ഉറങ്ങിയില്ല; 10 മാസം പ്രായമുള്ള കുഞ്ഞിന്റെ മുഖത്തടിച്ചു, കര്‍ണപുടം പൊട്ടി; ആയ അറസ്റ്റില്‍
ചോറ്റാനിക്കര: പത്ത് മാസം പ്രായമായ കുട്ടിക്ക് നേരെ ആയയുടെ ക്രൂരത. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച കേസില്‍ ആയയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പില്‍ സാലി മാത്യു (48) ആണ് പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെ ആണ് പരിചരിക്കാനെത്തിയ സാലി ഉപദ്രവിച്ചത്. കഴിഞ്ഞ 21ന് ആണ് സംഭവം നടന്നത്.
കുട്ടി ഉറങ്ങാത്തത് കൊണ്ടാണ് ഇവര്‍ കുട്ടിയെ ഉപദ്രവിച്ചത്. കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തില്‍ സാലി കുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നു.സാലി കുഞ്ഞിനെ അടിക്കുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

ദൃശ്യം കണ്ടതിനെ തുടര്‍ന്ന് അന്നുതന്നെ വീട്ടുകാര്‍ സാലിയെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടു. എന്നാല്‍ സാലിയുടെ അടിയില്‍ കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു. ഇക്കാര്യം പിന്നീടാണ് കുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് ഇവര്‍ക്കെതിരെ നടപടിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ നീങ്ങിയത്.
സാലിയുടെ അടികൊണ്ട കുട്ടിയുടെ ചെവിയില്‍നിന്ന് രക്തം വരികയായിരുന്നു. ഇതോടെ വീട്ടുകാര്‍ കുട്ടിയേയും കൊണ്ട് ചികിത്സ തേടി. ഇതിന് ശേഷം പൊലീസില്‍ പരാതി നല്കി. കുട്ടിയുടെ കര്‍ണപുടത്തിന് പരുക്കുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications