കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടക്കുളത്തിനു നവജീവനേകി ചിറ്റൂർ കോളേജ് എൻഎസ്എസ് സംഘം

  • By Desk
Google Oneindia Malayalam News

പാലക്കാട്: ജലസംരക്ഷണ ബോധവൽക്കരണ ആശയങ്ങളുടെ ആവേശം നവസമൂഹ മാധ്യങ്ങളിൽ മാത്രം ഒതുങ്ങാനുള്ളതല്ല എന്ന് ഓർമ്മപ്പെടുത്തുകയാണ് ചിറ്റൂർ കോളേജ് എൻ. എസ്. എസ്. വിദ്യാർത്ഥി കൂട്ടായ്മ. കടുത്ത വേനലും ജലദൗർലഭ്യവും നേർക്കാഴ്ചകളാകുമ്പോൾ പ്രതികരണം എങ്ങനെയാവണമെന്നതിനു ഉത്തമ മാതൃകകളാണ് ചിറ്റൂർ കോളേജ് എൻഎസ്എസ് കൂട്ടായ്മയുടേത്. നവമാധ്യമങ്ങളിൽ മാത്രം ഒതുങ്ങി കൂടുന്ന ജലസംരക്ഷണ ബോധവൽക്കരണത്തിൽനിന്നും വ്യത്യസ്തമാണ് ഇവരുടെ പ്രവർത്തനങ്ങൾ.

ചിറ്റൂർ കോളേജ് എൻ. എസ്. എസ്. യൂണിറ്റുകളുടെ ജലസംരക്ഷണ പദ്ധതി 'ജലായനം നല്ല ജലം നാളേക്കായ്‌' യുടെ ഭാഗമായി തേങ്കുറുശ്ശി, തെക്കേത്തറ ആറാം വാർഡ് കൊട്ടക്കുളമാണ് ഇത്തവണ ഈ സംഘം ശുചീകരിച്ചത് . മൂന്നേക്കറോളം വരുന്ന തേങ്കുറുശ്ശി ആറാം വാർഡിലെ ഈ കുളം നാഷണൽ സർവീസ് സ്‌കീമിന്റെ പ്രോഗ്രാം ഓഫീസറായ കെ. പ്രദീഷിന്റെ നേതൃത്വത്തിൽ അമ്പതോളം വളണ്ടിയർമാർ ആറു മണിക്കൂർ കഠിനമായി പരിശ്രമിച്ചതിന്റെ ഭാഗമായാണ് ശുചീകരിക്കാൻ സാധിച്ചത്.

Palakkad

വിദ്യാർഥികളുടെ പ്രവർത്തനത്തിൽ ഊർജ്ജം ഉൾകൊണ്ട് പരിസ്ഥിതി പ്രവർത്തകൻ ശ്യാകുമാർ തേങ്കുറുശ്ശിയും നാട്ടുകാരും സഹായിക്കാനായെത്തി. മൂന്നുവർഷമായി ശുചീകരങ്ങളൊന്നുമില്ലാതെ കുളവാഴയും പുല്ലും , ആഫ്രിക്കൻ പായലും, കരിചണ്ടിയും മൂടിക്കിടന്ന കുളമാണ് ഇവർ ശുചീകരിച്ചത്.ഒരു കാലത്ത് രാവിലെ നാലുമണിമുതൽ വൈകിട്ട് ആറു മണിവരെ നൂറോളം ആളുകൾ കുളിക്കാൻ ഉപയോഗിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

മഴയുടെ ലഭ്യത വർഷംതോറും കുറയുന്നതിൽനിന്നും ആകുലാരായാണ് നിലവിലെ കുളങ്ങളുടെ സംരക്ഷണമാണ് പാലക്കാടിന്റെ നിലനിൽപ്പിനു ആധാരം എന്നു മനസ്സിലാക്കി ചിറ്റൂർ കോളേജ് എൻ. എസ്. എസ്. യൂണിറ്റുകളുടെ ജലസംരക്ഷണ പദ്ധതി 'ജലായനം നല്ല ജലം നാളേക്കായ്‌' യുടെ ഭാഗമായി പാലക്കാടിന്റെ വിവിധഭാഗങ്ങളിൽ കുലശുചീകരണം ഏറ്റെടുത്തത്.

യൂണിറ്റുകളുടെ ദത്തുഗ്രാമമായ പട്ടഞ്ചേരി പഞ്ചായത്തിലെ ഹൈസ്കൂൾ കുളം, ചോറക്കോട് കുളം , കിട്ടുമാൻകോവിൽ ക്ഷേത്രക്കുളം, പാലക്കാട് തേങ്കുറുശ്ശിയിലെ വാക്കുളം, കരിപ്പാങ്കുളം, മന്നത്തുകാവ് തായങ്കാവ് ക്ഷേത്രക്കുളം, പിരായിരിയിലെ കുന്നംകുളം, പാലക്കാട് വടക്കന്തറ തുടങ്ങി പാലക്കാട്ടെ പത്തു പൊതുകുളങ്ങളുടെ ശുചീകരണം ഇതിനോടകം എൻ. എസ്. എസ്. വളണ്ടിയർമാർ പൂർത്തീകരിച്ചു കഴിഞ്ഞു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ ടി. ജയന്തി, കെ. പ്രദീഷ് വിദ്യാർത്ഥികളായ എം. ബി. ഷാബിർ, സായ് പ്രശാന്ത്, എസ്. പ്രമോദ്, കെ. വൈഷ്ണ, വി. സഞ്ജയ് എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.പരിസ്ഥിതി പ്രവർത്തകൻ ശ്യാംകുമാർ തേങ്കുറുശ്ശി, വാർഡ് മെമ്പർ എം. ലീലാവതി, വൈസ് പ്രസിഡന്റ് എസ്. രവീന്ദ്രൻ, അമ്പലനട യൂത്ത് ഐകൺ ക്ലബ് ഭാരവാഹികൾ, ടി. പി. ശിവപ്രകാശ് എന്നിവർ സാന്നിധ്യം അറിയിച്ചു.

English summary
Chittoor college NSS Sangam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X