കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്തുമസ് വരവായി; സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ക്രിസ്തുമസ് വരവായി; സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 2 ഞായറാഴ്ച വരെ ആയിരിക്കും ഇത്തവണ ക്രിസ്തുമസ് അവധി.

പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.നന്ദകുമാർ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. കോവിഡ് പിടിയിൽ അമർന്ന കാരണത്താൽ ഒന്നര വർഷത്തോളം സംസ്ഥാനത്തെ സ്കൂളുകൾ അടച്ചിട്ടിരുന്നു.

xmas

എന്നാൽ, നീണ്ട നാളത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുകയായിരുന്നു. എന്നാൽ, ജാഗ്രതാ നിർദ്ദേശത്തിന്റയും മുൻകരുകലിന്റെയും ഭാഗമായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ സംസ്ഥാനത്തെ സ്കൂളിലെ ക്ലാസുകൾ നടക്കുന്നത്.അതേസമയം, നവംബർ ഒന്നു മുതൽ വിദ്യാർഥികൾക്ക് സ്കൂളിൽ നേരിട്ട് എത്തി പഠിക്കാൻ അനുമതി നൽകാമെന്ന് കോവിഡ് അവലോകന യോഗത്തിന്റെ തീരുമാനിക്കുകയായിരുന്നു.

ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്നിനു തുടങ്ങും എന്ന് നിർദ്ദേശം വന്നിരുന്നു. എന്നാൽ, നവംബർ - 15 മുതൽ എല്ലാ ക്ലാസും ആരംഭിക്കാനും തീരുമാനിച്ചിരുന്നു. അതിന്റ ഭാഗമായി 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു.

പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണം എന്നാണ് വിദഗ്ധ അഭിപ്രായം എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കുട്ടികളിൽ പ്രതിരോധശേഷി കൂടുതലുള്ളതിനാൽ, രോഗബാധാ സാധ്യത കുറവാണ്.

സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി യോഗം ചേർന്ന് തയ്യാറെടുപ്പ് നടത്തണം. രോഗ പ്രതിരോധ ശേഷി കുറവുള്ള കുട്ടികൾ സ്കൂളുകളിൽ ഹാജരാകേണ്ടെന്ന എന്ന നിലയെടുക്കുന്നതാവും ഉചിതം എന്നും നിർദ്ദേശം വന്നു. അതിന് ഒപ്പം തന്നെ കുട്ടികളെ വാഹനങ്ങളിൽ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ സർക്കാർ ചർച്ച ചെയ്യ്തു. പിന്നാലെ സ്കൂൾ ഹെൽത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കണം മഎന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Recommended Video

cmsvideo
AstraZeneca's antibody cocktail Evusheld works against Omicron, shows study | Oneindia Malayalam

വിദ്യാർഥികൾ സ്കൂളിൽ കൂട്ടത്തോടെ എത്തുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ വേണം. കുട്ടികൾക്കുവേണ്ടി പ്രത്യേക മാസ്കുകൾ തയ്യാറാക്കും. സ്കൂളിലും മാസ്കുകൾ കരുതണം. ഒക്ടോബർ 18 മുതൽ കോളേജ് തലത്തിൽ എല്ലാ ക്ലാസുകളും തുടങ്ങുകയാണ്. വാക്സിനേഷൻ സ്വീകരിച്ച വിദ്യാർഥികളാണ് കോളേജിലെത്തുക. ഇതിനുമുമ്പ് 18 വയസ്സിനു മുകളിലുള്ള വിദ്യാർഥികളുടെ വാക്സിനേഷൻ പൂർത്തിയാക്കും തുടങ്ങിവ ആയിരുന്നു മറ്റ് നിർദ്ദേശങ്ങൾ.

English summary
christmas 2021: Holidays announced for schools in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X