കടത്തനാടിന്റെ കളരി പാരമ്പര്യവുമായി ചൂരക്കൊടി കളരി സംഘം
വടകര:കടത്തനാടിന്റെ കളരി പാരമ്പര്യത്തിന് ചുവടുകൾ തീർക്കുന്ന ചൂരക്കൊടി കളരി സംഘം കെട്ടിടോൽഘാടനം 8 ന് നാല്പത്തി രണ്ട് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വില്യാപ്പള്ളി ചൂരക്കൊടി കളരി സംഘം വാർഷികവും,പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനവും 8ന് കാലത്ത് പത്തു മണിക്ക് സി.കെ.നാണു എം.എൽ.എ നിർവ്വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

30 ലക്ഷം രൂപാ ചിലവിലാണ് കെട്ടിടം നിർമ്മിച്ചത്.150 പേർക്ക് കളരി അഭ്യസിക്കാനും,വിദേശികൾക്ക് താമസിച്ച് അഭ്യാസ മുറകൾ പരിശീലിക്കാനും,കളരിയിലെ എല്ലാ സമ്പ്രദായങ്ങളും ഏകോപിപ്പിച്ച് പരിശീലനം നൽകാനുള്ള സംവിധാനം പുതിയ കെട്ടിടത്തിൽ ഉണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.കാശ്മീർ ഒഴികെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കളരി അഭ്യാസങ്ങൾ പ്രദർശിപ്പിച്ച ചൂരക്കൊടി ഡൽഹിയിൽ റിപ്പബ്ലിക് ദിനപരേഡിൽ കേരളത്തിന്റെ സാന്നിധ്യമായി വളർന്നപ്പോൾ ശ്രദ്ധേയമായ അവാർഡുകളും തേടിയെത്തിയതായി ഭാരവാഹികൾ പറഞ്ഞു.
എട്ടിന് വൈകീട്ട് ഏഴു മണിക്ക് പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി നിർവ്വഹിക്കും.കളരി മർമ്മ ചികിത്സാലയം സി.കെ.നാണു.എം.എൽ.എ ഉൽഘാടനം നിർവ്വഹിക്കും.ഡോ:അബ്ദുൾറഹീം ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തും.പരിപാടിയുടെ ഭാഗമായി സൗജന്യ ആയ്യുർവ്വേദ മെഡിക്കൽ ക്യാമ്പ്,ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്,സ്നേഹ സംഗമം,പ്രതിഭകളെ ആദരിക്കൽ എന്നിവ നടക്കും.വാർത്താ സമ്മേളനത്തിൽ മാങ്ങാട്ട് കുഞ്ഞിമൂസ്സ ഗുരുക്കൾ,വി.കെ.അബ്ദുൾ അസീസ്,സി.എം.പ്രകാശൻ,രാജേഷ് മങ്ങാട്,കെ.ഷറഫുദ്ധീൻ എന്നിവർ പങ്കെടുത്തു. അനേകായിരങ്ങൾക്ക് കളരിയുടെ അടവും ചുവടും പകർന്ന് നൽകിയ ഈ ആയോധന തറവാടിന് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നതിന്റെ ആഹ്ലാദത്തിലാണ് കളരിയുടെ നാടായ കടത്തനാട്
-
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications