• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കയ്യില്‍ സിഗരറ്റേന്തിയ വിശുദ്ധനായി നടന്‍ ശ്രീനാഥ് ഭാസി; പ്രതിഷേധവുമായി ക്രിസ്ത്യന്‍ സംഘടനകള്‍

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കും ഡിസൈനര്‍ക്കുമെതിരെ പ്രതിഷേധവുമായി ക്രിസ്ത്യന്‍ സംഘടനകള്‍. ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരായിട്ടാണ് താരത്തിനും ഡാനി മാത്യു എന്ന ഡിസൈനര്‍ക്കുമെതിരെ പ്രതിഷേധം ആരംഭിച്ചത്. ഡാനി മാത്യുവിന്‍റെ ഇന്‍സ്റ്റഗ്രാമിലാണ് വിവാദമായ ചിത്രം പോസ്റ്റ് ചെയ്തത്. ഇത്തരം കാര്യങ്ങൾ ഇനി അനുവദിച്ചു കൂടായെന്നും ശകതമായി പ്രതികരിക്കണമെന്നുമാണ് സംഘനയുടെ ആവശ്യം. മുഹമ്മദിന്റെ പേര് എഴുതിയപ്പോൾ കൈ അറുത്തുമാറ്റിയ നാടാണ് നമ്മുടേത് ആ രീതിയിൽ ഒന്നും നാം പ്രതിക്ഷേധിക്കണ്ട അത് നമ്മുടെ രീതിയല്ലെന്നുമാണ് ഒരാള്‍ പ്രതികരിക്കുന്നത്. കെസിവൈഎം കാഞ്ഞങ്ങാട് ഫെറോന എന്ന ഫെയ്സ്ബുക്ക് പേജില്‍ വന്ന പ്രതിഷേധ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ശ്രീനാഥ് ഭാസി

ശ്രീനാഥ് ഭാസി

ആർക്കും കയറി തട്ടാൻ പറ്റുന്ന ഒരു പന്താണ് കത്തോലിക്കാ മതവിശ്വാസങ്ങളും ആചാരങ്ങളും എന്ന് തെറ്റിദ്ധരിക്കുന്ന ഒരു കാലഘട്ടത്തിന്റെ മുറവിളി വീണ്ടും മുഴങ്ങുന്നു. ചരിത്രത്തിൽ എന്നും വിസ്മയങ്ങൾ സൃഷ്ടിച്ച ഒരു മനുഷ്യന്റെ, അതിലുപരി കത്തോലിക്കാ വിശ്വാസങ്ങളുടെ ഏറ്റവും കാതലായ പാരമ്പര്യങ്ങളുങ്ങുന്ന ഒരു സമർപ്പിൻ്റെ, വേഷവിധാനങ്ങൾ ധരിച്ചുകൊണ്ട് പ്രിയപ്പെട്ട ശ്രീനാഥ് ഭാസി നിങ്ങൾ ആരുടെ കൈയ്യടിയാണ് നേടാൻ ശ്രമിക്കുന്നുത്.നിങ്ങടെ സിനിമകൾ ഏറ്റവും പ്രിയപ്പെട്ടതായിരിക്കും,

മതത്തിൻ്റെ സ്വകാര്യതയിൽ

മതത്തിൻ്റെ സ്വകാര്യതയിൽ

അതിനുവേണ്ടി നിങ്ങൾ മാറ്റിവെയ്ക്കുന്ന അർപ്പണബോധവും, കഠിനപ്രയ്ത്നവും ബഹുമാനിക്കുന്ന ഒന്നുതന്നെയാണ്. പക്ഷേ, ഒരു മതത്തിൻ്റെ സ്വകാര്യതയിൽ കടന്നു കയറി അനുകരണങ്ങൾ നടത്തുമ്പോൾ പൊട്ടിച്ചിരിക്കാൻ ഒരുപാട് തെരുവുപട്ടികൾ ഉണ്ടാകും. പക്ഷേ കത്തോലിക്കാ വിശ്വാസങ്ങളെ ഏറെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന എന്നെ പോലെ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ചെറിയൊരു വേദന മനസ്സിനുള്ളിലുണ്ട്.ഒരു പക്ഷേ താങ്കൾ ശ്രദ്ധിക്കാതെ പുറത്തിറക്കിയ ഒരു പോസ്റ്റർ ആയിരിക്കും ഇത്,.

ഭാര്യ കത്തോലിക്കകാരി

ഭാര്യ കത്തോലിക്കകാരി

സാറേ, താങ്കളുടെ ഭാര്യ ഒരു കത്തോലിക്കകാരി ആയിരുന്നുവെന്ന് ഒരു നിമിഷം താങ്കൾക്ക് ഓർക്കാമായിരുന്നു. കാണുന്ന സോഷ്യൽ മീഡിയയിലെ പോരാളികളുടെ മുമ്പിലേക്ക് ഒരു നേരമ്പോക്കെന്നവണ്ണം പുറത്തിറക്കിയ പ്രമോഷൻ മാത്രമായിരിക്കാം ഇത്, പക്ഷേ ഞങ്ങൾക്കിതൊരു നേരമ്പോക്കല്ല. ഞങ്ങളുടെ പാരമ്പര്യങ്ങളെ, അതിലുപരി പൂർവ്വീകരായ കാത്തുസൂക്ഷിച്ചു കൊണ്ടുവരുന്ന വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിനും, കളിയാക്കുന്നതിനു തുല്യം തന്നെയാണ് ഇതെല്ലാം.

സിനിമയുടെ കച്ചവടം

സിനിമയുടെ കച്ചവടം

എന്തായാലും മറ്റ് മതങ്ങളുടെ, പാരമ്പര്യ സിദ്ധാന്തങ്ങളെ താങ്കൾ സിനിമയുടെ കച്ചവടം ആകാത്തത് നന്നായി. ഒരുപക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഭാസി ആണോ, സിനിമാനടൻ ആണോ എന്നൊന്നും അവർ നോക്കിയിട്ടുണ്ടാകില്ല. മലയാളത്തിലെ പ്രശസ്തമായ ഒരു പഴഞ്ചൊല്ല് ഒരിക്കൽ കേട്ടിരുന്നു തന്നോളമായാൽ എന്തുമാകാം എന്നാണല്ലോ. താങ്കൾ ഒരു ക്രിസ്തുവായി എന്ന് താങ്കൾക്ക് തോന്നുന്നുണ്ടെങ്കിൽ, ആധുനിക കാലഘട്ടത്തിലെ വസ്ത്രങ്ങളിട്ട് ക്രിസ്തുവാണെന്ന് വിളിച്ചു പറഞ്ഞാൽ മാത്രം പോരാട്ടോ,

വിശുദ്ധ ബൈബിളിനെ

വിശുദ്ധ ബൈബിളിനെ

ഒരു മരക്കുരിശും എടുത്തു പോയി പാപികൾക്ക് വേണ്ടി മരിക്കുക, പറ്റുമെങ്കിൽ മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കുകയും കൂടി ചെയ്യുക. കേവലം പല വ്യക്തികളും സിനിമയ്ക്ക് വേണ്ടി മാത്രം ചെയ്യുന്ന ഒരു വേഷവിധാനമായി മാത്രം ഈ പ്രശ്നത്തെ കാണാൻ കഴിയുന്നില്ല. താങ്കൾ ഇൻസ്റ്റഗ്രാമിൽ വിശുദ്ധ ബൈബിളിനെ കളിയാക്കുന്ന രീതിയിൽ സ്വന്തം ആദർശങ്ങളുടെ രീതിയിൽ വചനങ്ങൾ എഴുതിയത് പോലും ഇതിന് തെളിവാണ്.

കാഞ്ഞങ്ങാട് ഫൊറോന

കാഞ്ഞങ്ങാട് ഫൊറോന

മിസ്റ്റർ ഭാസി,നിങ്ങളെപ്പോലുള്ള ഒരു സെലിബ്രിറ്റിയുടെ കൈയ്യിൽ നിന്ന് ഒരിക്കലും സമൂഹം ഇത്തരത്തിലുള്ള ഒരു കാര്യം പ്രതീക്ഷിക്കുന്നില്ല. ഞങ്ങളുടെ മൗനം എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് ആണെന്ന് കരുതുന്നവരോട്, ആവിഷ്കാര സ്വാതന്ത്ര്യം ആവാം, പക്ഷേ നെഞ്ചത്തേയ്ക്കുള്ള കുതിര കേറലാവരുത്. കാഞ്ഞങ്ങാട് ഫൊറോനയിലെ യുവജനങ്ങൾ പ്രതിഷേധിക്കുന്നു.

KCYM KANHANGAD FORANE

cmsvideo
  Viral Video Of Sreenath Bhasi Playing Call Of Duty Warzone | Oneindia Malayalam

  രജനീകാന്തിന് തുടക്കം പാളുന്നു? ബിജെപിയിൽ നിന്നെത്തിയവര്‍ക്കും ഉന്നത പദവി, മക്കള്‍മന്‍ട്രത്തില്‍ നിരാശ

  English summary
  Christian organizations against Actor Srinath Bhasi's picture portarys him as saint
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X