• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാത്താന്‍റെ നാമം മാത്രമാണോ കുറ്റം; ലൂസിഫറിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് വന്നതെന്തിന്

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി പ്രിഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍ നിറഞ്ഞാടുന്ന ചിത്രത്തിന്‍റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.

രാഹുല്‍ ജനകീയനായ നേതാവെന്ന് ശത്രുഘ്നന്‍ സിന്‍ഹ! കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപനം

പുലിമുരുകന് ശേഷം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പക്കാ മാസ് കഥാപാത്രമാണ് സ്റ്റീഫന്‍ നെടുമ്പള്ളി. ഏറെ പ്രതീക്ഷയോടെ പുറത്തുവന്ന താരത്തിന്‍റെ കഴിഞ്ഞ ചിത്രമായ ഒടിയന്‍ പരാജയപ്പെട്ടതിന്‍റെ ക്ഷീണം ലൂസിഫറിലൂടെ തീര്‍ക്കുകയാണ് ആരാധാകര്‍. ഇതിനിടയിലാണ് ചിത്രത്തിനെതിരെ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്‍റ് രംഗത്ത് എത്തുന്നത്.

കാരണം

കാരണം

സഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാവ്യവസായം എന്നാണ് കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്‍റ് ആരോപിക്കുന്നത്.

സഭയെയും ക്രിസ്തീയമൂല്യങ്ങളെയും

സഭയെയും ക്രിസ്തീയമൂല്യങ്ങളെയും

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംഘടന സിനിമക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഫേസ്ബുക്ക് പോസ്റ്റ‌് ഇങ്ങനെ

'സഭയെയും ക്രിസ്തീയമൂല്യങ്ങളെയും ,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുന്ന മലയാള സിനിമാവ്യവസായം.

വിവേകം നൽകട്ടെ

വിവേകം നൽകട്ടെ

മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാൻ നമുക്ക് നൽകട്ടെ !.

മൃഗത്തിന്‍ന്‍റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്‌.

അറുന്നൂറ്റിയറുപത്തിയാറ്‌

അറുന്നൂറ്റിയറുപത്തിയാറ്‌

ഇവിടെയാണ്‌ ജ്‌ഞാനം ആവശ്യമായിരിക്കുന്നത്‌. ബുദ്‌ധിയുള്ളവന്‍മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത്‌ ഒരു മനുഷ്യന്റെ സംഖ്യയാണ്‌. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്‌.

വെളിപാട്‌ 13 : 17-18

സാത്താന്റെ നാമം

സാത്താന്റെ നാമം

(ജീവിതമൂല്യങ്ങൾ അവതരിപ്പിക്കുന്നതും ,നല്ല സന്ദേശങ്ങൾ നൽകുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്‌. ലൂസിഫർ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവർ കരുതുന്നത് ,അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും.)‌' എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

സംഭവം വിവാദമായതോടെ കുറപ്പ് ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ഹൗസ്ഫുള്ളായി

ഹൗസ്ഫുള്ളായി

അതേസമയം, വിവാദങ്ങള്‍ക്കിടയിലും തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായി ഒടുകയാണ് ലൂസിഫര്‍. കൊച്ചിയിലെ മള്‍ട്ടിപ്ലക്സുകളില്‍ നിന്ന് മാത്രമായി ആദ്യം ദിനം 15.12 ലക്ഷം രൂപ ലൂസിഫര്‍ കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ കായംകുളം കൊച്ചുണ്ണിക്ക് തൊട്ടുപിറകിലായാണ് ലൂസിഫര്‍ ഇടംപിടിച്ചിട്ടുള്ളത്.

ഒടിയന്‍

ഒടിയന്‍

18 ലക്ഷമായിരുന്നു കൊച്ചുണ്ണിക്ക് ആദ്യ ദിനത്തില്‍ ലഭിച്ചത്. കേരള ബോക്‌സോഫീസില്‍ ആദ്യ ദിന കലക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ളത് മോഹന്‍ലാലിന്‍റെ തന്നെ ചിത്രമായ ഒടിയനാണ്, ഈ റെക്കോര്‍ഡും ലൂസിഫര്‍ തകര്‍ക്കുമോ എന്നറിയാന്‍ പൂര്‍ണ്ണമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വരേണ്ടതുണ്ട്.

 20.84 ലക്ഷം

20.84 ലക്ഷം

തിരുവനന്തപുരത്തെ മള്‍ട്ടിപ്ലക്സുകളിലെ 59 ഷോകളിൽ നിന്നായി 20.84 ലക്ഷം രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നതെന്നാണ് ലഭ്യമായിരിക്കുന്ന ആദ്യ വിവരം. രാത്രി 11 വരെ ഷോകള്‍ ഉള്ളതിനാൽ ലഭ്യമായ കണക്കുകളില്‍ മാറ്റം വരാവുന്നതാണ്.

ലോകമെമ്പാടും 3079

ലോകമെമ്പാടും 3079

ലോകമെമ്പാടും 3079 തിയറ്ററുകളിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം തുടരുന്നത്. കേരളത്തിൽ മാത്രം നാന്നൂറോളം തിയറ്ററുകളിലും ചിത്രത്തിന്‍റെ റിലീസുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
christian body facebook post against mohanlal movie lucifer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X