• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീണ്ടും കോളറ പിടിമുറുക്കുന്നു, നിലമ്പൂരില്‍ രണ്ടു പേര്‍ക്കുകൂടി, ഒരു ഭക്ഷണശാല അടപ്പിച്ചു, ലോഡ്ജക്കം ആറു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

  • By desk

മലപ്പുറം: നിലമ്പൂര്‍ നഗരസഭ പരിധിയില്‍ രണ്ടുപേര്‍ക്കുകൂടി കോളറ ബാധിച്ചതായി സംശയം. ആരോഗ്യവകുപ്പ് അധികൃതര്‍ ഇന്നലെ ഒരു ഭക്ഷണശാല അടപ്പിക്കുകയും അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളുടെ ലോഡ്ജും അടപ്പിക്കാന്‍ നോട്ടീസ് നല്‍കി.

ബജറ്റിലെ അവഗണനയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം..ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നടുത്തളത്തിലിറങ്ങി

കോളറ സ്ഥിരീകരിച്ച 65കാരനും രോഗം സംശയിക്കുന്ന മമ്പാട് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. നഗരത്തില്‍ വ്യാപാരിയായ പട്ടാമ്പി സ്വദേശി മുപ്പതുകാരനും നാല്‍പ്പതു വയസുള്ള വീട്ടിച്ചാല്‍ സ്വദേശിക്കുമാണ് പുതിയതായി രോഗലക്ഷണങ്ങള്‍ പ്രകടമായത്.

സമൂഹമാധ്യമങ്ങളില്‍ 'കുട്ടികളെ തട്ടികൊണ്ടു പോകല്‍' ... വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കുടങ്ങും

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയശേഷം വ്യാപാരിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിച്ചാല്‍ സ്വദേശി സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. അദ്ദേഹം ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണ്.

വ്യാപാരി പതിവായി ഭക്ഷണം കഴിക്കുന്ന ചെറുകിട ഹോട്ടലില്‍ ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദുല്‍ ജലീല്‍ വല്ലാഞ്ചിറ, എച്ച്ഐ പി ശബരീശന്‍ എന്നിവര്‍ പരിശോധന നടത്തി. തുടര്‍ന്ന് അടച്ചിടാന്‍ നിര്‍ദ്ദേശിച്ചു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകള്‍ പരിശോധന നടത്തുന്നു

. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി വിഭാഗത്തില്‍ പരിശോധനക്കയച്ചു. കോളറ ബാധയെതുടര്‍ന്ന് നഗരത്തില്‍ പൂട്ടിയ ഭക്ഷണശാലകളുടെ എണ്ണം ഇതോടെ രണ്ടായി. കോഴിക്കോട് ചികിത്സയിലുള്ളവര്‍ ഭക്ഷണം കഴിച്ച ഹോട്ടലാണ് നേരത്തെ പൂട്ടിച്ചത്. ഇന്നലെ രോഗലക്ഷണങ്ങള്‍ കണ്ട വീട്ടിച്ചാല്‍ സ്വദേശി നാലു ദിവസം മുമ്പ് അവിടെ നിന്ന് ഭക്ഷണം കഴിച്ചതായി പറയുന്നു. സമീപത്തെ കടകളിലെ ചിലര്‍ക്കും വയറിളക്കം ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. എല്ലാവരും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ്.

നഗരസഭ മത്സ്യ മാംസ മാര്‍ക്കറ്റിനോട് ചേര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജ് അടച്ചിടാനാണ് നഗരസഭയും ആരോഗ്യവകുപ്പും നോട്ടീസ് നല്‍കി.വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 35 തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. അവരുടെ രേഖകള്‍ സൂക്ഷിച്ചിട്ടില്ല. ശുചിമുറി മാലിന്യം ഉള്‍പ്പെടെ പൊതുഓടയിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തിയിരുന്നു.

ഡെപ്യൂട്ടി ഡിഎംഒ ഡോ കെവി പ്രകാശ്, ജൂണിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ കെപി അഹമ്മദ് അഫ്‌സല്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകള്‍, ശീതള പാനീയകടകള്‍, മത്സ്യമാംസ മാര്‍ക്കറ്റ്, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കിണര്‍ വെള്ളം സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

നഗരസഭ പ്രദേശത്ത് പരിശോധനയ്ക്കും നിയമനടപടിക്കും ചുങ്കത്തറ സിഎച്ച്സി മെഡിക്കല്‍ ഓഫീസറെ അധികാരപ്പെടുത്തി ഡിഎംഒ ഉത്തരവിറക്കി. സിഎച്ച്സിക്ക് കീഴിലെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരെയും നിലമ്പൂരിലേക്ക് നിയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന തുടരും.

English summary
Cholera spreading in Nilambur, no action taken from authority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more