15ാം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: അടൂരില്‍ നിന്നുള്ള നിയമസഭാംഗം ചിറ്റയം ഗോപകുമാറിനെ 15ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. പ്രതിപക്ഷത്ത് നിന്ന് ആരും മത്സരിക്കാനില്ലാത്തതു കൊണ്ട് എതിരില്ലാതെയാണ് ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തത്. സ്പീക്കര്‍ എംബി രാജേഷ് ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുത്തത് പ്രഖ്യാപിച്ചു.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

സിപിഐ സംസ്ഥാന കണ്‍സില്‍ അംഗമായ ചിറ്റയം ഗോപകുമാര്‍ തുടര്‍ച്ചയായി മൂന്ന് തവണയാണ് അടൂരില്‍ നിന്ന് നിയമസഭയിലേക്കെത്തുന്നത്. സംവരണ മണ്ഡലമായ അടൂരില്‍ നിന്ന് 2011ലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. പന്തളം സുധാകരനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2016ലും ഈ വിജയം ആവര്‍ത്തിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 2819 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
എഐഎസ്എഫിലൂടെയാണ് ചിറ്റയം ഗോപകുമാര്‍ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം, എഐടിയുസി കൊല്ലം ജില്ലാ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹോട്ട് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താര റാണി തമന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications