ക്രിസ്തുമസ് ആഘോഷത്തിനിടെ പ്രാര്‍ത്ഥനാ ഹാളിന് നേരെ ബിജെപി ആക്രമണം
കോയമ്പത്തൂര്‍: ക്രിസ്തുമസ് ആഘോഷത്തിനിടെ പ്രാര്‍ത്ഥനാ ഹാളിന് നേരെ ബിജെപി സംഘപരിവാര്‍ ആക്രമണം. ക്രിസ്തുമസ് ആഘോഷം നടക്കുന്നതിനിടെ ശനിയാഴ്ച കോയമ്പത്തൂരിലാണ് സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പാസ്റ്റര്‍ക്കും ഏതാനും വിശ്വാസികള്‍ക്കും പരിക്കേറ്റു. പ്രദേശിക ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ഹാളിന് നേരെ ആക്രമം നടത്തിയതെന്നാണ് പരാതി.
ഹാളില്‍ ക്രിസ്തുമസ് ആഘോഷം നടക്കുന്നിടെ അകത്ത് പ്രവേശിച്ച അക്രമി സംഘം പരിപാടി അവസാനിപ്പിക്കണമെന്ന് അവശ്യപ്പെട്ട് കസേരകള്‍ ഉള്‍പ്പെടെ നശിപ്പിച്ച് അക്രമണം നടത്തുകയായിരുന്നുവെന്ന് പാസറ്റര്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തങ്ങള്‍ക്ക് പോലീസ് സംരക്ഷണം വേണമെന്നും പാസ്റ്റര്‍ വിനോദ് കുമാര്‍ പറഞ്ഞു. എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സംഭത്തില്‍ പ്രാദേശിക ബിജെപി നേതാവ് നന്ദകുമാര്‍ ഉള്‍പ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊതു ജനങ്ങള്‍ക്ക് ശബ്ദവും അസ്വസ്ഥയും ഉണ്ടാക്കുന്ന 30 ഓളം പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് നേരത്തെ ബിജെപിയുടെയും ഹിന്ദു സംഘടനകളും ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിരുന്നു.
സംഘപരിവാര്‍ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാര്‍ത്ഥനാ ഹാളുകള്‍ അടച്ചുപൂട്ടാന്‍ തഹസില്‍ദാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് മദ്രാസ്സ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രാര്‍ത്ഥനാ ഹാളുകളിലെ പ്രാര്‍ത്ഥന തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടന്നും പോലീസ് പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications