അത്ലറ്റിക് ഫെഡറേഷന്റെ ആവശ്യം തള്ളി; ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജി ഡിവിഷന് ബെഞ്ചിന് വിട്ടു!
കൊച്ചി: പിയു ചിത്രയുടെ അത്ലറ്റിക് ഫെഡറേഷനെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് വിട്ടു. പിയു ചിത്രയുടെ കോടതിയലക്ഷ്യഹര്‍ജിയിൽ മറുപടി നല്കാന് അത്ലറ്റിക് ഫെഡറേഷ ന് കൂടുതല്‍ സമയം തേടിയിരുന്നു. എന്നാൽ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം തെളിഞ്ഞതോടെ ഡിവിഷന് ബെഞ്ചിന് മുമ്പാകെ കേസ് വിടുകയായിരുന്നു. കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നുവെന്നതിന്റെ സൂചനയാണിത്.
അത്ലറ്റിക് ലോക ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ചിത്ര കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. അത്ലറ്റിക് ഫെഡറേഷനോട് ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചെന്ന് കാണിച്ചാണ് ചിത്ര കോടതിയലക്ഷ്യം ഫയല്‍ ചെയ്തത്.

സിംഗിള്‍ ബെഞ്ചിന് കോടതിയലക്ഷ്യ കേസുകളില്‍ നടപടിക്ക് സാധിക്കില്ലാത്തതിനാലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് കേസ് വിട്ടത്. കേസില്‍ നടപടികള്‍ വിശദീകരിക്കാന്‍ അത്ലറ്റിക് ഫെഡറേഷനോട് ഹൈക്കോടതി തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന അത്ലറ്റിക് ഫെഡറേഷന്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications