മലപ്പുറത്ത് മിഠായി തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
മലപ്പുറം: മലപ്പുറം തിരൂരങ്ങാടി തെന്നലയില്‍ മിഠായി തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. തെന്നല അറക്കല്‍ മച്ചിങ്ങല്‍ മുഹമ്മദ് റാഫി, ഹാഷിമ ദമ്പതികളുടെ ഏക മകന്‍ ഇഹാന്‍ഷാഹി (ഒന്നേകാല്‍) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് കുഞ്ഞ് മിഠായി കഴിച്ചത്. കഴിച്ചുകൊണ്ടിരിക്കെ ചുമച്ചതോടെ ശ്വാസതടസ്സം നേരിടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ചുമച്ചതോടെ മിഠായി തൊണ്ടയില്‍കുടങ്ങിയതാണു ശ്വാസ തടസമുണ്ടാകാന്‍ കാരണമായി കരുതുന്നത്.

മിഠായി തൊണ്ടയില്‍ കുടുങ്ങി മരിച്ച ഒന്നേക്കാല്‍ വയസ്സുകാരന്‍ ഇഹാന്‍ഷാഹി
അറക്കല്‍ മച്ചിങ്ങല്‍ മുഹമ്മദ് റാഫി ഏക മകന്‍കൂടിയാണ് മരണപ്പെട്ട കുഞ്ഞ്. ചെറിയ മിഠായികള്‍ കുഞ്ഞ് കഴിക്കാറുണ്ടായിരുന്നു. വെളളിയാഴ്ച്ച രാവിലെയാണ് കുഞ്ഞിന് മിഠായി കഴിച്ച് ശ്വാസ തടസമുണ്ടായത്. ഇതോടെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പിറ്റേ ദിവസമാണു മരണം സംഭവിച്ചത്.












Click it and Unblock the Notifications