Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ...

ക്രൈസ്തവ സഭകളുമായി ബന്ധമുണ്ടാക്കാനാണ് ബിജെപി ക്രിസ്ത്യൻ ഔട്ട്റീച് പരിപാടികളുമായി രംഗത്തെത്തിയത്. പാർട്ടി നേതാക്കളായ പി.സി. ​ജോർജ്, മകൻ ഷോൺ ജോർജ് എന്നിവരുടെ സഭാവിരുദ്ധ പ്രസ്താവനകൾ ക്രിസ്ത്യൻസിനെ 'ഔട്ട് ഓഫ് റീച്ച്’ ആക്കുമെന്ന അവസ്ഥയിലേക്കാണ് ബിജെപിയെ എത്തിച്ചിരിക്കുന്നത്. ബിജെപിയ​ുടെ ക്രൈസ്തവ പ്രീണനത്തെ വിമർശിച്ചും പരിഹസിച്ചും സംഘ്പരിവാർ സംഘടനകളും എത്തിയതോടെ നേതൃത്വം അസ്വസ്ഥതയിലുമാണ്. വളരെ കരുതലോടെയാണ് ബിജെപി ക്രൈസ്തവ വിഷയം കൈകാര്യം ചെയ്യുന്നത്.

തെരഞ്ഞെടുപ്പിന് പിറ്റേന്നാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോണും പിന്നാ​ലെ ദേശീയ നിർവാഹക സമിതിയംഗം പി.സി. ​ജോർജു​ം കത്തോലിക്ക സഭയെ രൂക്ഷമായി അധിക്ഷേപിച്ച് രംഗത്തെത്തിയത്. സഭക്ക് ബിജെപിയെ വേണ്ടെങ്കിൽ ബിജെപിക്ക് സഭയെയും വേണ്ടെന്ന ഷോണിന്റെ നിലപാട് ബിജെപി കോർ കമ്മിറ്റിയോ നേതൃത്വമോ എടുത്തതല്ല. ബിജെപിയിൽ ഇത്തരം നിലപാട് പറയേണ്ടത് സംസ്ഥാന പ്രസിഡന്റോ ജനറൽ സെക്രട്ടറിമാരോ മുൻ പ്രസിഡന്റുമാരോ കൂടിയാലോചിച്ചാണ്. എന്നാൽ, ഇത്തരം കൂടിയാലോചന ഇല്ലാതെ ബിജെപിക്ക് സഭയെ വേണ്ട എന്നൊക്കെ തട്ടിവിട്ടത് പാർട്ടിയിൽ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

pcgeorge-shonegeorge-1

ഇതിന് രൂക്ഷമായി മറുപടി നൽകിയും പി.സിയെയും മകനെയും പ്രാദേശിക രാഷ്ട്രീയ കവലച്ചട്ടമ്പികളെന്നും രാഷ്ട്രീയാവസരവാദികളെന്നും രാഷ്ട്രീയ ഭിക്ഷാംദേഹികളെന്നുമൊക്കെ പരോക്ഷമായി പരാമർശിച്ചും മുഖപത്രമായ ദീപികയിലൂടെ സഭ രംഗത്തെത്തിയത് ക്രൈസ്തവ സമൂഹത്തിനിടയിൽ ബിജെപിക്ക് ഉണ്ടായിരുന്ന സ്വാധീനം പോലും നഷ്ടപ്പെടുത്തി എന്ന വിലയിരുത്തലാണ് ഉള്ളത്.

ക്രൈസ്തവ സഭാധ്യക്ഷൻമാരെ വളരെ മോശം പരാമർശത്തിലൂടെ വിമർശിച്ച പി.സിയെയും ഷോണിനെയും തള്ളാനോ കൊള്ളാനോ ബിജെപി സംസ്ഥാന നേതൃത്വം ഇതുവരെ തയാറായിട്ടില്ല. പാർട്ടിയിലെ തീവ്രനിലപാടുകാർ ഷോണിന്റെ പരാമർശങ്ങൾക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുണ്ടെങ്കിലും മുതിർന്ന നേതാക്കൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. സഭയെ തള്ളിപ്പറയാതെയും എന്നാൽ മനസ്സില്ലാമനസ്സോടെ ഷോണിനെ പിന്തുണച്ചുമു​ള്ള അഭിപ്രായങ്ങളാണ് പലരും പങ്കുവെക്കുന്നത്. ബിജെപി ഭരിക്കുന്ന ഒരിടത്തും ന്യൂനപക്ഷ സമുദായങ്ങളോടു വിവേചനമില്ലെന്നാണ് പാർട്ടി നേതൃത്വം ആകെ പറയുന്നത്. കഴിഞ്ഞ 12 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിലോ ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലോ ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിവേചനം ഉണ്ടായിട്ടില്ലെന്നാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് പറഞ്ഞത്.

കേരളത്തിലെ മുസ്ലിം സമുദായം പിന്തുണക്കില്ലെന്ന് ഉറപ്പായതിനാൽ തൽക്കാലം ക്രൈസ്തവരെ പിണക്കേണ്ടെന്ന നിലപാടിലാണ് ബിജെപി. അതിനാലാണ് പി.സിയു​ടെയും മകന്റെയും പരസ്യ പ്രതികരണത്തിൽ നേതൃത്വം മൗനം പാലിക്കുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വിചാരിച്ച നേട്ടമുണ്ടായില്ലെങ്കിൽ നേതൃത്വംതന്നെ പ്രതികരണവുമായി രംഗത്തെത്താൻ സാധ്യതയുണ്ട്.

അതിനിടെ, ബിജെപിയുടെ ക്രൈസ്തവ പ്രേമത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തിയതും പാർട്ടിയെ അസ്വസ്ഥമാക്കുന്നുണ്ട്. കേരളത്തിന്‍റെ പൊതുസ്വഭാവം മനസ്സിലാക്കാതെയാണ് ബിജെപി ക്രൈസ്തവരെ ഒപ്പം കൂട്ടാൻ ശ്രമിച്ചതെന്ന ആക്ഷേപം സംഘ്പരിവാർ സംഘടനകൾക്കിടയിൽ വ്യാപകമാണ്.

ബിജെപിയുടെ ക്രിസ്ത്യൻ പ്രേമത്തോട് തുടക്കം മുതൽ ആർഎസ്എസ്, ഹിന്ദു ഐക്യവേദി ഉൾപ്പെടെ സംഘ്പരിവാർ സംഘടനകൾ പുറംതിരിഞ്ഞു നിന്നതാണ്. കേരളത്തിൽ ഈ നീക്കം വിജയിക്കില്ലെന്നും ഭൂരിപക്ഷ ഹിന്ദുവോട്ടുകൾ കേന്ദ്രീകരിച്ച് ബിജെപി പ്രവർത്തിക്കുന്നതാകും ഗുണം ചെയ്യുകയെന്നുമുള്ള നിലപാടിലാണിവർ. പി.സി. ജോർജും ഷോൺ ജോർജും പറഞ്ഞത് തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ശരിവെക്കുന്നതാണെന്നാണ് സംഘ്പരിവാർ നേതാക്കളുടെ വാദം. കേരളത്തിലെ സാഹചര്യങ്ങളെ പറ്റി ഒന്നുമറിയാത്ത പ്രസിഡന്‍റും മറുത്തുപറയാത്ത അനുചരവൃന്ദവും സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചക്ക് തടസ്സം സൃഷ്ടിക്കുമെന്ന വിമർശനവും അവർ ഉന്നയിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+