ക്രിസ്തുമസ് 2020: കാന്‍ഡി കെയ്ന്‍ ക്രിസ്തുമസ് സെലിബ്രേഷനുമായി കെസിവൈ എം താമരശ്ശേരി രൂപത
കോഴിക്കോട്: ഈ ക്രിസ്തുമസ് കാലത്ത് കാന്‍ഡി കെയ്ന്‍ ക്രിസ്തുമസ് സെലിബ്രേഷനുമായി കെസിവൈഎം താമരശ്ശേരി രൂപത. ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടാണ് ആഘോഷ പരിപാടികള്‍.
ആഘോഷ/മത്സര പരിപാടികള്‍
ക്രിസ്മസ് ചലഞ്ച് ; സീസൺ 2 Portable Crib Making
2019 ൽ ഏറ്റവും വിജയകരമായി പൂർത്തിയാക്കിയ ക്രിസ്മസ് ചലഞ്ച് വ്യത്യസ്തയോടെ പുതുമയോടെ നിങ്ങളിൽ എത്തിക്കുന്നു. ഡിസംബർ 1 മുതൽ 25 വരെ 10 ടാർജറ്റുകൾ,ഏറ്റവും മികച്ച രീതിയിൽ ടാർജറ്റ് പൂർത്തിയാക്കുന്ന വിജയിക്ക് ആകർഷകമായ സമ്മാനം

പ്രാർത്ഥന യജ്ഞം: ആഗോള കത്തോലിക്ക സഭയ്ക്ക് വേണ്ടി.
ഉണ്ണീശോയുടെ പിറവിക്കൊരുക്കമായ ഈ നോമ്പുകാലം പ്രാർത്ഥനയുടെ കാലമാക്കി മാറ്റാം.കെ.സി.വൈ.എം.സ്പിരിച്വൽ ടീമിന്റെ നേതൃത്വത്തിൽ ഓരോ ദിവസവും നിയോഗം വെച്ച് ആഗോള സഭയ്ക്കും രൂപതകൾക്കും മേലധികാരികൾക്കും യുവജനങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു.
ക്രിസ്മസ് വൈ ടോക്ക്സ്: യുവജനങ്ങൾ ഏറ്റെടുത്ത Y Talks വീണ്ടും.....
യുവജനങ്ങൾ ക്രിസ്മസ് ചിന്തകളുമായി നിങ്ങളിലേക്ക് എത്തുന്നു.
ക്രിസ്മസ് ഗാന മത്സരം: ക്രിസ്‌മസ് ഗാനങ്ങൾ എന്നും മനസിന് കുളി രേകുന്നവയാണ്...ക്രിസ്മസ് ഗാനങ്ങൾ രചിച്ച്, ഈണം നൽകി, പാടി അയക്കുക.
പിറവി സന്ദേശങ്ങൾ: ലോകത്തിന്റെ രക്ഷയ്ക്കായി ഉണ്ണിയേശു പിറന്നത് ഒരു സദ്‌വാർത്ത ആയിരുന്നു.പിറവിയുടെ സന്ദേശങ്ങൾ നൽകി നമ്മുടെ പ്രിയ വൈദീകർ നമ്മോടൊപ്പം ചേരുന്നു.
ഉണ്ണീശോയ്ക്കൊരു വീട്: ക്രിസ്മസ് നോമ്പ് കാലം ആശയടക്കങ്ങളുടേയും പരിത്യാഗങ്ങളുടെയും കാലമാണ്. ഇഷ്ട്ടമുള്ളവ മാറ്റി വെക്കുന്നത് കൊണ്ട് നോമ്പ് പൂർത്തിയാകുന്നില്ല, ഒപ്പം ആ മാറ്റി വെക്കുന്നത് പങ്കു വയ്ക്കുമ്പോഴാണ് നോമ്പ് പൂർണ്ണമാകുന്നത്.ഇറച്ചിയും മീനും മുട്ടയും പാലുമെല്ലാം ഒഴിവാക്കുമ്പോൾ അതിനായ് ചിലവഴിക്കുന്ന തുക ഒരു സുഹൃത്തിന്റെ ഭവന നിർമാണത്തിലേക്ക് മാറ്റിവെച്ചാലോ....ഉണ്ണിശോ പിറക്കാൻ സമയമടുത്തപ്പോൾ യൗസേപ്പിതാവും മാതാവും സത്രമന്വേഷിച്ചു നടന്നതോർമയില്ലേ...നമുക്കാവും വിധം ഉണ്ണീശോയ്ക്കൊരു വീടുണ്ടാക്കാൻ സഹായിക്കാം












Click it and Unblock the Notifications