കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൗക്കിദാര്‍ ചോര്‍ ഹേ!! തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും മുദ്രാവാക്യം; രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

Google Oneindia Malayalam News

Recommended Video

cmsvideo
തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും 'ചൗക്കിദാര്‍ ചോര്‍ ഹേ' മുദ്രാവാക്യം

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഏറെ വിവാദമായ മുദ്രാവാക്യമായിരുന്നു ചൗക്കിദാര്‍ ചോര്‍ഹെ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വേള നിയമനടപടികള്‍ പോലും നേരിടേണ്ടി വന്ന മുദ്രാവാക്യം. രാഷ്ട്രീയ യോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രധാനമായും ഉയര്‍ത്തിയ മുദ്രാവാക്യവും ഇതുതന്നെയായിരുന്നു. എന്നാല്‍ കോടതി നടപടികളിലേക്ക് കാര്യങ്ങള്‍ നീണ്ടതോടെ അല്‍പ്പം മയപ്പെടുത്തി.

തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഉയര്‍ന്നിരിക്കുകയാണ് ചൗക്കിദാര്‍ ചോര്‍ഹെ... വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനായി രാഹുല്‍ എത്തിയ വേളയിലാണ് ജനക്കൂട്ടം ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് ചൗക്കിദാര്‍ ചോര്‍ഹെ മുദ്രാവാക്യം ഉയരുന്നതെന്ന് രാഹുല്‍ പറയുകയും ചെയ്തു.....

 വോട്ടര്‍മാരെ കണ്ടു

വോട്ടര്‍മാരെ കണ്ടു

മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിലാണ് രാഹുല്‍ ഗാന്ധി. ഞായറാഴ്ച അദ്ദേഹം ദില്ലിയിലേക്ക് തിരിക്കും. വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ എത്തിയത്. ഒട്ടേറെ സ്ഥലങ്ങളില്‍ അദ്ദേഹം വോട്ടര്‍മാരെ കണ്ടു.

 മോദിയുടെ വിദ്വേഷ രാഷ്ട്രീയം

മോദിയുടെ വിദ്വേഷ രാഷ്ട്രീയം

നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. വിഷലിപ്തമായ പ്രചാരണമാണ് മോദി നടത്തിയതെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങളെ വിഭജിക്കുന്ന വിദ്വേഷ രാഷ്ട്രീയമാണ് മോദി ഉപയോഗിച്ചത്. എന്നാല്‍ സ്‌നേഹവും ശക്തമായ വാക്കുകളുമാണ് ഞാന്‍ ഉപയോഗിച്ചതെന്നും രാഹുല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം ആദ്യം

തിരഞ്ഞെടുപ്പിന് ശേഷം ആദ്യം

രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ തുടരവെ അണികള്‍ ചൗക്കിദാര്‍ ചോര്‍ഹെ മുദ്രാവാക്യം വിളിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് ഈ മുദ്രാവാക്യം ഉയരുന്നതെന്നു രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണെങ്കിലും വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുമെന്നും എല്ലാവരും എനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

 20 നിവേദനങ്ങള്‍

20 നിവേദനങ്ങള്‍

രാവിലെ കളക്ട്രേറ്റിലെത്തിയ രാഹുല്‍ ഗാന്ധി എംപി ഫെസിലിറ്റേഷന്‍ ഓഫീസ് സന്ദര്‍ശിച്ചു. 20 നിവേദനങ്ങള്‍ സ്വീകരിച്ചു. തൊവരിമലയില്‍ മിച്ച ഭൂമി പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളുടെ പ്രതിനിധികളെയും രാഹുല്‍ കണ്ടു.

പ്രമുഖരുടെ പട

പ്രമുഖരുടെ പട

കല്‍പ്പറ്റയില്‍ നടന്ന റോഡ് ഷോയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെസി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

കേരളത്തെ കൈവിടാതെ മോദി; കൊച്ചിയുടെ തിളക്കം കൂട്ടാന്‍ പദ്ധതി, കൂടെ മറ്റു ദൗത്യങ്ങളുംകേരളത്തെ കൈവിടാതെ മോദി; കൊച്ചിയുടെ തിളക്കം കൂട്ടാന്‍ പദ്ധതി, കൂടെ മറ്റു ദൗത്യങ്ങളും

English summary
Chowkidar Chor Hai slogan again in Rahul Gandhi's Wayanad Programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X