ക്രൈസ്തവര്‍ക്ക് യുഡിഎഫിലും എല്ഡിഎഫിലുമുളള വിശ്വാസം നഷ്ടപ്പെട്ടു: കെ സുരേന്ദ്രന്
കോഴിക്കോട് : യു ഡി എഫിനും എല്‍ ഡി എഫിനുമെതിരെ രൂക്ഷ വിമർശനവുമായി ബി ജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്തതോടെ ക്രൈസ്തവര്‍ക്ക് യു ഡി എഫിലും എല്‍ ഡി എഫിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ക്രൈസതവ ആചാര്യന്മാര് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇരുമുന്നണികളും മുസ്ലിങ്ങളെയാണ് പരിഗണിക്കുന്നതെന്നും തങ്ങള്‍ക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കേരളത്തിലെ ക്രൈസ്തവര്‍ ചിന്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി ക്രൈസ്തവരുടെ നിലപാടിനെ അനുകൂലിച്ചിട്ടുണ്ടെങ്കില്‍ അത് അതില്‍ ശരിയുള്ളതുകൊണ്ടാണ്. വോട്ടിന് വേണ്ടിയല്ല. ബി ജെ പി ദേശീയ നേതൃത്വവും കേന്ദ്രസര്‍ക്കാരുമായും ബന്ധപ്പെട്ടശേഷമാണ് മുനമ്പത്തെ സമരത്തെ പിന്തുണച്ചത്. വഖഫ് ഭേദഗതി ബില്ലുകൊണ്ട് മുനമ്പത്തെ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിന്റെ വാദം പൊളിയുകയാണ്. മുനമ്പത്തുകാരുടെ പ്രശ്നം തീരുന്നതുവരെ ബി ജെ പി അവരുടെ കൂടെ ഉണ്ടാകും. മുനമ്പത്തെ ബി ജെ പി രാഷ്ട്രീയ ആയുധമാക്കിയിട്ടില്ല.

മലപ്പുറത്ത് പിന്നാക്ക വിഭാഗക്കാര്‍ക്കെതിരെയുള്ള അനീതിക്കെതിരെ പ്രതികരിച്ച വെള്ളാപ്പള്ളിക്കെതിരെ ബഹളം വയ്ക്കുന്നവര്‍ പാലാ ബിഷപ്പിന് നേരെ ആക്രമണമുണ്ടായപ്പോള്‍ സഹായിക്കാനെത്തിയില്ല. അന്നവിടെ ഓടിയെത്തിയത് ബി ജെ പിയായിരുന്നു. അത് വോട്ടിന് വേണ്ടിയല്ല. പാലായിലെ മുനിസിപ്പില്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാനുമായിരുന്നില്ല. മറിച്ച് ന്യായം അവരുടെ കൂടെ ആയതുകൊണ്ടാണ്. കേരളത്തിലെ ജനസംഖ്യാ വളര്‍ച്ച ഇങ്ങനെ പോകുകയാണെങ്കില്‍ മലപ്പുറത്തൊക്കെ വെള്ളാപ്പള്ളി പ്രകടിപ്പിച്ച ആശങ്കകള്‍ യാഥാര്‍ഥ്യമാകുമെന്ന് സുരേന്ദ്രന് പറഞ്ഞു.
പാര്‍ട്ടി നിലപാടിന് വിരുദ്ധമായി വഖഫ് ബില്ലിനെതിരെയുള്ള ചര്‍ച്ചയില്‍ രാഹുലും പ്രിയങ്കയുമൊന്നും പങ്കെടുക്കാത്തതില്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായ തലവേദന മറച്ചുപിടിക്കാനാണ് ഇപ്പോള്‍ ഓര്‍ഗനൈസര്‍ വിവാദവുമായി രംഗത്തുവന്നത്. അത് 12 വര്‍ഷം മുമ്പുള്ള ലേഖനമാണെന്നും സുരേന്ദ്രന് പറഞ്ഞു. ക്രൈസ്തവ സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനായി ഇലക്ഷന് അടുക്കുമ്പോള്‍ പള്ളി ആക്രമണവും പുല്‍ക്കൂട് തകര്‍ക്കലുമായി പലരും രംഗത്തുവരും.
ഒരു വര്‍ഗീയ ശിഥിലീകരണ ശക്തികളെയും ബി ജെ പിയോ കേന്ദ്രസര്‍ക്കാരോ പ്രോത്സാഹിപ്പിക്കില്ല. മത ന്യൂനപക്ഷങ്ങള്‍ക്കുളള ആനുകൂല്യത്തിന്റെ 80 ശതമാനവും മുസ്ലിങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ക്കും കൊടക്കുന്നതാണ് എല്‍ ഡി എഫ് -യു ഡി എഫ് നയം. എന്നാല്‍ ന്യൂനപക്ഷാവകാശങ്ങളില്‍ ജനസംഖ്യാനുപാതികമായ നേട്ടം ക്രിസ്ത്യാനികള്‍ക്കും നല്‍കണമെന്നതാണ് ബി ജെ പിയുടെ നയമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ വയ്ക്കുന്നതിനെ എതിര്‍ക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും പ്രശ്നമില്ല. പ്രതിമ വയ്ക്കുന്നത് അനിസ്ലാമികമാണെന്നാരോപിച്ചാണ് തുഞ്ചന്‍ പ്രതിമയെ ചിലര്‍ എതിര്‍ക്കുന്നതെന്നും കെ.സുരേന്ദ്രന് ആരോപിച്ചു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ












Click it and Unblock the Notifications