ദുംഖവെള്ളി ആചരിച്ച് ക്രൈസ്തവ വിശ്വാസികള്‍
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുംഖവെള്ളി ആചരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്മ പുതുക്കി ഇന്ന് ദേവാലയങ്ങളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ഥനയും നടക്കും. മനുഷ്യരുടെ പാപങ്ങള്‍ ഇല്ലാതാക്കാന്‍ യേശുക്രിസ്തു ക്രൂശിതനായ ദിവസമാണ് ദു:ഖ വെള്ളിയായി വിശ്വാസികള്‍ ആചരിക്കുന്നത്. ഈസ്റ്ററിന് മുമ്പുള്ള വെള്ളിയാഴ്ചയാണ് ദുഖവെള്ളിയായി ആചരിക്കുന്നത്. വ്രതശുദ്ധിയോടെയും പരിശുദ്ധിയോടെയും ക്രിസ്തീയ മതവിശ്വാസികള്‍ ഈ ദിവസം ആചരിക്കുന്നു.
യേശുവിന്റെ ശിഷ്യന്മാരില് ഒരാളായ യൂദാസ് അന്ത്യഅത്താഴത്തിന് ശേഷം യേശുവിനെ ഒറ്റിക്കൊടുക്കുന്നു. പിന്നീട് അരമനയിലെ വിചാരണയും മുള്‍കിരീടവും ചാട്ടവാറടിയും യേശു ഏറ്റുവാങ്ങുന്നു. ഗാഗുല്‍ത്താ മലയലിലേക്ക് കുരിശും വഹിച്ചുള്ള യാത്ര. ശേഷം കുരിശില്‍ തറയ്ക്കപ്പെട്ടുള്ള മരണം. ഈ പീഡാനുഭവങ്ങളാണ് ദുഖവെള്ളിയിലൂടെ അര്‍ഥമാക്കുന്നത്.

യേശു അനുഭവിച്ച പീഡാനുഭവങ്ങളിലെ പതിനാല് സംഭവങ്ങള്‍ അനുസ്മരിപ്പിക്കുന്ന കുരിശിന്റെ വഴിയാണ് ഈ ദിവസത്തിലെ പ്രധാന കര്‍മം. നഗരികാണിക്കല്‍, തിരുസ്വരൂപം ചുംബിക്കല്‍ എന്നീ ചടങ്ങുകളും നടക്കും. മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ദൈവപുത്രനായ യേശുക്രിസ്തു കുരിശില്‍ മരിച്ചുവെന്നും മൂന്നാം നാള് ഉയര്ത്തെഴുനേറ്റുവെന്നും ക്രൈസ്തവ വിശ്വാസികള്‍ വിശ്വസിക്കുന്നു.
ക്രൈസ്തവ വിശ്വാസികള്‍ ഇന്നലെ പെസഹ ആചരിച്ചു. യേശുവിന്റെ അവസാനത്തെ അത്താഴത്തിന്റെ ഓര്മ പുതുക്കലാണ് പെസഹ. റോമില്‍ നടന്ന പെസഹാ ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കാര്‍മ്മികത്വം വഹിച്ചത്.
കുരിശിന്റെ വഴി അഥവാ സ്ലീവാ പാത യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന പ്രാര്‍ത്ഥനാ സമാഹാരമാണ്. അന്‍പത് നോമ്പിന്റെ സമയത്ത് കത്തോലിക്കാ ദേവാലയങ്ങളിലും കുരിശിന്റെ വഴി നടത്താറുണ്ട്. ദുംഖവെള്ളി ആഴ്ചയിലെ കുരിശിന്റെ വഴി പള്ളികള്‍ക്കു പുറത്തു വച്ചും നടത്താറുണ്ട്. കേരളത്തിലെ പ്രസിദ്ധമായ കുരുമല തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂര്‍, എഴുകുംവയല്‍, വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ
ദുഖവെള്ളിയെ പാശ്ചാത്യര്‍ വിശേഷിപ്പിക്കുന്നത് ഗുഡ് ഫ്രൈഡേ എന്നാണ്. മാനവരാശിയുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് ദൈവരാജ്യത്തിന് അര്‍ഹത നേടിത്തന്ന ദിവസത്തെയാണ് പാശ്ചാത്യ രാജ്യങ്ങളിലെ ക്രൈസ്തവ വിശ്വാസികള്‍ ഗുഡ് ഫ്രൈഡേ ആയി ആചരിക്കുന്നത്. അവര്‍ക്കിത് പ്രത്യാശയുടെയും പ്രതീക്ഷയുടെയും അടയാളമാണ്. അങ്ങനെയാണ് ഈ ദിവസത്തെ അവര്‍ ഗുഡ് ഫ്രൈഡേ ആയി ആചരിക്കാന്‍ തുടങ്ങിയത്. യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്മ പുതുക്കുന്ന ദിനം എങ്ങനെ ഗുഡ് ഫ്രൈഡേ ആയതെന്ന സംശയം ഓരോ തവണയും ആഘോഷ സമയത്ത് പുതിയ തലമുറകളില്‍ ഉയരാറുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications