Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് എന്ത് ലോട്ടറി കച്ചവടം'; 40 രൂപയുടെ ടിക്കറ്റ് 35 രൂപയ്ക്ക് വില്‍ക്കും, തട്ടിപ്പിന്റെ പുതിയ വേര്‍ഷന്‍

തൊടുപുഴ: ക്രിസ്തുമസ് ന്യൂഇയര്‍ ബംബര്‍ നറുക്കെടുപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളം. ആരും കോടപതിയെന്ന് കാത്തിരിക്കുകയാണ് എല്ലാവരും. ഇത്തവണത്തെ ബംബര്‍ ടിക്കറ്റും റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നത്. ഒരു ഭാഗത്ത് ലോട്ടറി വില്‍പ്പന തകൃതിയായി നടക്കുമ്പോഴും മറ്റൊരു ഭാഗത്ത് ഓണ്‍ലൈന്‍ വഴി തട്ടിപ്പ് വ്യാപകമാകുകയാണ്. സോഷ്യല്‍ മീഡിയ വഴിയാണ് അനധികൃത ലോട്ടറി വില്‍പന നടന്നുവരുന്നത്.

1

സോഷ്യല്‍ മീഡിയയിലെ പരസ്യം കണ്ട് ബന്ധപ്പെടുന്നവര്‍ക്ക് വിലാസവും ഡിജിറ്റല്‍ പേയ്‌മെന്റ് വഴി പണം കൈപ്പറ്റിയ ശേഷം ലോട്ടറിയുടെ ഫോട്ടോ വാട്‌സാപ്പില്‍ അയച്ചുകൊടുക്കും. ഈ ലോട്ടറിയുടെ ഒര്‍ജിനല്‍ പോസ്റ്റ് വഴി അയച്ചുകൊടുക്കുമെന്ന് വാഗദാനം നല്‍കി പറ്റിക്കുന്നതാണ് പതിവ് രീതി. ഒരേ ടിക്കറ്റ് ഒന്നിലധികം പേര്‍ക്കും അയച്ചും തട്ടിപ്പ് നടക്കുന്നുണ്ട്.

2

ലോട്ടറി അടിച്ചിച്ചെങ്കില്‍ നല്‍കിയ തുകയുടെ പകുതി തിരികെ നല്‍കുമെന്ന വാഗ്ദാനവും തട്ടിപ്പുകാര്‍ നല്‍കുന്നുണ്ട്. പണം അയച്ചതിന് ശേഷം വാട്‌സാപ്പില്‍ ലഭിക്കുന്ന ടിക്കറ്റിന് ഇനി യഥാര്‍ത്ഥത്തില്‍ സമ്മാനം ലഭിച്ചാല്‍ പോലും അവകാശവാദം ഉന്നയിക്കാനാവാത്ത വിധം പ്രതിസന്ധിയിലാകുമെന്ന് പലരും തിരിച്ചറിഞ്ഞത് പിന്നീടാണ്. കേരളത്തിലെത്തുന്ന അന്യസസംസ്ഥാന തൊഴിലാളികളാണ് ഇത്തരം തട്ടിപ്പുളില്‍

3

ഇതുകൂടാതെ കേരള ഭാഗ്യക്കുറിയുടെ മറ്റ് ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴി വില കുറച്ച് വില്‍ക്കുന്നതും പതിവാകുന്നുണ്ട്. 40 രൂപയുള്ള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റ് 35 രൂപയ്ക്കാണ് വില്‍ക്കുക. അവസാന നാലക്കം ഒരേ രീതിയില്‍ വരുന്ന 12 സെറ്റ് ലോട്ടറികള്‍ക്ക് 420 രൂപയാണ് ഈടാക്കുന്നത്. ഇതുകൂടാതെ ചില ലോട്ടറി ഏജന്‍സികള്‍ ലോട്ടറി ടിക്കറ്റ് സമ്മാനമായും നല്‍കുന്നുണ്ട്.

4

ഇതൊക്കെ നിയമലംഘനമായാണ് കണക്കാക്കുന്നത്. 2011ലെ കേരള സംസ്ഥാന ലോട്ടറി റെഗുലേഷന്‍ ആക്ട് ഭേദഗതി റൂള്‍ പ്രകാരം കേന്ദ്ര പേപ്പര്‍ റെഗുലേഷന്‍ ലോട്ടറി നിയമ പ്രകാരവും ഇത്തരം ഇടപാടുകള്‍ നിയമലംഘനമായാണ് കണക്കാക്കുന്നത്. ലോട്ടറി പണം കൊടുത്ത് മാത്രമേ വാങ്ങാന്‍ സാധിക്കൂ.

5

അതേസമയം, സംസ്ഥാനത്തെ വനിത ലോട്ടറി വില്‍പ്പനക്കാരും വ്യാപകമായി തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഇവരെ കബളിപ്പിച്ച് ലോട്ടറിയും പണവും തട്ടിയെടുക്കുന്ന സംഭവങ്ങളാണ് വ്യാപകമായി നടക്കുന്നത്. ലോട്ടറി ടിക്കറ്റുകള്‍ ഒന്നായി കയ്യില്‍ വാങ്ങിയ ശേഷം അതില്‍ നിന്ന് ടിക്കറ്റ് തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ബൈക്കില്‍ ഹെല്‍മെറ്റും മാസ്‌കും ധരിച്ച് ടിക്കറ്റുകള്‍ വാങ്ങിയ ശേഷം പണം നല്‍കാതെ കടന്ന സംഭവങ്ങളും നിരവധിയാണ്.

6

അതേസമയം, കഴിഞ്ഞ ദിവസം കൊല്ലത്ത് നമ്പര്‍ തിരുത്തി ലോട്ടറി ടിക്കറ്റ് നല്‍കി വിതരണക്കാരനെ 2500 രൂപ കബളിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. പട്ടാഴി സ്വദേശി സന്തോഷിനെയാണ് കബളിപ്പിച്ചത്. കുന്നമത്തൂര്‍ ഐവര്‍കവലയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം നടന്നത്. കാല്‍നടയായി ലോട്ടറി വില്‍പന നടത്തുന്ന സന്തോഷിനെ ഹെല്‍മെറ്റ് ദറിച്ച് ബൈക്കിലെത്തിയ ആള്‍ കബളിപ്പിച്ച് പണം തട്ടുകയായിരുന്നു.

7

കാരുണ്യ പ്ലസ് ലോട്ടറിയില്‍ 7360 എന്ന നമ്പറില്‍ അവസാനിക്കുന്ന 5 ടിക്കറ്റുകള്‍ നല്‍കിയാണു പണം നടത്തിയത്. എന്നാല്‍, പിന്നീട് ടിക്കറ്റ് വിശദമായി പരിശോധിച്ചപ്പോള്‍ '7380' എന്ന നമ്പറുള്ള ടിക്കറ്റിലെ '8' എന്ന അക്ഷരം തിരുത്തി 6 ആക്കിയതായിരുന്നു. പ്രതിയെ കണ്ടെത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+