ക്രിസ്മസ് ആഘോഷത്തിൽ നാടും നഗരവും; ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനകളും
തിരുവനന്തപുരം: യേശുദേവന്റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനകളും നടന്നു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കുർബാനയ്ക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ കാർമിത്വം വഹിച്ചു. പി എം ജിയിലെ ലൂർദ് ഫൊറോന പള്ളിയിൽ നടന്ന കുർബാനയ്ക്ക് കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ കാർമികത്വവും വഹിച്ചു.

പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പാതിരാ കുർൂബാനയ്ക്ക് നേതൃത്വം നൽകി. കൊച്ചി വാരപ്പുഴ അതിരൂപതയിൽ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ ക്രിസ്മസ് പാതിരാ കുർബാന നടന്നു.
ആലപ്പുഴ കോൺവെന്റ് സ്വക്വയറിലെ മൗണ്ട് കാർമൽ കത്തീഡ്രൽ ചർച്ചിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമത്തിലും ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications