Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബമ്പർ അടിച്ചില്ലെങ്കിൽ എന്താ! ദാ വന്നു ക്രിസ്മസ് ബമ്പർ, ഒന്നാം സമ്മാനം ആറു കോടി...

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റിന് 200 രൂപയാണ് വില.

തിരുവനന്തപുരം: പത്തു കോടിയുടെ ഓണം ബമ്പറിന് പിന്നാലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ക്രിസ്മസ് ബമ്പറും വിപണിയിലെത്തി. ആറു കോടി കോടി രൂപയാണ് ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനമന്ത്രി തോമസ് ഐസക്ക് ക്രിസ്മസ് ബമ്പറിന്റെ പ്രകാശനവും വിതരണോദ്ഘാടനവും നിർവഹിച്ചു.

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റിന് 200 രൂപയാണ് വില. ആറു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ടിക്കറ്റിൽ 16 പേർക്ക് പത്തുലക്ഷം രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 16 പേർക്ക്. ഒരു ലക്ഷം രൂപയാണ് നാലാം സമ്മാനം. അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനമായ ഒരു ലക്ഷം രൂപ നൽകുന്നത്.

lottery

ധനമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിലാണ് ഈ വർഷത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തത്. എട്ട് സീരിസുകളിലായാണ് ക്രിസ്മസ് ബമ്പർ വിപണിയിലെത്തുക. നവംബർ 22 മുതൽ വിൽപ്പന ആരംഭിക്കുന്ന ക്രിസ്മസ് ബമ്പറിന്റെ നറുക്കെടുപ്പ് 2018 ജനുവരി 24ന് നടക്കും.

ഈ വർഷത്തെ ഓണം ബമ്പറിന് സമാനമായി ക്രിസ്മസ് ബമ്പറിനും റെക്കോർഡ് വിൽപ്പനയാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്. പത്തു കോടി രൂപ സമ്മാനത്തുകയുമായി വിപണിയിലെത്തിയ ഓണം ബമ്പറിലൂടെ ലോട്ടറി വകുപ്പിന് റെക്കോർഡ് വരുമാനം ലഭിച്ചിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മുസ്തഫയായിരുന്നു ഈ വർഷത്തെ ഓണം ബമ്പർ ഭാഗ്യശാലി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+