• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലവ് ജിഹാദിന് പിന്നാലെ കേരളത്തിൽ ഫുഡ് ജിഹാദും! കുഴിമന്തിയിലും കുബ്ബൂസിലും അറബിമാന്ത്രികമെന്ന്...

  • By ഡെന്നീസ്

കോഴിക്കോട്: ലവ് ജിഹാദിന് പിന്നാലെ കേരളത്തിൽ ഫുഡ് ജിഹാദുമുണ്ടെന്ന് ആരോപണം. ലവ് ജിഹാദെന്ന ആരോപണത്തിന് പിന്നിൽ സംഘപരിവാർ സംഘടനകളാണെങ്കിൽ ക്രിസ്ത്യൻ മതവിഭാഗവുമായി ബന്ധമുള്ള സംഘടനയാണ് ഫുഡ് ജിഹാദ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ എന്ന സംഘടന, അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരളത്തിൽ ഫുഡ് ജിഹാദ് നടക്കുന്നുവെന്ന് ആരോപിച്ചിരിക്കുന്നത്.

കെഎസ്ആർടിസി ബസ് ഓടിക്കാൻ ബംഗാളികളും! സ്കാനിയ ഓടിക്കാൻ മാത്രം മലയാളി വളർന്നിട്ടില്ല?

ശ്രുതി ഉറച്ചുനിൽക്കുന്നില്ലെന്ന്! ഭാര്യക്കായി അനീസും, മകൾക്കായി അച്ഛനും! ഗർഭപരിശോധന മൊഴിയിൽ കേസ്...

ഇപ്പോൾ കേരളത്തിൽ സുലഭമായ അറേബ്യൻ ഭക്ഷണവിഭവങ്ങൾ ഫുഡ് ജിഹാദ് അജണ്ടയുടെ ഭാഗമാണെന്നാണ് ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ പറയുന്നത്. ആഗോളവൽക്കരണ കാലഘട്ടത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളാണ് ഇതിന് പിന്നിലെന്ന് ആദ്യം കരുതിയതെങ്കിലും സംഭവം അതല്ലെന്നാണ് ക്രിസ്ത്യൻ ഹെൽപ്പ് ലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഹലാൽ ഭക്ഷണങ്ങളിലൂടെ മുസ്ലീംങ്ങൾ ഭക്ഷണവ്യാപാര മേഖലയിൽ കുത്തക ഉറപ്പിക്കുകയാണെന്നും ആരോപണമുണ്ട്. ക്രിസ്ത്യൻ ഹെൽപ്പ് ലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-

പിന്നെ അറബി മാന്ത്രികവും...

പിന്നെ അറബി മാന്ത്രികവും...

ഫുഡ് ജിഹാദും ഹലാൽ ഭക്ഷണവും പിന്നെ അറബി മാന്ത്രികവും എന്ന തലക്കെട്ടിലാണ് ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ ലേഖനം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുബ്ബൂസും കുഴിമന്തിയും...

കുബ്ബൂസും കുഴിമന്തിയും...

ലവ് ജിഹാദും പോപ്പുലേഷന്‍ ജിഹാദുമൊക്കെ ചര്‍ച്ച ചെയ്യുന്നവര്‍ കണ്ടിട്ടും കാണാതെ പോകുന്ന ഒന്നാണ് ‘ഫുഡ് ജിഹാദ്'. നമ്മുടെ കേരളത്തില്‍ ഇന്ന് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ‘അറേബ്യന്‍ ഫുഡ്' എന്ന ഓമനപ്പേരില്‍ ചുട്ട കോഴിയും കുബ്ബൂസ്സും ദംബിരിയാണിയും കുഴിമന്തിയും വിളമ്പുന്ന ഹോട്ടലുകള്‍ ധാരാളമായി ഉണ്ട്.

പത്തിരി പോലും...

പത്തിരി പോലും...

നമ്മുടെ സ്വന്തമായ ഭക്ഷണ സംസ്കാരത്തെ അട്ടിമറിച്ച് അറേബ്യന്‍ ഭക്ഷണ സംസ്കാരം ഇവിടെ നട്ടു പിടിപ്പിക്കുവാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇഡലിയും ദോശയും ഇടിയപ്പവും പാലപ്പവുമൊക്കെ എന്തിന് കേരളത്തിലെ തനത് മുസ്ലീം സംസ്കാരം പേറുന്ന പത്തിരി പോലും നമ്മുടെ ഭക്ഷണശീലത്തില്‍നിന്ന് പതിയെ അപ്രത്യക്ഷമാകുന്നു.

ഹലാൽ...

ഹലാൽ...

ഇതൊക്കെ ആഗോളവത്കരണ കാലഘട്ടത്തിലുണ്ടാകുന്ന സ്വാഭാവികമായ മാറ്റങ്ങളാണെന്നാണ് ലേഖകനും കരുതിയിരുന്നത്. എന്നാല്‍ ഹോട്ടല്‍ ബിസിനസ് രംഗത്തുള്ള ഹിന്ദുക്കളും ക്രിസ്ത്യാനികളും പോലും ‘ഹലാല്‍' ബോര്‍ഡ് തൂക്കി അറേബ്യന്‍ ഭക്ഷണങ്ങളുമായി ഈ രംഗത്തു മത്സരിക്കുന്നതു കണ്ടപ്പോളാണ് ഹലാലിനെക്കുറിച്ച് ഗൌരവമായി പഠിച്ചത്. ‘ഹലാല്‍' എന്ന അറബി പദത്തിന്റെ അര്‍ത്ഥം അനുവദനീയമായത് എന്നാണ്. അതിന്റെ എതിര്‍ പദമാണ് ‘ഹറാം' അഥവാ വിലക്കപ്പെട്ടത്.

മാനദണ്ഢങ്ങൾ...

മാനദണ്ഢങ്ങൾ...

അനുവദനീയമായ മൃഗങ്ങളുടെ മാംസം ഹാലാലാകുവാൻ അത്തരം മൃഗങ്ങളെ കശാപ്പുചെയ്യുമ്പോൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

1) കശാപ്പുകാരൻ പ്രായപൂർത്തിയായ സ്ഥിരബുദ്ധിയുള്ള മുസ്‌ലിം ആയിരിക്കണം.

2) കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം

3) കശാപ്പിന് ഉപയോഗിക്കുന്ന കത്തി വളരെ മൂർച്ചയുള്ളതായിരിക്കണം. കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ചകൂട്ടാൻ പാടുള്ളതല്ല.

4) ഒരു മൃഗത്തിന്റെ മുന്നിൽ വെച്ച് മറ്റ് മൃഗങ്ങളെ കശാപ്പുചെയ്യാൻ പാടില്ല.

5) കശാപ്പുചെയ്യപ്പെടുന്ന മൃഗത്തിന്റെ തല കഅബയുടെ നേരേ തിരിക്കുക.

6) കശാപ്പുചെയ്യുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിപ്പിച്ചിരിക്കണം.

7) കശാപ്പുചെയ്യുമ്പോൾ "ബിസ്മില്ലാഹി അള്ളാഹു അക്ബർ (അള്ളാഹുവിന്റെ നാമത്തിൽ, അള്ളാഹു വലിയവനാണ്) എന്ന് പറയണം.

8)കശാപ്പുചെയ്യുന്നത് ഒറ്റപ്രാവശ്യമായി കഴുത്തിലെ നാലു ഞരമ്പുകളും മുറിച്ചു കൊണ്ടായിരിക്കണം.

മുസ്ലീംങ്ങളുടെ കുത്തക...

മുസ്ലീംങ്ങളുടെ കുത്തക...

ഒരു സ്ഥാപനം അല്ലെങ്കിൽ ഭോജനശാല ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ പരിശോധിച്ച് ഇസ്‌ലാമിക നിയമപ്രകാരം ഹലാലാണെന്ന് വ്യവസ്ഥാപിത പ്രതിനിധിസഭകൾ നൽകുന്ന സാക്ഷ്യപത്രമാണ് ഹലാൽ സാക്ഷ്യപത്രം. ഇസ്‌ലാമിക രാഷ്ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങൾ കയറ്റി അയ്ക്കുമ്പോൽ ഹലാൽ സാക്ഷ്യപത്രം നിർബന്ധമാണ്. ഹലാൽ സാക്ഷ്യപത്രം നൽകുന്ന നിരവധി അംഗീകൃത പ്രതിനിധിസഭകൾ ഇന്ത്യയില്‍ പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണശാലകള്‍ ‘ഹലാല്‍' ആകുമ്പോള്‍ മാംസവ്യാപാര രംഗത്ത് മുസ്ലീങ്ങളുടെ കുത്തക ഉറപ്പിക്കപ്പെടുകയാണ്.

കൈവിഷം പോലെ പ്രവർത്തിക്കുമെന്ന്...

കൈവിഷം പോലെ പ്രവർത്തിക്കുമെന്ന്...

ഇതിനെക്കാള്‍ ഏറെ അപകടം ഓതി അറക്കുന്ന ഭക്ഷണത്തിലൂടെ ജിന്നുകളുടെ സ്വാധീനം അതു കഴിക്കുന്ന വ്യക്തികളില്‍ ഉണ്ടാകുന്നുവെന്നതാണ്. വിവിധതരത്തിലുള്ള അറബി മാന്ത്രികം ഹലാല്‍ ഭക്ഷണത്തിലൂടെ പ്രയോഗിക്കപ്പെടുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഭൂതോച്ചാടനത്തില്‍ വിദഗ്ദ്ധനായ ഒരു ക്രൈസ്തവ പുരോഹിതന്‍ ലേഖകനോട് പറഞ്ഞത്. ഭദ്രകാളീ സേവയിലൂടെ ബാധ ഒഴിപ്പിക്കുന്ന ഒരു ഹൈന്ദവ പുരോഹിതനും ഇതേ അഭിപ്രായം ലേഖകനോട് പങ്കുവെച്ചു. ലവ് ജിഹാദിനിരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ പലപ്പോളും ഭൂതാവേശിതരെപ്പോലെ പെരുമാറുന്നത് ലേഖകന് നേരിട്ട് അറിവുണ്ട്. അടുത്തിടെ സ്വന്തം അമ്മ കാലില്‍ വീണ് കെട്ടിപ്പിടിച്ച് കരയുമ്പോളും അവരെ പുറം കാലിന് തട്ടിയകറ്റി ജിഹാദികളുടെ ഒപ്പം പോകുന്ന പെണ്‍കുട്ടിയുടെ വീഡിയോ പലരും കണ്ടു കാണുമല്ലോ. കോടതിവിധിയെത്തുടര്‍ന്ന് സ്വന്തം കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടികള്‍ മാതാപിതാക്കളില്‍നിന്ന് അകന്ന് ഒരു സ്വപ്നലോകത്തെന്ന പോലെ ജീവിക്കുന്നുവെന്നത് പൈശാചികമായ ബന്ധനത്തിന്റെ സൂചനയായിത്തന്നെ കാണേണ്ടതുണ്ട്. അറബി മാന്ത്രികം ഓതിയ ഹലാല്‍ ഭക്ഷണം അമുസ്ലീങ്ങളില്‍ കൈവിഷം പോലെ പ്രവര്‍ത്തിക്കുമത്രേ.

ആഹ്വാനം..

ആഹ്വാനം..

ഹലാല്‍ ഭക്ഷണം തുടര്‍ച്ചയായി കഴിക്കുന്നവരെ മാനസികമായി സ്വാധീനിക്കാന്‍ മുസ്ലീങ്ങള്‍ക്കു സാധിക്കുമത്രേ. സ്വന്തം സമുദായത്തെ ഗുരുതരമായി ബാധിക്കുന്ന ലവ് ജിഹാദ് പോലുള്ള പ്രശ്നങ്ങളില്‍പ്പോലും ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളിലെ ഭൂരിപക്ഷവും നിസംഗതപുലര്‍ത്തുകയോ ജിഹാദികള്‍ക്ക് അനുകൂലമായ നിലപാടെടുക്കുകയോ ചെയ്യുന്നത് ഈ സ്വാധീനത്തിന്റെ ശക്തിയാലാണെന്നു കരുതുന്നവരുമുണ്ട്. ഇത്തരം വിഷയങ്ങളില്‍ ജിഹാദികള്‍ക്കെതിരായി രംഗത്തുവരുന്നത് സസ്യാഹാരികളും ഹലാല്‍ ഭക്ഷണം കഴിക്കാത്തവരുമാണെന്നത് അവരുടെ വാദങ്ങള്‍ക്ക് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അറബി മാന്ത്രികം ഓതി ജിന്നുകള്‍ സന്നിവേശിപ്പിക്കപ്പെട്ട ‘ഹലാല്‍' ഭക്ഷണം നമുക്ക് ഇനി ഒഴിവാക്കാം. കൈവിഷം നല്‍കി മനസ്സിനെ സ്വാധീനിക്കുന്ന കുതന്ത്രത്തില്‍നിന്ന് അങ്ങനെ മാത്രമേ രക്ഷപെടാന്‍ സാധിക്കൂ. ഹലാല്‍ ഭക്ഷണം മുസ്ലീങ്ങള്‍ക്ക് നിര്‍ബന്ധമായതു പോലെ ഹലാല്‍ ഭക്ഷണം അമുസ്ലീങ്ങള്‍ക്ക് വര്‍ജ്യവുമാകട്ടെ. ഇനി മുതല്‍ നമ്മുടെയും നമ്മുടെ കുഞ്ഞുങ്ങളുടെയും രക്ഷയ്ക്കായി ഹലാല്‍ ഭക്ഷണം നമുക്ക് ഒഴിവാക്കാം.ഈ അഹ്വാനത്തോടെയാണ് ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ പോസ്റ്റ് ചെയ്ത ലേഖനം അവസാനിക്കുന്നത്.

English summary
christian helpline fb post about food jihad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X