പിണറായി സർക്കാർ വഞ്ചിച്ചു!! മദ്യ നയത്തിനെതിരെ ക്രൈസ്തവ സഭ!!സമരത്തിനൊരുങ്ങുന്നു!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തിനെതിരെ ക്രൈസ്തവ സഭ രംഗത്ത്. മദ്യ നയത്തിൽ സർക്കാർ വഞ്ചന കാട്ടിയെന്നാണ് ഇവരുടെ ആരോപണം. മദ്യവർജനമെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്ന ക്രൈസ്തവ സഭ മേലധ്യക്ഷന്മാർ ആരോപിച്ചു.

മദ്യലോബിയെ സഹായിക്കുന്ന നിലപാടാണ് സർക്കാരിനെന്നും ഇവർ ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് സർക്കാർ മുന്നോട്ടുവച്ച വാഗ്ദാനത്തിന്റെ ലംഘനമാണിതെന്നും അവർ വ്യക്തമാക്കി. സർക്കാരിന്റെ സമ്മർദം കൊണ്ടാണ് ഗവർണർ മദ്യ നയത്തിലെ ഓർഡിനൻസിൽ ഗവർണർക്ക് ഒപ്പു വയ്ക്കേണ്ടി വന്നതെന്നും ക്രൈസ്തവ സഭ ആരോപിക്കുന്നു.

liquor

സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് ഈ മാസം എട്ടിന് നിയമ സഭ ചേരുമ്പോൾ പ്രതിഷേധ സമരം നടത്തുമെന്നും അവർ അറിയിച്ചു. മദ്യശാലകൾ തുടങ്ങുന്നതിന് എൻഒസി നൽകാനുള്ള തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അധികാരം എടുത്തു നീക്കിയതാണ് സഭയെ പ്രകോപിപ്പിച്ചത്. ഇത് ജനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണെന്നും സഭ ആരോപിച്ചു. ഇത് എടുത്തു നീക്കിയത് ജനവഞ്ചനയാണെന്നും സഭ അറിയിച്ചു.

നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മദ്യശാലകൾ തുടങ്ങുന്നതിന് എൻഒസി നൽകാനുള്ള തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അധികാരം എടുത്തു നീക്കിയ നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു.

English summary
pinarayi government cheated christian religious leaders against pinarayi.
Please Wait while comments are loading...