കൊച്ചിയെ വിറപ്പിച്ചത് ചൗഹാന്‍ ഗ്യാങ്; തീരനെ ഓര്‍മിപ്പിക്കുന്ന കൊള്ള, ആക്രിയും കിടക്കവിരിയും!!
കൊച്ചിയില്‍ കവര്‍ച്ച നടന്ന രണ്ടിടത്തും മോഷണം നടക്കുന്ന തൊട്ടുമുമ്പുള്ള ദിവസം ചിലരെ ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നു.
Recommended Video

കൊച്ചി: തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘത്തെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഉത്തരേന്ത്യയില്‍ വന്‍ ശൃംഖലയായി പ്രവര്‍ത്തിക്കുന്ന വികാസ് ഗോഡാജി ചൗഹാന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള ചൗഹാന്‍ സംഘത്തെയാണ് പോലീസിന് സംശയം. കൊച്ചിയില്‍ നടന്ന കവര്‍ച്ച ചൗഹാന്‍ സംഘത്തിന്റെ മോഷണ രീതിയുമായി സാമ്യമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സംഘത്തലവനെ പിടിക്കാന്‍ പോലീസ് സംഘം മഹാരാഷ്ട്രയിലെത്തിയിട്ടുണ്ട്.
കവര്‍ച്ച നടന്ന സ്ഥലം പരിശോധിച്ച ശേഷം ഐജി പോലീസുകാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ചൗഹാന്‍ ഗ്യാങിനെ കുറിച്ച് സൂചന നല്‍കുന്നത്. 2009ല്‍ തിരുവനന്തപുരത്ത് സംഘം നടത്തിയ മോഷണവും കൊച്ചിയില്‍ ഇപ്പോള്‍ നടന്ന സംഭവവും സാമ്യമുണ്ട്. തിരുവനന്തപുരത്ത് കവര്‍ച്ച നടത്തിയവര്‍ പൂനെയിലുള്ളവരായിരുന്നു. സംഘത്തലവനെ പൂട്ടാനാണ് പോലീസ് ശ്രമം...

വിവിധ ഭാഷകള്‍
മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംഘമാണ് കവര്‍ച്ചയ്ക്ക് കേരളത്തില്‍ എത്തിയിട്ടുള്ളത്. 2009ല്‍ തിരുവനന്തപുരത്തെ മോഷണവുമായി ബന്ധപ്പെട്ട് സംഘത്തലവന്‍ വികാസ് ഗോഡാജി ചൗഹാനെ പിടികൂടിയിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്ര് പോലീസിന് കൈമാറി.

ചൗഹാന്‍ എവിടെ
ഏഴ് വര്‍ഷം തടവാണ് അന്ന് വികാസ് ചൗഹാന് ലഭിച്ചത്. ഇപ്പോള്‍ അയാള്‍ എവിടെ എന്നാണ് പോലീസ് പരിശോധിക്കുന്നത്. മഹാരാഷ്ട്രയിലെ ജയിലുകള്‍ കേന്ദ്രീകരിച്ചാണ് കേരള പോലീസ് സംഘം ആദ്യം അന്വേഷണം നടത്തുക. ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയിട്ടുണ്ടെങ്കില്‍ പോലീസിന് പണി കൂടും.

വലിയ വീടുകള്‍
വികാസ് ചൗഹാന്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കില്‍ അയാള്‍ തന്നെയാകും കേരളത്തിലെ മോഷണത്തിന് നേതൃത്വം നല്‍കുന്നത്. അല്ലെങ്കില്‍ അയാളുടെ പ്രധാന ശിഷ്യന്‍മാരില്‍ ആരെങ്കിലും. ട്രെയിനുകളില്‍ രാത്രി വന്ന് വലിയ വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തി രാത്രി തന്നെ ട്രെയിനുകളില്‍ രക്ഷപ്പെടുന്നതാണ് ഇവരുടെ കവര്‍ച്ചാ രീതി.

കേരളത്തില്‍ നിന്ന് സഹായം
ഉത്തരേന്ത്യയില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ കേരളത്തില്‍ വന്ന് കവര്‍ച്ച നടത്തുക എന്നത് എളുപ്പമല്ല. അതിന് കേരളത്തില്‍ താമസിക്കുന്ന ആരുടെയെങ്കിലും വ്യക്തമായ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന പോലീസ് നടത്തുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ വിരലടയാളങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

മോഷ്ടാക്കള്‍ രക്ഷപ്പെട്ടത് ഇങ്ങനെ
കൊച്ചിയില്‍ കവര്‍ച്ച നടത്തിയ സംഘം ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നാണ് പോലീസ് കരുതുന്നത്. ഇതുസംബന്ധിച്ച് പോലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കള്‍ ട്രെയിനില്‍ രക്ഷപ്പെട്ടുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

രണ്ടാം മോഷണത്തില്‍ ലക്ഷ്യം കണ്ടു
പുല്ലേപ്പടിയിലെ വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത് വന്‍ കവര്‍ച്ച ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ വീട്ടില്‍ കൂടുതല്‍ ആളുണ്ടായതാണ് മോഷ്ടാക്കളുടെ പദ്ധതി പൊളിച്ചത്. ഇവിടെ നിന്ന് അഞ്ചു പവന്‍ മാത്രമാണ് കൈക്കലാക്കാനായത്. തൊട്ടടുത്ത ദിവസം എരൂരില്‍ കവര്‍ച്ച നടത്തിയ സംഘം 54 പവനുമായിട്ടാണ് കടന്നത്.

ഇനി തങ്ങില്ല
എരൂരിലെ കവര്‍ച്ചയില്‍ മോഷ്ടാക്കള്‍ക്ക് ലക്ഷ്യം നേടാന്‍ സാധിച്ചതായാണ് പോലീസ് കരുതുന്നത്. അതുകൊണ്ടു തന്നെ അവര്‍ ഇനി കേരളത്തില്‍ തങ്ങാന്‍ സാധ്യതയില്ല. ട്രെയിനില്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നും പോലീസ് കരുതുന്നു. കേരളത്തിലുള്ളവരല്ല മോഷണം നടത്തിയതെന്ന് പോലീസ് സംശയിക്കാനും കാരണമുണ്ട്.

കേരളത്തിലുള്ളവരാണെങ്കില്‍
കേരളത്തിലുള്ളവരാണ് മോഷണം നടത്തിയതെങ്കില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കവര്‍ച്ചയ്ക്ക് ശ്രമിക്കില്ലായിരുന്നു. അല്‍പ്പം കാത്തിരുന്ന ശേഷം പോലീസ് നീക്കങ്ങള്‍ പരിശോധിച്ചിട്ടേ, അടുത്ത മോഷണശ്രമം നടത്തുമായിരുന്നുള്ളൂ. എന്നാല്‍ കൊച്ചിയിലെ കവര്‍ച്ചകള്‍ രണ്ടു തൊട്ടടുത്ത ദിവസങ്ങളിലാണ്.

പോലീസ് തുടങ്ങിയത്
ലക്ഷ്യം നേടാന്‍ ആദ്യ ശ്രമത്തില്‍ സാധിക്കാത്തതിനാലാണ് തൊട്ടടുത്ത ദിവസം തന്നെ വീണ്ടും കവര്‍ച്ച നടത്തിയത്. നിരവധി സ്വര്‍ണം കൈക്കലാക്കിയ സാഹചര്യത്തില്‍ അവര്‍ ഇനി കേരളത്തില്‍ നില്‍ക്കാന്‍ സാധ്യതയില്ലെന്ന് പോലീസ് കരുതുന്നു. പിന്നീടാണ് സമാനമായ കവര്‍ച്ച നടത്തുന്ന സംഘത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്.

ചൗഹാന്‍ ഗ്യാങിന്റെ രീതി
എട്ട് പേരടങ്ങുന്ന സംഘമായാണ് ചൗഹാന്‍ ഗ്യാങ് മോഷണത്തിന് ഇറങ്ങുക. സംഘത്തില്‍ ഒരാള്‍ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക. അതുകൊണ്ടു തന്നെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പിന്തുടരല്‍ എളുപ്പമല്ല. ഒന്നിലധികം ഫോണുകള്‍ ഒരേ സമയം ഒരു ടവറിന് കീഴില്‍ സംശയകരമായി ശ്രദ്ധയില്‍പ്പെട്ടാല്‍ വേഗം പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നതാണ് മോഷ്ടാക്കള്‍ മറുതന്ത്രം സ്വീകരിക്കുന്നത്.

ദുരൂഹത പടര്‍ത്തുന്ന കാര്യങ്ങള്‍
കൊച്ചിയില്‍ കവര്‍ച്ച നടന്ന രണ്ടിടത്തും മോഷണം നടക്കുന്ന തൊട്ടുമുമ്പുള്ള ദിവസം ചിലരെ ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നു. പുല്ലേപ്പടിയില്‍ ആക്രി പെറുക്കാനുണ്ടോ എന്ന് ചോദിച്ചാണ് രണ്ടു പേര്‍ വന്നത്. എരൂരില്‍ കിടക്കവിരി വില്‍ക്കാനുണ്ടെന്ന് പറഞ്ഞും ചിലരെ കണ്ടിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. ഇവര്‍ക്ക് മോഷ്ടാക്കളുമായി ബന്ധമുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. തീരന്‍ എന്ന തമിഴ് സിനിമയിലെ കഥയ്ക്ക് സമാനമായ മോഷണ രീതികളാണ് കൊച്ചിയില്‍ നടന്നിട്ടുള്ളത്. ചൗഹാന്‍ ഗ്യാങിനെ പിടിക്കാനായാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.












Click it and Unblock the Notifications