കുരുതിക്കളമായി ചെങ്ങന്നൂര്‍; അപകടത്തില്‍ നാല് മരണം, കെഎസ്ആര്‍ടിസി ബസും മിനിലോറിയും കൂട്ടിയിടിച്ചു
ആലപ്പുഴ: ചെങ്ങന്നൂരില്‍ വാഹനപകടത്തില്‍ നാല് പേര് മരിച്ചു. കെഎസ്ആര്‍ടിസി ബസും മിനിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ആറ് മണിയോടെ മുളക്കുഴയിലാണ് സംഭവം. മരിച്ചവര്‍ ആലപ്പുഴ സ്വദേശികളാണ്.
മിനിലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. ആലപ്പുഴ വൈദ്യര്‍മുക്ക് സ്വദേശികളായ സജീവ് ഇബ്രാഹീം, ബാബു ഇബ്രാഹീം, ആസാദ്, കെ ബാബു എന്നിവരാണ് മരിച്ചത്. സജീവും ബാബുവും സഹോദരങ്ങളാണ്. വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
മരിച്ചവര്‍ ഖലാസ് തൊഴില്‍ ചെയ്യുന്നവരാണ്. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസ്. മിനിലോറി ചെങ്ങന്നൂരിലേക്ക് വരികയായിരുന്നു. ആദ്യം മൂന്ന് പേര് മരിച്ചുവെന്നായിരുന്നു വിവരം. പിന്നീട് ഒരാള്‍കൂടി മരിച്ചു.
കെഎസ്ആര്‍ടിസി ബസ് യാത്രക്കാരായ മാണി, ഏലിയാമ, കോയ, ജാഫര്‍, ഗീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് പേര് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയും മരിച്ചു. മൂന്ന് മൃതദേങ്ങള്‍ സ്വകാര്യ ആശുപത്രിയിലാണ്. ഒന്ന് താലൂക്ക് ആശുപത്രിയിലും. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കര്‍ണാടക സര്‍ക്കാര്‍ വീഴും; കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ പോര് മൂര്‍ച്ഛിച്ചു!! വീഡിയോ പുറത്ത്