കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരതപ്പുഴയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വന്‍തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളുടെ കുടിവെള്ള സ്രോതസായ ഭാരതപ്പുഴയിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമായ തോതില്‍ ഉയര്‍ന്നതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ഈ വര്‍ഷം ജനുവരി 16ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് തൃശൂരിലെ ലാബില്‍ നടത്തിയ പുഴവെള്ള പരിശോധനയിലാണ് അപകടകരമായ രീതിയില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

ഭാരതപ്പുഴയിലെ വെള്ളത്തില്‍ 200 ശതമാനം കോളിഫോം ബാക്ടീരിയ ഉണ്ടെന്നാണ് പരിശോധന ഫലം വ്യക്തമാക്കുന്നത്. അനുവദനീയമായതിന്റെ മൂന്നിരട്ടിയോളം വരുമിതെന്ന് ലാബ് അധികൃതര്‍ പറയുന്നു. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല എന്നിങ്ങനെ പാലക്കാട് ജില്ലയിലെ നാല് മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പുഴയിലെ മലിനജലത്തിന്റെയും മനുഷ്യവിസര്‍ജ്യങ്ങളില്‍ നിന്ന് ഉണ്ടാവുന്ന കോളിഫോം ബാക്ടീരിയയുടെയും തോത് മനുഷ്യന് ഭീഷണിയായി ഉയര്‍ന്നിരിക്കുന്നതായി തെളിഞ്ഞത്.

bhararthapuzha

ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതികള്‍ ഭാരതപ്പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മിക്ക പദ്ധതികള്‍ക്കും അനുബന്ധ ജല ശുദ്ധീകരണ പ്ലാന്റുകള്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. പലയിടത്തും ക്ലോറിന്‍ വിതറിയ വെള്ളം നേരിട്ട് വിതരണം ചെയ്യുകയാണ് അധികൃതരുടെ രീതി. ഇതോടെ മാറാരോഗങ്ങള്‍ പിടിപെടുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

പുഴയിലേക്ക് മാലിന്യവും മലിനജലവും ഒഴുക്കിയ തീരമേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കി. ഹോട്ടലുകള്‍, ബേക്കറികള്‍, ആശുപത്രികള്‍, അറവ് ശാലകള്‍ എന്നിങ്ങനെ പാലക്കാട്, തൃശൂര്‍ ജില്ലയിലെ ഒരു ഡസനോളം സ്ഥാപനങ്ങള്‍ക്കാണ് അടച്ചുപൂട്ടാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയത്. സ്ഥാപനങ്ങള്‍ മലിനജലവും, മാലിന്യവും നേരിട്ട് ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുകയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഭാരതപ്പുഴയില്‍ നിന്നുള്ള കുടിവെള്ള വിതരണത്തില്‍ വാട്ടര്‍ അതോറിട്ടി ജാഗ്രത പാലിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. ജല ശുദ്ധീകരണം അനിവാര്യമാണ്. പുഴവെള്ളം ശുദ്ധീകരിക്കാതെ വിതരണം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഗൗരവമായി കാണണം. പുഴ മലിനീകരണത്തില്‍ ബന്ധപ്പെട്ട പഞ്ചായത്തുകളും, നഗരസഭകളും നിരുത്തരവാദപെരുമാറ്റമാണ് നടത്തുന്നത്. കര്‍ശന നടപടി ഇക്കാര്യത്തില്‍ അത്യാവശ്യമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് വാട്ടര്‍ അതോറിറ്റിക്കും, തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്‍കിയ കത്തില്‍ പറയുന്നു.

English summary
choliform bacteria in bharathapuzha increasing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X