കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്തുമസും മലയാളി കുടിച്ചാഘോഷിച്ചു... ഇത്തവണയും റെക്കോഡ്, ഒന്നാമത് കൊല്ലം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസിന് ഇത്തവണയും റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്തുമസ് പ്രമാണിച്ച് ഡിസംബര്‍ 22, 23, 24 തീയതികളില്‍ കേരളത്തില്‍ 229.80 കോടി രൂപയുടെ മദ്യം ആണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം അതായത് 2021 ല്‍ ക്രിസ്തുമസ് പ്രമാണിച്ച് ഡിസംബര്‍ 22, 23, 24 തീയതികളില്‍ മലയാളികള്‍ കുടിച്ച് തീര്‍ത്തത് 215.49 കോടി രൂപയുടെ മദ്യമായിരുന്നു.

2022 ലെ ക്രിസ്തുമസിന് റം ആണ് ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത്. ക്രിസ്തുമസ് ദിനത്തിന്റെ തലേന്ന് മാത്രം 89.52 കോടി രൂപയുടെ മദ്യം ആണ് വിറ്റഴിച്ചത്. എന്നാല്‍ 2021 ല്‍ ക്രിസ്തുമസ് ദിനത്തില്‍ 90.03 കോടി രൂപയുടെ മദ്യം വിറ്റഴിച്ചിരുന്നു. ക്രിസ്തുമസ് ദിനത്തില്‍ 52.3 കോടിയുടെ മദ്യമാണ് ബെവ്‌ക്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യം വിറ്റിരുന്നു.

1

ഇത്തവണ കൊല്ലം ആശ്രാമത്തെ ബവ്‌റിജസ് ഔട്ട്‌ലെറ്റാണ് മദ്യ വില്‍പ്പനയില്‍ മുന്നില്‍. 68.48 ലക്ഷം രൂപയുടെ മദ്യമാണ് ക്രിസ്തുമസ് ദിനത്തില്‍ കൊല്ലം ആശ്രാമത്തെ ബവ്‌റിജസ് ഔട്ട്‌ലെറ്റില്‍ വിറ്റഴിച്ചത്. തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലറ്റ് ആണ് രണ്ടാം സ്ഥാനത്ത്. 65. 07ലക്ഷം രൂപയുടെ മദ്യമാണ് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലറ്റില്‍ നിന്ന് വിറ്റഴിച്ചത്.

പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..

2

മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ്. 61.49 ലക്ഷം രൂപയുടെ മദ്യമാണ് ക്രിസ്തുമസ് പ്രമാണിച്ച് ഇരിങ്ങാലക്കുടയിലെ ബവ്‌റിജസ് ഔട്ട്‌ലറ്റില്‍ നിന്ന് വിറ്റഴിച്ചിരിക്കുന്നത്. മദ്യത്തിന് രണ്ട് ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഇത്തവണത്തെ ക്രിസ്തുമസ്. നേരത്തെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിനിടെ കേരളത്തില്‍ 50 കോടിയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റിരുന്നത്.

ഒന്നും ചെയ്യാതിരുന്നാലും പണം വന്നോളും.. പുത്തന്‍ വീട്ടില്‍ ആഡംബരജീവിതം; ഇതാണ് ആ ഭാഗ്യരാശിക്കാര്‍ഒന്നും ചെയ്യാതിരുന്നാലും പണം വന്നോളും.. പുത്തന്‍ വീട്ടില്‍ ആഡംബരജീവിതം; ഇതാണ് ആ ഭാഗ്യരാശിക്കാര്‍

3

ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയായിരിക്കെ ആയിരുന്നു ലോകകപ്പ് ഫൈനല്‍ വന്ന ഞായറാഴ്ച മദ്യവില്പന കൂടിയത്. 49 കോടി 88 ലക്ഷമായിരുന്നു ഫൈനല്‍ ദിവസത്തെ ബെവ്‌കോയുടെ വരുമാനം. മലപ്പുറം തിരൂരിലെ ഔട്ട്ലെറ്റില്‍ ആയിരുന്നു ഫൈനല്‍ ദിവസം ഏറ്റവും കൂടുതല്‍ മദ്യ വില്പന നടന്നിരുന്നത്. 45 ലക്ഷം രൂപയുടെ മദ്യം തിരൂരില്‍ നിന്ന് മാത്രം വിറ്റ് പോയിരുന്നു.

അന്ന് ഞാന്‍ കോണ്‍ഗ്രസായി... ഇന്ദിരാഗാന്ധിക്ക് ജയ് വിളിക്കുകയും ചെയ്തു; ഓര്‍മ പങ്കുവെച്ച് ഇന്നസെന്റ്അന്ന് ഞാന്‍ കോണ്‍ഗ്രസായി... ഇന്ദിരാഗാന്ധിക്ക് ജയ് വിളിക്കുകയും ചെയ്തു; ഓര്‍മ പങ്കുവെച്ച് ഇന്നസെന്റ്

4


വയനാട് വൈത്തിരി ഔട്ട്ലെറ്റാണ് വില്പനയില്‍ രണ്ടാമത് എത്തിയിരുന്നത്. 43 ലക്ഷം രൂപയുടെ വില്പനയാണ് വൈത്തിരിയില്‍ നടന്നിരുന്നു. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റില്‍ 36 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് ലോകകപ്പ് ഫൈനല്‍ ദിവസം നടന്നത്. ബവ്‌റിജസ് കോര്‍പറേഷന് ആകെ 267 ഔട്ട്‌ലറ്റുകള്‍ ആണ് ഉള്ളത്. അതേസമയം തിരക്ക് കുറയ്ക്കാനായി 175 പുതിയ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കാനും നേരത്തെ വിവിധ കാരണങ്ങളാല്‍ പൂട്ടിപോയ 68 ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങാനും ബവ്‌റിജസ് കോര്‍പറേഷന്‍ തീരുമാനം എടുത്തിരുന്നു.

English summary
Christmas 2022: Record sales of liqour this Christmas in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X