Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസ്-ന്യൂയർ ബമ്പർ; ഈ നമ്പറുകൾ ഭാഗ്യം കൊണ്ടുത്തരുമോ? കഴിഞ്ഞ 4 വർഷം ഒന്നാം സമ്മാനം കിട്ടിയ നമ്പറുകൾ ഇതാ

ക്രിസ്മസ്-ന്യൂയർ ബമ്പർ എടുത്തോ? ഇല്ലെങ്കിൽ ഇനിയും വൈകേണ്ട, ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 400 രൂപ കൊടുത്താൽ 20 കോടിയാണ് കൈയ്യിൽ കിട്ടുക. അമാന്തിച്ച് നിന്നാൽ കോടികൾ കൈവിട്ടേക്കും.

ലോട്ടറി എടുക്കാൻ തീരുമാനിച്ചാൽ അടുത്ത കഷ്ടപ്പാട് ഏത് നമ്പർ തിരഞ്ഞെടുക്കും എന്നതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പണ്ടൊക്കെ ഒരേ പാറ്റേൺ തുടരുന്ന നമ്പറുകൾ പിടിച്ച് ലോട്ടറി എടുത്ത് സമ്മാനം നേടുന്നവരെ നാട്ടുമ്പുറത്ത് കാണാറുണ്ട്. തുടരെ ലോട്ടറി അടിക്കുന്നതിന്റെ ഗുട്ടൻസ് എന്താണെന്ന ചോദ്യത്തിന് പലരും ഈ രഹസ്യം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത് സാധ്യമാണോ? സാധ്യമായാലും ഇല്ലേലും കഴിഞ്ഞ അഞ്ച് വർഷം സമ്മാനം നേടിയ നമ്പറുകൾ ഒന്ന് ഓർത്ത് വെച്ചേക്കൂ. ഇനി വൺമാൻ ഷോ എന്ന സിനിമയിലെ പ്രശസ്തമായ ഡയലോഗ് പോലെ 'ബിരിയാണി കൊടുത്താലോ'...അപ്പോൾ നോക്കാം അല്ലേ?

chris2-1

2021 ൽ 12 കോടിയായിരുന്നു ഒന്നാം സമ്മാനം. അന്ന് സമ്മാനം ലഭിച്ചത് XG-358753 എന്ന നമ്പറിനാണ്. തിരുവനന്തപുരത്തായിരുന്നു അന്നത്തെ ഒന്നാം സമ്മാനം. എന്നാൽ വിജയി ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയില്ല.

2022ൽ XG-218582 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അന്ന് കോടിപതിയായത് കോട്ടയം സ്വദേശിയായ പെയിന്റിങ് തൊഴിലാളിയായിരുന്നു. ഇനി 2023 ലേക്ക് വന്നപ്പോൾ ക്രിസ്മസ്-ന്യൂയർ ബമ്പറിന്റെ സമ്മാനം ഉയർത്തി 16 കോടിയാക്കി. ഒറ്റയടിക്ക് കോടിപതിയായത് പാലക്കാട് വിറ്റ ടിക്കറ്റ്. XD-236433 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.

കഴിഞ്ഞ തവണയാണ് ആദ്യമായി ക്രിസ്മസ്-ന്യൂയർ സമ്മാനം 20 കോടിയാക്കി. ഏറ്റവും വലിയ സമ്മാനത്തുക ആയതുകൊണ്ട് തന്നെ ആൾക്കാർ ഇടിച്ചുകയറി. XC224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത് .പുതുച്ചേരി സ്വദേശിയ്ക്കായിരുന്നു സമ്മാനം ലഭിച്ചത്.

ഇക്കുറി ഭാഗ്യവാൻ നിങ്ങളോ?

ഇക്കുറി 20 കോടി നേടുന്നത് ആരായിരിക്കും? ഒന്നാം സമ്മാനക്കാരന് പുറമെ 20 പേർ കൂടിയാണ് കോടീശ്വരൻമാരാകുക. രണ്ടാം സമ്മാനമായി 1 കോടി വീതം 20 പേർക്ക് ലഭിക്കും.10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേര്‍ക്കും നല്‍കും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+