ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രത്യാശ: ഈസ്റ്റര്‍ ആഘോഷിച്ച് വിശ്വാസികള്‍
തിരുവനന്തപുരം: ലോകത്താകെയുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ശനിയാഴ്ച രാത്രി മുതല്‍ തന്നെ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ഥനകളും നടന്നു. കൊവിഡ് നിയന്ത്രണങ്ങളില്ലാത്തതിനെ തുടര്‍ന്ന് ആരാധനാലയങ്ങള്‍ സജീവമായിരുന്നു. ചില ദേവാലയങ്ങളില്‍ രാവിലെ വരെ തുടര്‍ന്നിരുന്നു. യേശുക്രിസ്തു മരണത്തെ തോല്പിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്മ പുതുക്കുകയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുര്‍ബാന അര്‍പ്പിച്ച് ഈസ്റ്റര്‍ സന്ദേശം നല്കി. കൂട്ടായ്മയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ക്രൈസ്തവ വിശ്വാസികള്‍ വിട്ടു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലത്തീന്‍ കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും ദേവാലയത്തില്‍ ഈസ്റ്റര്‍ സന്ദേശം നല്കി. പ്രതികാരം ചെയ്യുക എന്ന മനുഷ്യന്റെ സമീപനം ഇല്ലാതാകണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തിരുവനന്തപുരം സെന്റ് ജോസഫ് കത്തീഡ്രലില്‍ ആയിരുന്നു അദ്ദേഹം കാര്‍മികത്വം വഹിച്ചത്. നിരവധി വിശ്വാസികളാണ് ശുശ്രൂഷയിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്തത്.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ നിര്‍വഹിച്ചത് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ് കാതോലിക്ക ബാവ ആയിരുന്നു. ഈസ്റ്റര്‍ സമാധാനത്തിന്റെ ആകട്ടെയെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. അതേ സമയം യുക്രൈന് യുദ്ധത്തില്‍ നടക്കുന്ന ക്രൂരതയെ ഫ്രാന്‍സിസ് മാര്‍പാപ്പ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ അപലപിച്ചു. ഇരുട്ടില്‍ കഴിയുന്ന യുക്രൈന് ജനതക്കായി ഈ രാത്രി പ്രാര്‍ഥിക്കുകയാണെന്ന് മാര്‍പാപ്പ പറഞ്ഞു. 'കിസ്തു ഉയിര്‍ത്തെഴുന്നേറ്റു' എന്ന് യുക്രൈന് ഭാഷയില്‍ പറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ വാക്കുകള്‍ നിര്‍ത്തിയത്.
എന്നാല്‍ കുര്‍ബാനക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കിയിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ആയ ജിയോവാനി ബാറ്റിസ്റ്റയുടെ അധ്യക്ഷതയിലാണ് ഈസ്റ്ററുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ ബസലിക്കയില്‍ ഈസ്റ്റര്‍ പ്രത്യേക ചടങ്ങുകളിലും ശുശ്രൂഷകളിലും പങ്കെടുക്കാന്‍ 5500 വിശ്വാസികളാണ് എത്തിയിരുന്നത്. ബസിലിക്കയുടെ മുന്‍വശത്തായി വലിയ വെള്ളക്കസേരയില്‍ ഇരുന്നുകൊണ്ടാണ് മാര്‍പാപ്പ തന്റെ പ്രസംഗം വായിച്ചത്.
വിഷുക്കോടിയില് നാടന്‍ സുന്ദരിയായി അനുപമ പരമേശ്വരന്; വൈറല്‍ ചിത്രങ്ങള്‍
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications