യുവമോർച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ യേശുക്രിസ്തുവിന് അശ്ലീലച്ചുവയോടെ അപമാനം! വൻ പ്രതിഷേധം
കൊല്ലം: ഹിന്ദുരാജ്യമാണ് ലക്ഷ്യമെങ്കിലും കടുത്ത വര്‍ഗീയതയാണ് കയ്യിലിരുപ്പെങ്കിലും ക്രിസ്ത്യാനികളേയും മുസ്ലീംങ്ങളേയും ഒപ്പം നിര്‍ത്തുന്നുവെന്ന പേരില്‍ ന്യൂനപക്ഷ മോര്‍ച്ച അടക്കമുള്ള സംവിധാനങ്ങള്‍ ബിജെപിക്കുണ്ട്. ഹിന്ദുമതക്കാരല്ലാത്തവരും സംഘപരിവാറിനൊപ്പമുണ്ട്.
എന്നാല്‍ ഈ അന്യമത സ്നേഹമൊക്കെ വെറും കാപട്യമാണ് എന്നതാണ് സത്യം. കൊല്ലത്ത് യുവമോര്‍ച്ചയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സംഭവിച്ചത് അക്കൂട്ടത്തിലൊരു ഉദാഹരണം മാത്രമാണ്. അശ്ലീലച്ചുവയോടെ യേശു ക്രിസ്തുവിനെ അപമാനിച്ചത് വിവാദമാവുകയാണ്.

എന്റെ ഉടുമുണ്ട് എവിടെ
അശ്ലീല സൂചനകളോടെ യേശുക്രിസ്തുവിനെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ യുവമോര്‍ച്ചക്കാര്‍ അപമാനിച്ചത് വിവാദമാവുകയാണ്. ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഒരു പ്രാര്‍ത്ഥനാ ചിത്രത്തിന് താഴെയാണ് കുരിശില്‍ കിടക്കുന്ന യേശുവിനെ നഗ്നനാക്കിയുള്ള അപമാനിക്കല്‍. എന്റെ ഉടുമുണ്ട് എവിടെ എന്ന് ചോദിച്ച് കൊണ്ട് നഗ്നനായി കുരിശില്‍ കിടക്കുന്ന യേശുവിന്റെ ചിത്രമാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത്രയും ചീപ്പാണോ യേശു
ഉടുതുണി പോലും ഇല്ലാത്ത അങ്ങേര് എന്ത് ചെയ്യാനാണ് എന്ന് പരിഹാസവുമുണ്ട്. ഇത്രയും ചീപ്പാണോ യേശു എന്ന് കരുനാഗപ്പള്ളി സ്വദേശിയായ പ്രവീണ്‍ ആണ് പോസ്റ്റിട്ടത്. കഴിഞ്ഞ 14ാം തിയ്യതിയാണ് സംഭവം. മതനിന്ദയ്ക്ക് എതിരെ ബിജെപിക്കും യുവമോര്‍ച്ചയ്ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇതേത്തുടര്‍ന്ന് കൊല്ലം തേവലക്കര യുവമോര്‍ച്ച് പഞ്ചായത്ത് സമിതി പ്രസിഡണ്ടായ ടെറന്‍സ് മൈക്കിള്‍ രാജി വെച്ചു.

ഇത് കടുത്ത മതനിന്ദ
പാര്‍ട്ടിയിലേക്ക് വരുന്നതിന് മുന്‍പ് ക്രിസ്ത്യാനിയാണ്. ഇത് കടുത്ത മതനിന്ദയാണ് എന്നും ക്രിസ്ത്യാനിയെന്ന വികാരത്തെ വ്രണപ്പെടുത്തിയെന്നും ടെറന്‍സ് മൈക്കിള്‍ പറയുന്നു. ക്രിസ്തുമത വിശ്വാസികള്‍ അംഗങ്ങളായ തേവലക്കരയിലെ മൂന്ന് യുവമോര്‍ച്ച യൂണിറ്റുകളും കടുത്ത പ്രതിഷേധത്തിലാണ്. കൂട്ടരാജിക്ക് ഒരുങ്ങുകയാണ് പ്രവര്‍ത്തകരെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications