Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ അച്ചൻ ബിജെപിക്കാരൻ തന്നെ; കൊങ്ങി കമ്മി വിളികളുമായി, ബിജെപിക്കാരനെന്നാണയിട്ട് അച്ചൻ ഫേസ്ബുക്കിൽ

കോട്ടയം: ബിജെപിയില്‍ അഞ്ച് ക്രിസ്ത്യന്‍ പുരോഹിതര്‍ അംഗത്വമെടുത്തു എന്ന വാര്‍ത്ത കൗതുകത്തോടെ ആയിരുന്നു കേരളം കണ്ടത്. ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ ഫേസ്ബുക്ക് പേജിലും ആയിരുന്നു ഈ വിവരം ആദ്യം പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ കൂട്ടത്തില്‍ ഒരു വൈദികന്‍ ഇതിനെതിരെ അതി ശക്തമായി രംഗത്ത് വന്നു. ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ ബിജെപി അംഗത്വം എടുത്തു എന്നാണോ അര്‍ത്ഥം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പക്ഷേ, ആ വാര്‍ത്ത ഭാഗികമായി ശരിയാണെന്ന് തന്നെ പറയേണ്ട സാഹചര്യം ആണ് ഇപ്പോഴുള്ളത്. ബിജെപിയില്‍ അംഗത്വം എടുത്തു എന്ന് ബിജെപി കേരളം ഫേസ്ബുക്ക് പേജില്‍ പേര് പരാമര്‍ശിച്ച മറ്റൊരു വൈദികന്‍ താന്‍ ബിജെപി അംഗമാണെന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ എത്തി.

താന്‍ ബിജെപിക്കാരനല്ല

താന്‍ ബിജെപിക്കാരനല്ല

ഫാദര്‍ മാത്യു മണവത്ത് ആയിരുന്നു താന്‍ ബിജെപിയില്‍ അംഗത്വം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ രംഗത്തെത്തിയത്. ഫാദര്‍ മാത്യു മണവത്ത് മണര്‍കാട്, ഫാദര്‍ ഗീവര്‍ഗ്ഗീസ് കിണക്കേടത്ത് മണര്‍കാട് ഡീക്കന്‍, ആന്‍ജ്രൂസ് മംഗലത്ത് ഇടുക്കി ഡീക്കന്‍, ജിതിന്ഡ കുര്യാക്കോല് മൈലക്കാട്, ഫാദര്‍ തോമസ് കുളത്തുങ്കല്‍ എന്നിവര്‍ ബിജെപിയില്‍ അംഗത്വം എടുത്തു എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത.

 ബിജെപിയില്‍ ക്രിസ്ത്യാനികള്‍

ബിജെപിയില്‍ ക്രിസ്ത്യാനികള്‍

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആണെങ്കിലും ബിജെപിയിലും അനവധി ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഉണ്ട്. മുമ്പ് എറണാകുളം ലോക്‌സഭ മണ്ഡലത്തിലേക്ക് മത്സരിച്ച വിവി അഗസ്തിന്‍ അടക്കമുള്ളവര്‍ അറിയപ്പെടുന്ന ബിജെപി നേതാക്കളാണ്.

ഗീവര്‍ഗ്ഗീസച്ചന്‍ ബിജെപിയില്‍ തന്നെ

ഗീവര്‍ഗ്ഗീസച്ചന്‍ ബിജെപിയില്‍ തന്നെ

വൈദികര്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് രംഗത്തെത്തിയ വൈദികന്‍ ആണ് ഫാദര്‍ ഗീവര്‍ഗ്ഗീസ് കിഴക്കേടത്ത്. താന്‍ നേരത്തെ തന്നെ ബിജെപി അംഗത്വം എടുത്തിട്ടുള്ള ആളാണ് എന്നാണ് ഫാദര്‍ ഗീവര്‍ഗ്ഗീസ് പറയുന്നത്. തന്നെ വിമര്‍ശിക്കുന്നവരെ രൂക്ഷമായി നേരിട്ടുകൊണ്ടാണ് ഫാദര്‍ ഗീവര്‍ഗ്ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

20 വര്‍ഷം മുന്പേ ബിജെപിക്കൊപ്പം

20 വര്‍ഷം മുന്പേ ബിജെപിക്കൊപ്പം

എനിക്ക് പറയാനുളളത് ?!!!- എന്നുപറഞ്ഞുകൊണ്ടാണ് ഫാദര്‍ ഗീവര്‍ഗ്ഗീസിന്‍റെ ഫേസേബുക്ക് പോസ്റ്റ് തുടങ്ങുന്നത്. അതില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്...

ഞാന്‍ നേരത്തേ മുതലേ ബി ജെ പിയോട് അടുത്ത് നില്‍ക്കുന്ന ആളാണ്. ഒരു പക്ഷേ 1997മുതല്‍ . അംഗത്വം 2014 മുതലേ ഉണ്ട് എന്തുകൊണ്ട് എനിക്ക് ബി ജെ പി അംഗത്വം സ്വീകരിച്ചു കൂടാ എന്ന് കൂടി തെറി വിളിക്കുന്ന കൊങ്ങി,കമ്മി,സുഡു ദൈവത്തേക്കാള്‍ വലിയ വിശുദ്ധര്‍ പറഞ്ഞാല്‍ കൊളളാം .

ഫാദറിന് പറയാനുള്ളത്

ഫാദറിന് പറയാനുള്ളത്

ഇനി എനിക്ക് ചോദിക്കാനുളളതും പറയാനുളളതും പറയാം . ബ്രിട്ടീഷുകാരുടെ കാലത്ത് കോണ്‍ഗ്രസില്‍ ചേരുന്നത് അപമാനവും രാജ്യത്തോട് ചെയ്യുന്ന ദ്രോഹവും ആണ് എന്ന് പഠിപ്പിച്ചിരുന്നു. മുഹമ്മദാലി ജിന്ന കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് ആയതിനെ പോലും വിമര്‍ശിച്ചു. മുസ്ലീം വിരോധി ഹിന്ദു പാര്‍ട്ടിയുടെ ഷോക്കേസിലെ ബൊമ്മ എന്ന് വരെ വിളിച്ചു. പിന്നീട് ഹിന്ദു കൊങ്ങിയെ വിട്ട് മുസ്ലീം ലീഗുണ്ടാക്കി രാജ്യം പകുത്തു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അച്ചന്‍മാര്‍

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അച്ചന്‍മാര്‍

സായിപ്പ് രാജ്യം വിട്ടപ്പോള്‍ എല്ലാവര്‍ക്കും കോണ്‍ഗ്രസ് അഭിമാനം ആയി. അതിലേയ്ക്ക് അധികാരം മോഹിച്ചൊഴുക്കായി . ഇനി കോണ്‍ഗ്രസിന്‍റെ പ്രതാപ കാലത്ത് ഉണ്ടായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ആ പാര്‍ട്ടിയുടെ അനുഭാവി ആണെന്ന പറഞ്ഞാല്‍ തന്നെ പളളിയില്‍ നിന്ന് മഹറോന്‍ ചൊല്ലും ചത്താല്‍ കുഴിച്ചിടാന്‍ പോലും സെമിത്തേരിയിലിടം ഇല്ല.

ഇന്നോ അച്ചന്‍മാര് പലരും രഹസ്യവും പരസ്യവുമായി കമ്മ്യൂണിസ്റ്റ് ആണ്. മത്തായി നൂറനാല്‍ അച്ചന്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്നു.

ക്രിസ്ത്യാനികളെ കൊന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി

ക്രിസ്ത്യാനികളെ കൊന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി

കമ്മിയുടെ കൊങ്ങിയിലും ധാരാളം വൈദീകരുണ്ട്. കേരളാ കൊങ്ങിയും ഉണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളെ കൊന്നിട്ടുളള തികഞ്ഞ നിരീശ്വരവാദവും ഭൗതീക വാദവും ഉളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വൈദീകരുള്‍പ്പെടെ ഉളള ക്രിസ്ത്യാനിക്ക് ചേരാമെങ്കില്‍ മൃദുഹിന്ദുത്വം ആരോപിക്കപ്പെടുന്ന കൊങ്ങിയില്‍ ചേരാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ബിജെപി ആയി കൂടാ ? രാജ്യത്തെ വര്‍ഗീയ കൊലപാതങ്ങളുടെ കണക്ക് എടുത്താല്‍ സിക്ക് കലാപം അടക്കം കൊങ്ങിയും ചെയ്തിട്ടുണ്ട്. വര്‍ഗീയത അല്ലാത്ത കൊലപാതകം കമ്മിയും ചെയ്തിട്ടുണ്ട്.

ഉറച്ച തീരുമാനം...

ഉറച്ച തീരുമാനം...

ഇപ്പോളത്തെ ട്രെന്‍റ് ഏതെങ്കിലും ദളിത് ,പശു, തുടങ്ങി വടക്കേഇന്ത്യയിലെന്ത് കൊല നടന്നാലും അതെല്ലാം ബിജെപിയുടെ തലയില്‍. അല്ലങ്കില്‍ ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസം കൂടാതെ രാജൃത്തെ പൗരന്‍മാരെല്ലാം ഒന്നാണ് എന്ന് പറഞ്ഞാല്‍ ബിജെ പി വര്‍ഗീയ പാര്‍ട്ടി ദൈവ വിശ്വാസം ഇല്ലാത്ത കമ്മിയില്‍ വൈദീകര്‍ക്ക് ചേരാം ആള്‍കൂട്ട പാര്‍ട്ടിയായ കൊങ്ങിയിലും ചേരാ സുഡാപ്പികള്‍ക്ക് അവരുടെ പാര്‍ട്ടിയിലും ചേരാം എങ്കില്‍ എനിക്ക് എന്‍റെ വിശ്വാസം കളയാതെ തന്നെ ബി ജെ പി ആകാം അത് സഹിക്കാത്തവരുണ്ടങ്കില്‍ നാല് തെറി പറഞ്ഞ് അണ്‍ഫ്രെണ്ട് ചെയ്തോളൂ 500പേരോളം വെയിറ്റിംഗ് ലിസ്റ്റിലാ ഫ്രെണ്ട് റിക്വസ്റ്റുമയി എന്‍റെ തീരുമാനം ഉറച്ചത് തന്നെ ആണ്.

ഫാദര്‍ ഗീവര്‍ഗ്ഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഫാദര്‍ ഗീവര്‍ഗ്ഗീസ് കിഴക്കേടത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+