റെ വിശദാംശങ്ങളും നാളെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നാളെ പരിഗണിക്കും

നാളെ പരിഗണിക്കും

ചിത്ര നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെയാണ് പരിഗണിക്കുക. അതിനു മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനാണ് കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

English summary
Chitra eviction: GS Randhawa clarification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X