ക്രിസ്തുമസ് അവധി ദിവസം കൂട്ടി, പത്ത് ദിവസം മാത്രമല്ല ഇക്കുറി അവധി, സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്തുമസിനൊപ്പം ഡബിള്‍ സന്തോഷം. സാധാരണ ക്രിസ്തുമസ് അവധി പത്ത് ദിവസം ആണെങ്കില്‍ ഇത്തവണ അതില്‍ക്കൂടുതല്‍ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അവധി അടിച്ചുപൊളിച്ച് ആഘോഷിക്കാം. ക്രിസ്തുമസ് അവധി സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ഈ മാസം 12 ദിവസമാണ് ക്രിസ്തുമസ് അവധിയായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. ഇതടക്കം ഈ ഡിസംബറില്‍ നിരവധി അവധി ദിവസങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. രണ്ട് ഘട്ടങ്ങളായി സംസ്ഥാനത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഈ മാസം 8ാം തിയ്യതി തെക്കന്‍ ജില്ലകളിലും ഇന്ന് വടക്കന്‍ ജില്ലകളിലും പൊതുഅവധി ആയിരുന്നു.

ഡിസംബറില്‍ നടക്കുന്ന ക്രിസ്തുമസ് പരീക്ഷാ തിയ്യതിയില്‍ വിദ്യാഭ്യാസ വകുപ്പ് മാറ്റം പ്രഖ്യാപിച്ചതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം കൂടിയത്. ഡിസംബര്‍ 15നാണ് ക്രിസ്തുമസ് പരീക്ഷകള്‍ ആരംഭിക്കുക. 23ന് പരീക്ഷകള്‍ അവസാനിക്കും. തൊട്ടടുത്ത ദിവസം ഡിസംബര്‍ 24 മുതല്‍ക്കാണ് സംസ്ഥാനത്ത് ക്രിസ്തുമസ് സ്‌കൂള്‍ അവധി ആരംഭിക്കുക. പുതുവര്‍ഷം തുടങ്ങി ജനുവരി 05 വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലം ആസ്വദിക്കാനാവുക.
മാത്രമല്ല 13ന് തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കാനിക്കെയും വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി ആയിരിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്കൂളുകൾക്കായിരിക്കും അവധി ലഭിക്കുക. പോളിംഗ് സാമഗ്രികൾ സൂക്ഷിക്കാൻ തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ഇതിനകം തന്നെ 7ാം തിയ്യതി മുതൽ 13ാം തിയ്യതി വരെ അവധി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications