കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിന്റെ രക്ഷകന്‍ പിറന്ന രാവ് 'ഡിസംബര്‍ 25'; ലോകമെങ്ങും ക്രിസ്തുമസ് ആഘോഷത്തിൽ...

Google Oneindia Malayalam News

ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമാണ്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. എന്നാല്‍ ചില ക്രിസ്തീയ സഭകളില്‍ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്.

<strong>സിപിഎം ബ്രാഞ്ച് അംഗത്തിനും രക്ഷയില്ല; കോഴിക്കോട് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി</strong>സിപിഎം ബ്രാഞ്ച് അംഗത്തിനും രക്ഷയില്ല; കോഴിക്കോട് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി

എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്‍റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവര്‍ ക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. പാശ്ചാത്യ ക്രൈസ്തവ സഭയുടെആരാധനക്രമ വർഷം അനുസരിച്ച് ആഗമനകാലം കഴിഞ്ഞാൽ തുടർന്ന് വരുന്ന കാലമാണ് ക്രിസ്തുമസ് കാലം. യേശുവിന്റെ ജനനം അനു ത്തിന് മുൻപുള്ള ദിവസം വൈകുന്നേരം ചൊല്ലുന്ന സായാഹ്നപ്രാർത്ഥനയോട് കൂടിയാണ് ക്രിസ്മസ് കാലം ആരംഭിക്കുന്നത്.

Christmas

എപ്പിഫനി അഥവാ പ്രത്യക്ഷീകരണ തിരുനാളോട് കൂടിയാണ് ക്രിസ്മസ് കാലം അവസാനിക്കുന്നത്. ആരാധന കലണ്ടർ അനുസരിച്ച് ജനുവരി ആറാം തിയതിയാണ് എപ്പിഫനി ആഘോഷിക്കുന്നത്. എന്നാൽ ആഴ്ചയിലെ സാധാരണ ദിവസങ്ങളിൽ ആറാം തീയതി വരുന്ന വർഷങ്ങളിൽ ജനുവരി ആറിന് തൊട്ടുമുൻപ് വരുന്ന ഞായറാഴ്ച എപ്പിഫനി ഞായർ ആയി കൊണ്ടാടാറുണ്ട്. പൂജരാജാക്കന്മാർ യേശുവിനെ സന്ദർശിച്ച ദിവസമാണ് എപ്പിഫനി എന്ന് അറിയപ്പെടുന്നത്.

ക്രിസ്തുമസ്സിന്‍റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ ക്കും കാലഘട്ടങ്ങള്‍ക്കുമനുസരിച്ച്‌ വ്യത്യസ്തമാണ്‌. തികച്ചും മതപരമായ ആഘോഷങ്ങളേക്കാള്‍ മതേതരമായ രീതികള്‍ക്കാണ്‌ ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്‌. ഏതായാലും ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജര്‍മ്മനിയില്‍ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങള്‍ കൈമാറല്‍ എന്നിവ ഉദാഹരണം.

ക്രിസ്തുമസ്‌ നാളുകളില്‍ സാര്‍വ്വദേശീയമായി നിറഞ്ഞു നില്‍ക്കുന്ന രൂപമാണ്‌ സാന്റാക്ലോസ്‌. നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സെന്റ്‌ നിക്കോളസ്‌ എന്ന പുണ്യചരിതനാണ്‌ സാന്റാക്ലോസായി മാറിയത്‌. ക്രിസ്തുമസ്‌ ഒരുക്കങ്ങളുടെ നാളുകള്‍ ക്കിടയില്‍ ഡിസംബര്‍ ആറിനാണ്‌ വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താല്‍ ഡച്ചുകാര്‍ സെന്റ്‌ നിക്കോളസിനെ ക്രിസ്തുമസ്‌ സമ്മാനങ്ങള്‍ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാര്‍ വദേശീയമാവുകയും ചെയ്തു. സെന്റ്‌ നിക്കോളസ്‌ എന്നത്‌ ലോപിച്ച്‌ സാന്റാക്ലോസുമായി.

ഇന്ന് സാന്റാക്ലോസ്‌ അപ്പൂപ്പന്‍ ക്രിസ്തുമസ്‌ പപ്പാ, അങ്കിള്‍ സാന്റാക്ലോസ്‌ എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നു. ആംഗ്ലോ-അമേരിക്കന്‍ പാരമ്പര്യമുള്ള നാടുകളില്‍ സാന്റാക്ലോസിന്റെ വരവ്‌ പ്രത്യേകരീതിയിലാണ്‌. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച്‌ ക്രിസ്തുമസ്‌ തലേന്ന് പാതിരാത്രിയില്‍ ശൈത്യകാല മാനുകള്‍ വലിക്കുന്ന വണ്ടിയിലാണ്‌ സാന്റാക്ലോസ്‌ എത്തുന്നത്‌. ഒരോവീടുകളുടെയും ചിമ്മിനി കളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങള്‍ വിതറി തിരിച്ചുപോകുന്നു.

ക്രിസ്തുമസ്‌ ആഘോഷത്തിന്‌ ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു ഘടകമാണ്‌ ക്രിസ്തുമസ്‌ മരം. ക്രിസ്തുമസിന്റെ ഈ സാര്‍വദേശീയ പ്രതീകം ജര്‍ മ്മന്‍ പാരമ്പര്യത്തില്‍ നിന്നുള്ളതാണ്‌. സ്ര്‍ഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ്‌ ജര്‍മ്മന്‍കാന്‍ ക്രിസ്തുമസ്‌ മരത്തെ കണ്ടിരുന്നത്‌. ക്രിസ്തുമസ്‌ നാളുകളില്‍ പിരമിഡ്‌ ആകൃതിയുള്ള മരങ്ങൾ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടര്‍ന്നു. മരങ്ങളോ അല്ലെങ്കില്‍ സ്‌തൂപികാഗ്രികളോ ആണ്‌ ക്രിസ്തുമസ്‌ മരമൊരുക്കാന്‍ സാധാരണ ഉപയോഗിക്കുന്നത്‌.

English summary
Christmas Celebrations in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X